സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ ....       വീടുനിര്‍മ്മാണത്തിന്റെ അന്ത്യഘട്ടത്തില്‍ സ്വാഭാവികമായും ഒരിടത്തരക്കാരന് വരുന്ന സാമ്പത്തികപരാധീനതകളില്‍പ്പെട് ട് ഭാര്യയുടെ കഴുത്തിലെ അവസാനതരി സ്വര്‍ണ്ണവും പോക്കറ്റിലിട്ട് എസ് . ബി . ഐ ചേര്‍പ്പ് ബ്രാഞ്ചിലെത്തിയതായിരുന്നു ഞാന്‍ .  മീനമാസസൂര്യന്റെ രുദ്രനേത്രങ്ങളില്‍നിന്നും രക്ഷനേടിയതിന്റെ ആശ്വാസമുണ്ടായിരുന്നു ബാങ്കിന്റെ ഗ്ലാസ്ഡോര്‍ തുറന്ന് എ . സി . തണുപ്പിലേക്ക് മുങ്ങാങ്കുഴിയിട്ട എന്റെ മുഖത്ത് .  മാനേജരുടെ മുന്നില്‍ ചെന്നിരുന്ന് ഞാന്‍ വെളുക്കെ ചിരിച്ചു .  എന്നെ അദ്ദേഹത്തിന് നല്ല പരിചയമുണ്ടായിരുന്നു .  എന്റെ സഹധര്‍മ്മിണിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണ്ണമെല്ലാം തന്നെ ഇതിനകം അദ്ദേഹത്തിന്റെ സംരക്ഷണയിലായിക്കഴിഞ്ഞിരുന്നുവെ ന്നത് ഒരു യാഥാര്‍ത്ഥ്യമായിരുന്നുവല്ലോ .   “ സാര്‍ ഇതുകൂടെ .  ഒരു അമ്പതിനായിരം രൂപകൂടെ മാത്രം .”   മാനേജര്‍ തലയാട്ടി ,  ഞാന്‍ നല്‍കിയ വസ്തുനികുതി റസീറ്റിന്റെ ഫോട്ടോകോപ്പിയില്‍  ' ഒ . കെ .'  എന്നെഴുതി ,  എന്റെ കൈവശം തന്നു .  ഞാന്‍ കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ നേരെ ഗോള്‍ഡ് ലോ...