ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 5, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു വയനാടൻ അപാരത...

മുളങ്കാടുകളുടെ തളിർപ്പുകളിൽ അടക്കിപ്പിടിച്ച തണുപ്പ്. സ്വന്തം നാടിന്റെ കാവലാളായി ദൈവം നിയോഗിച്ച പശ്ചിമഘട്ടത്തിന്റെ അതുല്യ മനോഹാരിത. അനാദിയായ പ്രപഞ്ചത്തിന്റെ നിഗൂഢതയൊട്ടും ചോർന്നുപോകാത്ത മരതക മലനിരകൾ. വീരപഴശ്ശി കേരളവർമ്മത്തമ്പുരാന് ആംഗലേയപ്പടയ്ക്കുനേരെ ഗറില്ല യുദ്ധമുറകൾ ഉപദേശിച്ചുകൊടുത്ത കുറിച്യപ്പടയാളികളുടെ നാട്. ആ നാട്ടിലേക്കെഴുന്നള്ളിയിരിക്കയാണ് ആധുനിക ഭാരതത്തിലെ ഗണ്ഡി രാജവംശത്തിലെ ഇളമുറത്തമ്പുരാട്ടി. അധോലോക ചക്രവർത്തിയായ വദ്രത്തമ്പുരാന്റെ പട്ട മഹിഷി. സഹ ഉദരന്റെ പാർലമെന്റ് മോഹപൂർത്തിക്കായി ഓല സമർപ്പിക്കുന്ന പുണ്യസംഭവത്തിന് സാക്ഷ്യം വഹിക്കാനാണ് മഹിഷിയുടെ എഴുന്നള്ളത്ത്. ഓല സമർപ്പണവും, ജയഭേരികളും, പ്രജാദർശനവും കഴിഞ്ഞ് തമ്പുരാട്ടി പള്ളിയുറക്കത്തിനായി സർക്കാർ വക അതിഥിമുറിയിലേക്കെത്തി. വദ്രത്തമ്പുരാന് അധോലോകത്തെന്തോ നേരമ്പോക്കുകളുണ്ടായിരുന്നതിനാൽ തമ്പുരാട്ടിക്ക് കൂട്ടു കിടക്കാനാരുമില്ലായിരുന്നു. അധോലോകത്തമ്പുരാൻ തന്നെ വേണമെന്ന നിർബ്ബന്ധമൊന്നുമില്ലായിരുന്നെങ്കിലും തമ്പുരാട്ടിക്ക് നവോത്ഥാനദിനങ്ങളായിരുന്നതു കൊണ്ടാണ് കൂട്ടുകിടപ്പിനാരും വേണ്ടെന്നു നിശ്ചയിച്ചതെന്നൊരു പാണൻ പാട്ടുണ്ട്.