ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ് 8, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രതിപുഷ്പതിലകം (ആമുഖം)

സ്വർഗ്ഗപ്രവേശം പണ്ട് പണ്ട് പാടലീപുത്രം ഭരിച്ച മഹാനായ ചക്രവർത്തിയായിരുന്നു വിക്രമാദിത്യൻ. സർവ്വ കലകളിലും, സംഗീതത്തിലും, സാഹിത്യത്തിലും നിപുണനായിരുന്നു അദ്ദേഹം. ഉജ്ജയിനിയിൽ അദ്ദേഹം പണിത കൊട്ടാര നഗരത്തിൽ കലാ സാഹിത്യ പഠനത്തിനും അവതരണത്തിനും പോഷണത്തിനുമായുള്ള മണിമന്ദിരങ്ങളുണ്ടായിരുന്നു. കാളിദാസനും വരരുചിയും ഘടകർപ്പരനും ശങ്കുവും വേതാളഭട്ടനും വരാഹമിഹിരനുമുൾപ്പെടുന്ന നവരത്നങ്ങൾ ഈ മണിമന്ദിരങ്ങളെ അലങ്കരിച്ചിരുന്നു. വിക്രമാദിത്യ മഹാരാജാവിന്റെ കീർത്തിയും കലാ സാഹിത്യ നിപുണതയും ത്രൈലോക്യങ്ങളിലും പുകൾപെറ്റതായിരുന്നു. ഒരു ദിവസം സ്വർഗ്ഗത്തിലെ ദേവസദസ്സിൽ ഒരു തർക്കമുണ്ടായി. രംഭയാണോ ഉർവ്വശിയാണോ ഏറ്റവും മികച്ച നർത്തകി എന്നതായിരുന്നു തർക്കം. ഇന്ദ്ര സന്നിധിയിലെത്തിയിട്ടും തർക്കം തീർന്നില്ല. ദേവൻമാർ കൂടിയാലോചിച്ച് ഒരു തീരുമാനമെടുത്തു. ഭൂമിയിലെ പാടലീപുത്രത്തിൽ നിന്നും കലാസാഹിത്യ നിപുണനായ വിക്രമാദിത്യ ചക്രവർത്തിയെ വിധിനിർണ്ണയത്തിനായി ക്ഷണിച്ചു വരുത്തുക. ദേവേന്ദ്രനാൽ ക്ഷണിക്കപ്പെട്ട വിക്രമാദിത്യരാജാവ് തങ്കത്തേരിൽ സ്വർഗ്ഗത്തിലെത്തി. പ്രത്യേകമണിമന്ദിരത്തിൽ അപ്സരസുന്ദരിമാരാൽ പരിചരിക്കപ്പെട്ട് വിക്രമ