ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ 10, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അപ്രിയങ്ങളില്‍ മഞ്ഞുറയുമ്പോള്‍...

                             ഭംഗിയായി വെട്ടിനിര്‍ത്തിയ പുല്‍ത്തകിടികളായിരുന്നു ആ ഉദ്യാനത്തെ അവര്‍ക്ക് പ്രിയങ്കരമാക്കിയത് . അതിന്റെ മതില്‍ക്കെട്ടുകളില്‍ പലനിറങ്ങളിലുള്ള ബോഗന്‍വില്ലകള്‍ പൂത്തുലഞ്ഞിരുന്നു . വിളക്കുകാലുകള്‍ സന്ധ്യ മയങ്ങിക്കഴിയുമ്പോള്‍ സ്വര്‍ഗ്ഗീയപ്രഭ ചൊരിഞ്ഞിരുന്നു . നഗ്നയായ മത്സ്യകന്യകയുടെ ശില്‍പ്പവും അതിനുചുറ്റും കൃത്രിമതടാകത്തില്‍ വിരിഞ്ഞുനിന്ന വെള്ളയാമ്പല്‍പ്പൂക്കളും , രാസലീലാശില്പങ്ങളും , മറ്റ് ബഹുവര്‍ണ്ണപുഷ്പങ്ങളും , ജലധാരകളും , ദീപപ്രഭയുമെല്ലാം ആ ഉദ്യാനത്തിന് സ്വര്‍ഗ്ഗതുല്യമായ ഒരു പരിവേഷം നല്‍കിയിരുന്നു . തോട്ടക്കാരനോട് കടുകിടതെറ്റാതെ അനുസരണകാട്ടുന്ന പട്ടുപോല്‍ മൃദുലമായ പുല്‍ത്തകിടിയില്‍ ചാഞ്ഞുകിടന്ന് മാനത്തെ പഞ്ഞിമേഘക്കെട്ടുകളില്‍ കണ്ണുനട്ടുള്ള പ്രണയാര്‍ദ്രമായ നിമിഷങ്ങളില്‍ സ്വര്‍ഗ്ഗീയമായൊരനുഭൂതിയനുഭവിക്കാറുണ്ടെന്ന് അയാള്‍ അവളോടെന്നും പറയാറുണ്ട് . സായാഹ്നങ്ങളില്‍ ഇണക്കുരുവികളായി ഇവിടെച്ചേക്കേറുന്ന ഇവര്‍ പകലോന്‍ പടിഞ്ഞാറണഞ്ഞ് അലങ്കാരവിളക്കുകള്‍ കണ്ണുതുറന്ന് ദീപപ്രഭയുടെ മായക്കാഴ്ചകൂടെ ആസ്വദിച്ചതിനുശേഷമേ തിരിച്ചുപോവാറുള്ളൂ . വിവാഹജീവിതാരംഭത്തിലെ മധു