കലാകാരന് സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം വേണം. നഗ്നമായ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനുള്ള പരമമായ സ്വാതന്ത്ര്യം കലാകാരനും, എഴുത്തുകാരനും ഉണ്ടായേ തീരൂ. എങ്കിലേ സമൂഹത്തില്‍ സാംസ്കാരിക പുരോഗതിയുണ്ടാകൂ. കലാകാരന്റെയും, എഴുത്തുകാരന്റെയും വാക്കുകളെയും, ആശയങ്ങളെയും ഭയക്കുന്നത് യാഥാസ്ഥിതിക മനസ്ഥിതിയുടെ ഭാഗമാണ്. ഈ യാഥാസ്ഥിതികത ഒരുകൂട്ടം വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ജ്ഞാനവുമായി അതിന് ബന്ധമില്ല. ഭാരതീയത ജ്ഞാനാധിഷ്ഠിതമാണ്. വിശ്വാസാധിഷ്ഠിതമല്ല. ജ്ഞാനമുള്ളവന് വിശ്വസിക്കേണ്ടതില്ല. ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളിലുള്ളതോ അല്ലാത്തതോ ആയ വിശ്വാസാധിഷ്ഠിതമായ സംഘടിത മതങ്ങളുടെയും, സംഘടനകളുടെയും യാഥാസ്ഥിതിക മനോഭാവം കലാകാരന്റെയും, സാഹിത്യകാരന്റെയും, ശാസ്ത്രകാരന്റെയും ശബ്ദങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട ചരിത്രം ലോകചരിത്രത്തിലെമ്പാടും കാണാന്‍ സാധിക്കും. പ്രോമിത്യൂസ് എന്ന മിത്തും, കോപ്പര്‍നിക്കസ് എന്ന ശാസ്ത്രകാരന്റെ വിധിയുമൊക്കെ ഈ ശബ്ദനിഷേധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് യാഥാസ്ഥിതിക വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ മതഭാവങ്ങളുടെ ഭാഗമായിരിക്കുന്നു. ടിയാനന്‍മ...