നിലാവില്‍ സ്വപ്നത്തില്‍ നനഞ്ഞ ഓര്‍മ്മകള്‍ കാലമാപിനികള്‍ ചലനമറ്റ നിശീഥിനിയുടെ ജീവസരോവരത്തില്‍  നീന്തി , അക്കരെച്ചേര്‍ന്നു .  ചാന്ദ്ര വെളിച്ചത്തിലൊളിമങ്ങിയ - നേരുകള്‍ , ചെതുമ്പലുകള്‍ പോലെ , ചേതനയറ്റ് അവിടവിടെ  പറ്റിച്ചേര്‍ന്നിരുന്നു .  കാലത്തിന്റെ ചെരങ്ങിന്‍ പൊറ്റകളിത് ..!, കൊടുവാള്‍ വായരികില്‍ , എന്നോ പിടഞ്ഞൊടുങ്ങിയ ജീവന്റെ തിരുശേഷിപ്പായ് , ഒരു പെരും പൊറ്റയായ് , ഉണങ്ങിപ്പിടിച്ച കരി നിണം - വാത്മീകം പോലെ ...!!!  അതില്‍ നിന്നുയരുന്നുവോ രാമ മന്ത്രം ? !!  ചെകിടോര്‍ത്തു ...  രാമ മന്ത്രത്തിന്‍ ശീതളിമയില്ലതിന് , ഭൗമ ഗര്‍ഭത്തില്‍ , തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍  ചെകിടടപ്പിക്കും മൂളിച്ച ...!! ക്ഷണികമാത്രയില്‍ പ്രപഞ്ചം ചുട്ടൊടുക്കുന്ന  മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ് ...!!  ഭയന്ന് , കാതുകള്‍ പിന്‍വലിച്ച് , ജീവ സരോവരത്തില്‍ നീന്തി , ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും , കിഴക്ക് വെള്ള കീറിയിരുന്നു . ഒന്നുമറിയാത്ത പോലെ ....!!!