ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 29, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രോമിത്യൂസ്

കഴുത്തില്‍ കുരുക്കുകള്‍ വീണിടും മുമ്പേ ശതം ശാഖികള്‍ ഛേദംചെയ്തു നഗ്നനായ് നിര്‍ത്തീനിന്നെ . അംഗഛേദ്യത്തിന്‍ മുറി - വായയില്‍നിന്നും നിണം നേര്‍ത്തചാലുകള്‍ തീര്‍ത്തു ഒഴുകിപ്പരക്കുന്നു . നീതന്നോരക്ഷരത്താല്‍ , നീ തന്നോരഗ്നിയാലും ജഗത്തിന്‍ ഗര്‍വ്വശൈലം താണ്ടി രമിപ്പോര്‍ ഞങ്ങള്‍ . കീഴ്ക്കാം തൂക്കാം ശിലാ - ഭിത്തിയില്‍‌ പിടഞ്ഞൊരാ നിന്‍കരള്‍ കാര്‍ന്നു കാര്‍ന്നു കഴുകന്‍ ഭുജിച്ചപോല്‍ , പ്രാണപീഡയാല്‍ തളര്‍ - ന്നാധിയാല്‍ ദൂരെമാറി , മൃത്യുതന്നഞ്ജിപോലും അകന്നു കഴിയുന്ന , നിന്നുടലനുവാരം മഴുതന്‍ മൂര്‍ച്ചയാലെ മടികൂടാതെ ഞങ്ങള്‍ പിളര്‍ക്കാന്‍ ശ്രമിക്കുന്നു . ഏകമാം പ്രഹരത്താല്‍ പ്രാണനും പറിയുന്ന മനുഷ്യപ്രാണികള്‍തന്‍ ഭാഗ്യത്തിന്‍‌ വിഭിന്നമായ് , ദേവശ്രേഷ്ഠനാം തവ പ്രാണനാശം പോലും സാവധാനത്തിന്‍ ശപ്ത പ്രകര്‍‌ഷണത്താലല്ലോ . കടയ്ക്കല്‍ ദുര്‍ദര്‍ശന യന്ത്രത്താല്‍ മുറിപറ്റി കഴുത്തില്‍ കുരുക്കിട്ട കയറിന്‍ ദിശനോക്കി മല്‍ദേഹം നിപതിക്കെ , മറ്റാര്‍ക്കും മുറിയാതെ, ശ്രദ്ധ