മ ഞ്ഞുവീണു കുതിര്‍ന്ന അക്കേഷ്യാമരങ്ങളുടെ അരിവാളുപോലെ വളഞ്ഞ സ്വര്‍ണ്ണ ഇലകള്‍ വിരിച്ച മെത്തയിലൂടെ അവര്‍ നടന്നു . അധികം അകലെയല്ലാതെ ടാര്‍പാതയ്ക്കരികിലെ പാര്‍ക്കിംഗ് ഏരിയ ലക്ഷ്യമാക്കി . പിന്നില്‍ പഴയതെങ്കിലും പ്രൗഡി നഷ്ടപ്പെട്ടിട്ടില്ലാത്ത ബിര്‍ളാബംഗ്ലാവ് അഴിമുഖത്തേക്കുറ്റുനോക്കിനിന്നു . ഉപ്പുകാറ്റേറ്റ് നിറംമങ്ങിയതെങ്കിലും ബംഗ്ലാവിന് ഒരു പ്രണയനായകന്റെ ചുറുചുറുക്കുണ്ടായിരുന്നു . അവിടെ ചുറ്റിത്തിരിഞ്ഞ ഇളംകാറ്റിന് പ്രണയത്തിന്റെ മദഗന്ധവും . ആ ഗന്ധത്തിന്റെ ലഹരിയില്‍ അക്കേഷ്യാഇലകള്‍ വളഞ്ഞുചൂളികൂര്‍ത്തു . കുറ്റിത്തെച്ചിച്ചെടികളില്‍ ചുവപ്പും , മഞ്ഞയും പൂക്കള്‍ ചിരിച്ചു . എല്ലാറ്റിലും ഋതുമതിയുടെ നനവ് പറ്റിച്ചേര്‍ന്നിരുന്നു . ഉരുളന്‍വെള്ളാരങ്കല്ലുകള്‍ വിരിച്ച മുറ്റത്തിനതിരിട്ട് മനോഹരമായി വെട്ടിനിര്‍ത്തിയ ആഫ്രിക്കന്‍ബുഷ് . അതിനുപിന്നില്‍ കൂറ്റന്‍ സിമന്റുചട്ടികളില്‍ പ്രായത്തിന്റെ ഖിന്നതപൂണ്ട ഉടലോടെങ്കിലും , തളിരിട്ട പൂക്കള്‍...