ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച് 19, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
എഴുത്തുകാരന്റെ രാഷ്ട്രീയം Monday 19 February 2018 2:30 am IST ടി.പി. ചന്ദ്രശേഖരന്‍ വധം പോലെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍പ്പോലും സിപിഎമ്മിനെ ന്യായീകരിക്കാന്‍ ചാവേറിനെപ്പോലെ പൊരുതിയിരുന്ന ആളാണ് അശോകന്‍ ചരുവില്‍ എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടിനെ ആരും വിലവയ്ക്കാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. പാര്‍ട്ടിയുടെ കൊള്ളരുതായ്മകളെ മടിയില്ലാതെ ന്യായീകരിക്കുവാന്‍ തയ്യാറാകുന്ന എഴുത്തുകാരന്‍ ഏതുതരത്തിലുള്ള ആശയമായിരിക്കും വായനക്കാര്‍ക്കു നല്‍കുന്നുണ്ടാവുക? എഴുത്തുകാരന്‍ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിയുന്നവനായിരിക്കണം. ലോക പ്രശസ്ത കവിയും നൊബേല്‍ സമ്മാനജേതാവുമായ പാബ്ലോ നെരൂദ ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. ഇതേപോലെ എഴുത്തുകാരില്‍ പലരും അവരുടെ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ കാണിച്ചിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍നിന്നും എടുത്തുകാണിക്കാവുന്നതേയുള്ളൂ. മലയാളത്തിന്റെ പ്രിയ സഞ്ചാരസാഹിത്യകാരനും, നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് ഒരു രാഷ്ട്രീയകക്ഷിക്കുവേണ്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും, പാര്‍ലമെന