അതിരപ്പിള്ളിയെ കൊല്ലരുത് ശ്രീജിത്ത് മൂത്തേടത്ത് March 5, 2017 ബഹുതലത്തില്‍, മനുഷ്യന്റെയും പ്രകൃതിയുടെയും മറ്റുജീവജാലങ്ങളുടെയും നാശത്തിനു വഴിവെക്കുന്ന, ചാലക്കുടിപ്പുഴയെ കൊല്ലുന്ന, പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് കേരളത്തിലെ സാംസ്‌കാരികലോകം ആഗ്രഹിക്കുന്നത്. കൊല്ലുകയെന്നത് വളരെയെളുപ്പമാണെന്ന് കേരള ജനതയോട് പ്രഖ്യാപിച്ചത് വണ്‍.. ടു.. ത്രീ.. പ്രസംഗത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മന്ത്രിശ്രേഷ്ഠനാണ്. മനുഷ്യരെ കൊല്ലുന്നതിനേക്കാള്‍ വളരെയെളുപ്പമുള്ള പണിയാണ് ലക്ഷക്കണക്കിനുവരുന്ന മനുഷ്യരുടെ ജീവന്‍ നിലനിര്‍ത്തുന്ന പുഴയെക്കൊല്ലുകയെന്നതെന്ന് ആരോ അദ്ദേഹത്തെ ഉപദേശിച്ചുവെന്നുതോന്നുന്നു. അതിന്റെ ഫലമാണെന്നുതോന്നുന്നു, ഇപ്പോഴദ്ദേഹം, ചാലക്കുടിപ്പുഴയെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തേയും കൊന്നുകുഴിച്ചുമൂടാനായി തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയില്‍, ലോകപ്രശസ്തിയാര്‍ജ്ജിച്ച പ്രകൃതിരമണീയമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുനേരെ, ഈ പ്രകൃതിവിരുദ്ധരുടെ കണ്ണുപതിഞ്ഞിട്ട് നാളുകളേറെയായെങ്കിലും, പ്രകൃതിസ്‌നേഹികളുടെ ശക്തമായ എതിര്‍പ്പുകാരണം, ആ പദ്ധതി ഏതാണ്ടുപേക്...