ശുചിത്വ വിദ്യാഭ്യാസം അനിവാര്യം ശ്രീജിത്ത് മൂത്തേടത്ത് Thursday 31 January 2019 3:04 am IST ഈയിടെ വായിച്ചൊരു കഥയില്‍ ജപ്പാനിലെ ജീവിതരീതിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. കഥാകൃത്തായ അമല്‍ ജപ്പാനില്‍ നിന്നും വിവാഹം കഴിച്ചയാളാണ്. അദ്ദേഹം തന്റെ ജപ്പാന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച കഥയാണ് എന്നതുകൊണ്ടുതന്നെ അതിലെ പശ്ചാത്തല വിവരണത്തെക്കുറിച്ച് അവിശ്വസിക്കേണ്ട കാര്യമില്ല. കഥയിലെ വിവരണം ഇങ്ങിനെയാണ്. ജപ്പാനിലെ ജനങ്ങള്‍ പൊതു സ്ഥലങ്ങള്‍ മലിനമാക്കുന്നില്ല. ഒരു കരിയില കണ്ടാല്‍പ്പോലും എടുത്തുമാറ്റുകയും, പൊതുവിടങ്ങള്‍ വളരെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. റോഡിലോ, വഴികളിലോ തുപ്പി വൃത്തികേടാക്കുകയോ, മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ചെയ്യുന്നില്ല. കഥയില്‍ ഒരു സ്ത്രീ വളര്‍ത്തുനായയുമായി സഞ്ചരിക്കുന്ന വേളയില്‍ നായ വിസര്‍ജ്ജിക്കുകയും സങ്കോചമില്ലാതെ ആ സ്ത്രീ വിസര്‍ജ്ജ്യം എടുത്തുമാറ്റുകയും ചെയ്യുന്നതായൊരു സന്ദര്‍ഭമുണ്ട്. ഇത് പൊതുവിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള അവരുടെ ശുചിത്വബോധത്തെ വ്യക്തമാക്കുന്നു. കൂടാതെ ആളുകള്‍ അറിയാതെ മറ്റൊരാളുടെ ശരീരത്തില്‍ തട്ടിയാലോ, മറ്റുള്ളവര്‍ക്ക് എന...