ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുള്ള് / ആണി

കാലിന്നടിയിൽ നിന്നും തുളച്ചു കയറികയറി വന്ന അഗ്നിപർവ്വതം പോലൊരു കാരമുള്ള്. അല്ലെങ്കിൽ ഒരു,  തുരുമ്പാണി!!

പൊക്കൻ

പൊക്കൻ       -------------- പൊക്കനെപ്പിടിച്ച്, വാലിൽ കുടുക്കിട്ട്, കല്ലെടുപ്പിച്ചും പറപ്പിച്ചും രസിച്ച കുട്ടി കോലാത്തെമ്പത്തിരുന്നു കരഞ്ഞു. പൊക്കൻ പറന്നുപോയത്രെ!! കാതിൽ കടുക്കനിട്ട കുഞ്ഞിപ്പറമ്പത്തെ പൊക്കേട്ടൻ കുട്ടിയെ ആശ്വസിപ്പിച്ചു - ''ഞ്ഞ്യെന്തിനാ മോനേ കരേന്നെ? പറക്ക്ന്ന പൊക്കൻ പോയാലെന്താ മോന് ഈ നടക്ക്ന്ന പൊക്കേട്ടനില്ലേ?'' കുട്ടിയും പൊക്കേട്ടനും കുഞ്ഞിപ്പറമ്പത്തെ മിറ്റത്ത് തുള്ളിക്കളിച്ചു.

ദൃശ്യമാധ്യമങ്ങളുടെ അദൃശ്യ മുഖങ്ങൾ

''ദൃശ്യമാധ്യമങ്ങളുടെ അദൃശ്യ മുഖങ്ങൾ '' - ലേഖനം - ശ്രീജിത്ത് മൂത്തേടത്ത്

മേധാവിത്വത്തിന്റെ നാള്‍വഴികള്‍

മേധാവിത്വത്തിന്റെ നാള്‍വഴികള്‍ ..             വിജ്ഞാനം ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് . ലോകത്തങ്ങോളമിങ്ങോളം എല്ലാ കാലത്തും ഈയൊരു തത്വം ആയുധപ്രയോഗം ആവശ്യമുള്ളവര്‍ ഉപയോഗിച്ചിട്ടുമുണ്ട് . വിജ്ഞാനത്തെ മേധാവിത്വത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന , ഉപയോഗിക്കുന്ന ലോകമാണ് നമ്മുടെത് . ശാസ്ത്ര സാങ്കേതിക വിദ്യയുടെ കുത്തകയുടെ അടിസ്ഥാനത്തിലാണല്ലോ ഇന്ന് ലോകത്ത് ഏതൊരു രാജ്യവും സാമ്പത്തിക വികസിതവും , ഏതൊരു വ്യക്തിയോ സ്ഥാപനമോ സാമ്പത്തികൗന്നത്യത്തില്‍ നില്‍ക്കുന്നതും . അന്തര്‍ദ്ദേശീയ തലത്തില്‍ പേറ്റന്റ് നിയമങ്ങള്‍ക്കൊക്കെ മറ്റെന്തിനേക്കാളും പ്രാധാന്യം വരാന്‍ കാരണവുമിതുതന്നെയാണ് . ലോകത്തിന്റെ എല്ലാ കോണിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട് . ഇവിടെ നമ്മുടെ ഭാരതീയ സാഹചര്യത്തില്‍ മേധാവിത്വത്തിനായി വിജ്ഞാനത്തെ എങ്ങിനെ ഉപയോഗിച്ചുവെന്നതും നമ്മുടെ സാമൂഹ്യ ചരിത്ര സാഹചര്യങ്ങളെ അത് എങ്ങിനെ മാറ്റിമറിച്ചുവെന്നുമാണ് ഈ ലേഖനം ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത് .              ന്യൂനപക്ഷമായിരു...

ചുംബിലാബ്

 ചുംബിലാബ്         അവര്‍ മൂന്നുപേര്‍ .. ജ്ഞാനികള്‍ .. ദൈവത്തെ അന്വേഷിച്ചിറങ്ങിയതാണവര്‍ .. മൂവരും മൂന്നു ലിംഗങ്ങളെ പ്രതിനിധീകരിക്കുന്നു . ഒരാള്‍ ജിനന്‍ . രണ്ടാമത്തെയാള്‍ ജീന . മൂന്നാമത്തെയാള്‍ ജീനാജിന്‍ . മൂവരും ചുംബിലാബ് ഹൗസിംഗ് കോളനിയില്‍ പിറവികൊണ്ടവര്‍ .. ജിനന്‍ - Door.No. 403, Chumbilab Housing Colony. ജീന – Door No. 703, Chumbilab Housing Colony. ജീനാജിന്‍ - Door No. 1013, Chumbilab Housing Colony. മൂവരും മൂന്നു ദിശകളിലാണ് ചരിക്കുന്നതെങ്കിലും ലക്ഷ്യം മൂവര്‍ക്കും ഒന്നുതന്നെ - ദൈവം . ജിനന്‍ അവനോടുതന്നെ ചോദിക്കുന്നു . - എന്താണു ദൈവം ? ജീന മറുവടി പറയുന്നു . അറിവ് . ജീനാജിന്‍ മറുപടി വിശദീകരിക്കുന്നു : പരമമായ അറിവ് . ജിനന്‍ വീണ്ടും ചോദിക്കുന്നു . പരമമായ അറിവിനെ വേദപുസ്തകങ്ങളില്‍ തിരക്കാമായിരുന്നില്ലേ ? ജീനയുടെ മറുപടി . പരമമായ അറിവ് പുരാതനങ്ങളില്‍ കുറ്റിയടിച്ചു തളയ്ക്കപ്പെട്ട വേദപുസ്തകങ്ങളിലല്ല . ഭാവിയിലെങ്ങോ ആണ് . ജീനാജിന്റെ വിശദീകരണം : ഭൂതകാല വിരചിതങ്ങളായ വേ...

കുറ്റല്ലൂർ ആദിവാസി ഭൂമിസമരം

ആദിവാസി ഭൂമിസമരത്തിലെ ഒരു കുറ്റല്ലൂർ വീരഗാഥ..

എന്റെ സമ്മതമില്ലാതെ എന്റെ കവിത പുസ്തകമാക്കി വിറ്റു കാശുണ്ടാക്കുന്നു.

പ്രിയ സുഹൃത്തുക്കളെ, എന്റെ ഒരു കവിത വയല്‍ ബുക്സ് പ്രസിദ്ധീകരിച്ച "ചാവുനിലങ്ങളില്‍ വിത്തെറിയുന്നവര്‍" എന്ന കവിതാസമാഹാരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഞാന്‍ എന്റെ സ്വന്തം ബ്ലോഗായ സാഹിത്യ സദസ്സിലും, അപ്പൂപ്പന്‍ താടി എന്ന വെബ് മാഗസിനിലും പ്രസിദ്ധീകരിച്ചിരുന്ന "ദുഃസ്വപ്നം" എന്ന കവിതയായിരുന്നു അത്. പക്ഷെ പ്രശ്നം അതല്ല. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് എന്റെ കവിത വയല്‍ ബുക്സ് ആ സമാഹാരത്തില്‍ പ്രസിദ് ധീകരിച്ചത്. അപ്പൂപ്പന്‍ താടി വെബ്സൈറ്റിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണത്രെ ഓണ്‍ ലൈന്‍ എഴുത്തുകാരുടെ കവിതകള്‍ ഉള്‍പ്പെടുത്തി സമാഹാരം പ്രസിദ്ധീകരിച്ചത്. ശ്രീ ഉണ്ണി തെക്കൂട്ട് ( Unni Thekkoot) എന്ന എന്റെ ഫേസ് ബുക്ക് സുഹൃത്തിന്റെ "ഇന്നു വായിച്ച കവിത" എന്ന തലക്കെട്ടില്‍ വയല്‍ ബുക്സിന്റ പ്രസ്തുതസമാഹരത്തില്‍ നിന്നും എടുത്തത് എന്നപേരില്‍ എന്റെ ഈ കവിത പോസ്റ്റ്ചെയ്യപ്പെട്ടതു കണ്ടപ്പോഴാണ് ഇങ്ങനെയൊരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടതും, എന്റെ കവിതയതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഞാനറിയുന്നത്.( https://www.facebook.com/ sreejith.moothedath/posts/ 69460547726...