രാജ്യതലസ്ഥാനത്തെരുവത്രെ ! ഹാ ! കഷ്ടം ചീഞ്ഞുനാറുന്നു ! രാജസേവകര്‍ , കൊട്ടാരപാലകര്‍ ഹാലിളകിപ്പാഞ്ഞുതിരയുന്നു ...! കൊട്ടാരക്കെട്ടിന്റെ മുക്കിലും മൂലേലും അന്തപ്പുരത്തിന്റെ മഞ്ചലിലും , സിംഹാസനത്തിലും ദര്‍ബാര്‍ഹാളിലും രാജാധിരാജന്റെ ചേലയിലും , കൊട്ടാരം പൂന്തോട്ട വാതില്‍ക്കലും പിന്നെ മഹാമന്ത്രിതന്‍ ഗേഹത്തിലും , സര്‍വ്വ സൈന്യാധിപക്കൂടാരത്തിലും സര്‍വ്വസൈന്യ സന്നാഹത്തിലും , കൊട്ടാരക്കെട്ടിന്റെ പൂര്‍വ്വദിക്കിലെ മഹാരാജപാതയിലും , പാതയ്ക്കിരുവശം കെട്ടിയുയര്‍ത്തിയ മഹാപ്രഭുമന്തിരങ്ങളിലും , രാജകൊട്ടാരക്കുളപ്പുരയിലും കുളത്തിലെ പായല്‍ വെള്ളത്തിലും , പാനജലത്തിലും പാന്ധാവിലും പിന്നെ പട്ടണപ്രാന്തപ്രദേശത്തിലും , എന്തോ ചീഞ്ഞുനാറുന്നൂ , നാറ്റത്തിന്‍ ഹേതുവറിയുന്നീലാ ! എല്ലാരും മൂക്കു പൊത്തിനടക്കുന്നു , വാതുറന്നൊന്നും പറയുന്നീലാ ! മഹാരാജന്റെ മച്ചൂനര്‍ തമ്പ്രാക്കള്‍ സിംഹാസനത്തില്‍ കണ്ണുള്ളവര്‍ , ചെങ്കോലും സ്വപ്നം കണ്ടുനടപ്പവര്‍ ചെഞ്ചേല ചുറ്റി നടക്കുന്നവര്‍ , നാട്ടുപ്രാന്തത്തില്‍ നിവസിപ...