കൃഷ്ണദാസിന്റെ കടലിരമ്പങ്ങള്‍ എന്ന നോവല്‍ വായിച്ചു . ഇതേവരെയുള്ള നോവല്‍ വായനാനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ രുചി നല്‍കിയ നോവല്‍ എന്ന നിലയില്‍ ഈ നോവലിനെ അഭിനന്ദിക്കുന്നു . സാധാരണഗതിയില്‍ നോവല്‍ വായനാനുഭവം എന്നതിനെക്കുറിച്ച് ചില മുന്‍ധാരണകള്‍ മനസ്സില്‍ ഉണ്ടാവാറുണ്ട് . പ്രത്യേകിച്ചും മലയാള നോവലുകള്‍ വായിക്കുമ്പോള്‍ . പക്ഷെ കടലിരമ്പങ്ങള്‍ അത് തകര്‍ത്തുകളയുന്നു . യഥാതഥമാണ് നോവലിന്റെ പ്രമേയാവതരണ രീതി . സാധാരണ ഫിക്ഷന്‍ എഴുത്തുകളിലെ ഭ്രമാത്മകതയ്ക്കു പകരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നോവലില്‍ പരാമര്‍ശിതമായ സാഹചര്യത്തില്‍ സംഭവിക്കാനിടയുള്ള സ്വാഭാവികവും , തികച്ചും യാഥാര്‍ത്ഥ്യതുലിതവുമായ അവസ്ഥ നോവലെഴുത്തില്‍ കൃഷ്ണദാസ് അവലംബിച്ചിരിക്കുന്നു . ഈ എഴുത്തുരീതി മലയാളത്തില്‍ അധികം അനുഭവിച്ചിട്ടില്ലാത്തതാണ് എന്നതുകൊണ്ടുതന്നെ സാധാരണ വായനക്കാരനെ ചിലപ്...