ദളിതരെ പിഴുതുമാറ്റുന്നവര്‍ ശ്രീജിത്ത് മൂത്തേടത്ത് February 23, 2017 ഒരു സമൂഹത്തില്‍ അന്തഃഛിദ്രം വളര്‍ത്തുന്നതിനുള്ള എളുപ്പവഴി അവിടെ വിഭാഗീയത വളര്‍ത്തുകയെന്നതാണെന്നും, വിഭാഗീയത വളര്‍ത്തുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം ഒരുവിഭാഗം ആളുകള്‍ അനര്‍ഹമായ നേട്ടമുണ്ടാക്കുന്നുവെന്ന് മറുപക്ഷത്തെ വിശ്വസിപ്പിക്കുകയോ, അല്ലെങ്കില്‍ ഒരുവിഭാഗം മറ്റേ വിഭാഗത്തിനര്‍ഹമായ സ്ഥാനമാനങ്ങള്‍ അനര്‍ഹമായി നേടുന്നുവെന്നോ, അവഗണിക്കപ്പെടുന്നുവെന്നോ, മറുവിഭാഗത്താല്‍ ചതിക്കപ്പെടുന്നുവെന്നോ, നശിപ്പിക്കപ്പെടുന്നുവെന്നോ, അല്ലെങ്കില്‍ ഇവയെല്ലാറ്റിനും മറുവിഭാഗത്തിനാല്‍ വിധേയരാക്കപ്പെടുന്നുവെന്നോ വിശ്വസിപ്പിക്കുന്നതാണെന്നും പറഞ്ഞത് കേണല്‍ മെക്കാളെയാണ്. ഒരു കള്ളം നൂറുവട്ടം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് സത്യമായിത്തീരുന്നുവെന്ന ഗീബല്‍സിയന്‍ തന്ത്രം പോലെ, ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും മുതലാളിത്ത അധിനിവേശശക്തികളും മതശക്തികളും ഒരേരീതിയില്‍ ഉപയോഗിച്ചുവരുന്ന തന്ത്രമാണിത്. ഈയിടെയൊരു വാരികയില്‍ സ്വാമി സന്ദീപാനന്ദഗിരിയുമായുള്ള അഭിമുഖത്തില്‍ കെ. കണ്ണന്‍ ഇത്തരത്തിലുള്ള ഒരു തന്ത്രം ആ...