ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രതിപുഷ്പതിലകം (ആമുഖം)

സ്വർഗ്ഗപ്രവേശം


പണ്ട് പണ്ട് പാടലീപുത്രം ഭരിച്ച മഹാനായ ചക്രവർത്തിയായിരുന്നു വിക്രമാദിത്യൻ. സർവ്വ കലകളിലും, സംഗീതത്തിലും, സാഹിത്യത്തിലും നിപുണനായിരുന്നു അദ്ദേഹം. ഉജ്ജയിനിയിൽ അദ്ദേഹം പണിത കൊട്ടാര നഗരത്തിൽ കലാ സാഹിത്യ പഠനത്തിനും അവതരണത്തിനും പോഷണത്തിനുമായുള്ള മണിമന്ദിരങ്ങളുണ്ടായിരുന്നു. കാളിദാസനും വരരുചിയും ഘടകർപ്പരനും ശങ്കുവും വേതാളഭട്ടനും വരാഹമിഹിരനുമുൾപ്പെടുന്ന നവരത്നങ്ങൾ ഈ മണിമന്ദിരങ്ങളെ അലങ്കരിച്ചിരുന്നു.
വിക്രമാദിത്യ മഹാരാജാവിന്റെ കീർത്തിയും കലാ സാഹിത്യ നിപുണതയും ത്രൈലോക്യങ്ങളിലും പുകൾപെറ്റതായിരുന്നു.

ഒരു ദിവസം സ്വർഗ്ഗത്തിലെ ദേവസദസ്സിൽ ഒരു തർക്കമുണ്ടായി. രംഭയാണോ ഉർവ്വശിയാണോ ഏറ്റവും മികച്ച നർത്തകി എന്നതായിരുന്നു തർക്കം. ഇന്ദ്ര സന്നിധിയിലെത്തിയിട്ടും തർക്കം തീർന്നില്ല. ദേവൻമാർ കൂടിയാലോചിച്ച് ഒരു തീരുമാനമെടുത്തു. ഭൂമിയിലെ പാടലീപുത്രത്തിൽ നിന്നും കലാസാഹിത്യ നിപുണനായ വിക്രമാദിത്യ ചക്രവർത്തിയെ വിധിനിർണ്ണയത്തിനായി ക്ഷണിച്ചു വരുത്തുക.
ദേവേന്ദ്രനാൽ ക്ഷണിക്കപ്പെട്ട വിക്രമാദിത്യരാജാവ് തങ്കത്തേരിൽ സ്വർഗ്ഗത്തിലെത്തി. പ്രത്യേകമണിമന്ദിരത്തിൽ അപ്സരസുന്ദരിമാരാൽ പരിചരിക്കപ്പെട്ട് വിക്രമാദിത്യൻ സ്വർഗ്ഗത്തിൽ വാണു. മത്സര ദിനം വന്നെത്തി. രംഭയും തിലോത്തമയും നൃത്തമണ്ഡപത്തിൽ ലാസ്യഭാവത്തോടെ തയ്യാറായി നിന്നു. മത്സരം തുടങ്ങാൻ വിക്രമാദിത്യൻ നിർദ്ദേശിച്ചു.
 അന്തരീക്ഷവായുപോലും മയങ്ങിനിന്നുപോകും വിധം സുന്ദരിമാർ നൃത്തം ചെയ്തു. ആരുടെ നൃത്തം കേമമെന്നു വിധിക്കുന്നത് അതി കഠിനം തന്നെ. വിക്രമാദിത്യൻ ഒരു സൂത്രം പ്രയോഗിച്ചു.

പൂങ്കാവനത്തിൽ നിന്നും ശേഖരിച്ച പുഷ്പങ്ങൾകൊണ്ട് രണ്ട് പൂച്ചെണ്ടുകളുണ്ടാക്കി. അവയിൽ തേളിനെയും വണ്ടിനെയുമൊളിപ്പിച്ചു. രംഭയ്ക്കും ഉർവ്വശിക്കും നൽകി. നൃത്തം തുടരാനാവശ്യപ്പെട്ടു. പൂച്ചെണ്ടുകളിൽ നിന്നും തേളും വണ്ടും പുറത്തുവന്നു. തേൾ രംഭയുടെ കൈയ്യിൽ കടിച്ചു. നൃത്തച്ചുവടുകൾ തെറ്റി. വേദനയാൽ പുളഞ്ഞ് അവൾ കുഴഞ്ഞുവീണു. എന്നാൽ അപ്പോഴും ഉർവ്വശി നൃത്തം തുടരുകയായിരുന്നു. പൂച്ചെണ്ടിൽ നിന്നും പുറത്തുവന്ന തേൾ പോലും അവളുടെ നൃത്തം കണ്ട് അത്ഭുതപ്പെട്ട് അതിന്റെ സ്വഭാവമായ കടിക്കുക എന്ന കർമ്മം പോലും  മറന്ന് മയങ്ങിനിന്നുപോയിരുന്നു. 
ഉർവ്വശി വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. വിക്രമാദിത്യ രാജാവിന്റെ ബുദ്ധിവൈഭവത്തിൽ ആകൃഷ്ടയായ ഉർവ്വശി അദ്ദേഹത്തിൽ അനുരക്തയായി.

ദേവനഗരിയിലെ പ്രത്യേകം തയ്യാറാക്കിയ മണിമന്ദിരത്തിൽ ഉർവ്വശിയുമായി പ്രണയലീലകളിലാറാടി വിക്രമാദിത്യ രാജാവ് മറ്റൊരു സ്വർഗ്ഗം സൃഷ്ടിച്ചു.
ഉർവ്വശിയുമായുള്ള പ്രണയദിനങ്ങളിൽ അദ്ദേഹമൊരു കാവ്യം രചിച്ചു.
വിക്രമാദിത്യചക്രവർത്തിയാൽ രചിതമായ ആ മഹാകാവ്യമാണ് രതിപുഷ്പതിലകം.
രതിപുഷ്പതിലകത്തിന്റെ കഥ അടുത്ത ലക്കത്തിൽ വായിക്കാം.
കാത്തിരിക്കൂ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...