ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച് 18, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പരിണാമം

                             കാ ലത്തിന്റെ അദൃശ്യമായ നാവ് നക്കിത്തോര്‍ത്തിയിട്ടെന്നവണ്ണം പാറയുടെ അരികും മൂലയുമൊക്കെ മിനുസപ്പെട്ടിരുന്നു . അതിന്റെ പള്ളയില്‍ വേനലിന്റെ പൊള്ളിച്ചയില്‍ കരിഞ്ഞുപോയ സഹജസസ്യങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടെന്നവണ്ണം ഒരു പര്‍പ്പടകപ്പുല്ലിന്റെ തണ്ട് മാത്രം കരുത്തോടെ പറ്റിപ്പിടിച്ച് കയറാന്‍ തുടങ്ങിയിരുന്നു . മൃതകല്‍പ്പങ്ങളുടെ സ്മാരകം പോലെ അത് ഈ പ്രദേശത്ത് തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ടെത്രകാലമായിക്കാണുമെന്ന് ഇതെവരെ ആരും ചിന്തിച്ചിരിക്കാനിടയില്ല . ക്ഷേത്രചരിത്രത്തിലും , ദേശചരിത്രത്തിലും യഥാക്രമം പാറയുടെ മുകളില്‍ തപസ്സുചെയ്ത മുനീശ്വരനെക്കുറിച്ചും , പാറയില്‍ ഉടുമുണ്ടഴിച്ചുവച്ച് ആറ്റില്‍ കുളിക്കാന്‍പോയ ചൈനീസ് സഞ്ചാരിയെക്കുറിച്ചുമൊക്കെ പരാമര്‍ശങ്ങളുണ്ട് . അപ്പോള്‍ കാലമുണ്ടായ കാലം മുതല്‍ക്കേ , അല്ലെങ്കില്‍ ചരിത്രാതീതകാലം മുതല്‍ക്കേ അതുണ്ടായിരിക്കണം .                    ഇവിടെയിപ്പോഴത്തെ പ്രശ്നമതൊന്നുമല്ല . വിശുദ്ധമായ , ചരിത്രസ്മാരകമായ , കാലത്തിന്റെ നോക്കുകുത്തിയായ ആ പാറപ്പുറത്ത് ആരോ തൂറിവച്ചിരിക്കുന്നു ! കാലദൈവത്തിന്റെ തിരുസന്നിധിയില്‍ അ