എന്റെ വായന ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ ലോകം ...... ( ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... ) ശ്രീജിത്ത് മൂത്തേടത്ത് കോഴിക്കോട് ജില്ലയിലെ ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം ഈ യുവപ്രതിഭയെ തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ പ്രയാണം തുടരുന്ന ഭാവനാസമ്പന്നനായ എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് . നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള വിസ്മയവിവരണങ്ങളാണ് ഇതിനെ മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം അവന്റെ അലസമായ ജീവിതത്തെ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി ...