ചുംബിലാബ് അവര്‍ മൂന്നുപേര്‍ .. ജ്ഞാനികള്‍ .. ദൈവത്തെ അന്വേഷിച്ചിറങ്ങിയതാണവര്‍ .. മൂവരും മൂന്നു ലിംഗങ്ങളെ പ്രതിനിധീകരിക്കുന്നു . ഒരാള്‍ ജിനന്‍ . രണ്ടാമത്തെയാള്‍ ജീന . മൂന്നാമത്തെയാള്‍ ജീനാജിന്‍ . മൂവരും ചുംബിലാബ് ഹൗസിംഗ് കോളനിയില്‍ പിറവികൊണ്ടവര്‍ .. ജിനന്‍ - Door.No. 403, Chumbilab Housing Colony. ജീന – Door No. 703, Chumbilab Housing Colony. ജീനാജിന്‍ - Door No. 1013, Chumbilab Housing Colony. മൂവരും മൂന്നു ദിശകളിലാണ് ചരിക്കുന്നതെങ്കിലും ലക്ഷ്യം മൂവര്‍ക്കും ഒന്നുതന്നെ - ദൈവം . ജിനന്‍ അവനോടുതന്നെ ചോദിക്കുന്നു . - എന്താണു ദൈവം ? ജീന മറുവടി പറയുന്നു . അറിവ് . ജീനാജിന്‍ മറുപടി വിശദീകരിക്കുന്നു : പരമമായ അറിവ് . ജിനന്‍ വീണ്ടും ചോദിക്കുന്നു . പരമമായ അറിവിനെ വേദപുസ്തകങ്ങളില്‍ തിരക്കാമായിരുന്നില്ലേ ? ജീനയുടെ മറുപടി . പരമമായ അറിവ് പുരാതനങ്ങളില്‍ കുറ്റിയടിച്ചു തളയ്ക്കപ്പെട്ട വേദപുസ്തകങ്ങളിലല്ല . ഭാവിയിലെങ്ങോ ആണ് . ജീനാജിന്റെ വിശദീകരണം : ഭൂതകാല വിരചിതങ്ങളായ വേ...