ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ 20, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇനിയും പുഴയൊഴുകണം ശ്രീജിത്ത് മൂത്തേടത്ത് പ്രിന്റ്‌ എഡിഷന്‍  ·  May 18, 2017 കേരളത്തിലെ പുഴകള്‍ പലതും ഒഴുകുന്നില്ല. അവ മണല്‍വാരികള്‍ തീര്‍ത്ത വാരിക്കുഴികളില്‍ അകപ്പെട്ടുകിടക്കുകയാണ്. പുഴകളുടെ ഈയൊരു അവസ്ഥാവിശേഷത്തിന് ഏറ്റവുമെളുപ്പത്തില്‍ പലര്‍ക്കും ഉദാഹരണമായെടുത്തുകാണിക്കാന്‍ സാധിക്കുക ഭാരതപ്പുഴയുടെ ആസന്നമരണാവസ്ഥയെയാണ്. അതുകൂടാതെ പല നദികളുടെയുമവസ്ഥ ഇതുതന്നെയാണെന്ന് നമ്മുടെ നദീതീരങ്ങളിലൂടെയൊന്ന് സഞ്ചരിച്ചാല്‍ മനസ്സിലാകും. മലയാളികള്‍ സാഹിത്യവായനയിലൂടെ അറിഞ്ഞ മറ്റൊരു പ്രധാന പുഴയാണ് മയ്യഴിപ്പുഴ. എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന നോവല്‍ വായിക്കാത്ത സാഹിത്യാഭിരുചിയുള്ള മലയാളികള്‍ ചുരുക്കമായിരിക്കും. മയ്യഴിപ്പുഴയുടെ ഒഴുക്കാരംഭിക്കുന്നത് വാണിമേല്‍പ്പുഴയായിട്ടാണ്. വയനാടന്‍മലനിരകളുടെ താഴ്‌വാരത്തെ കുറ്റ്യാടി, വിലങ്ങാട് മലനിരകളാണ് ഇതിന്റെ പ്രഭവസ്ഥാനം. നരിപ്പറ്റ, വാണിമേല്‍, ഈയ്യങ്കോട്, ഇരിങ്ങണ്ണൂര്‍, തൃപ്പങ്ങത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയൊഴുകി പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലൂടെ സാഗരപ്രവേശം ചെയ്യുന്ന പുഴയാണ് മയ്യഴിപ്പുഴ. അമ്പത്തിനാല് കിലോമീറ്റര്‍ മാ...