ഭാഗം - ഒന്ന് ഗ്രേ ഷേഡുള്ള ഇന്നോവ കാര്‍ റസ്റ്റോറന്റിന് മുന്‍ വശത്തെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഒഴുകി വന്നു നിന്ന നിമിഷം മുതല്‍ തന്റെ മുന്നില്‍ വെയിറ്റര്‍ കൊണ്ടുവച്ച പതഞ്ഞ് തുളുമ്പിയ മധുര പാനീയത്തെ പോലും ഗൗനിക്കാതെ അയാളുടെ ദൃഷ്ടികള്‍ ചുവന്ന മിനി ടോപ്പും , ജീന്‍സും ധരിച്ച പെണ്‍കുട്ടിയില്‍ തന്നെ പറ്റിപ്പിടിച്ചു നിന്നു . ഇറുകിപ്പിടിച്ച ജീന്‍സിന്റെ വടിവിലും മുഴുപ്പിലും അരിച്ചു നടന്ന തന്റെ കണ്ണുകളെ പിന്‍വലിക്കാനാവാതെ ഉഴറിയ അയാളുടെ നേരെ പെണ്‍കുട്ടി ഇടക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു . ഒപ്പം വന്ന ചെറുപ്പക്കാരനോടെന്തോ അടക്കം പറഞ്ഞ് അവള്‍ പൊടുന്നനെ അയാളുടെ എതിര്‍ കസേരയില്‍ വന്നിരുന്നപ്പോള്‍ അയാള്‍ക്ക് സ്വപ്നം കാണുന്നതു പോലെ തോന്നി . കൈകള്‍ മേശമേലൂന്നി , ഒട്ടൊന്ന് കുനിഞ്ഞ് അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി . " എസ്ക്യൂസ്മി സര്‍ ... ഡൂ യൂ ലൈക്ക് റ്റു ഹാവ് സം ഫണ്‍ വിത്ത് മീ ?” ഇമ ചിമ്മാതെ തന്നെ അയാള്‍ മറുപടി പറഞ്ഞു . “ യാ .. ഷുവര്‍ ..” “ ദെന്‍ ... പ്ലീസ് ഹാവ് മൈ കാര്‍ഡ് " വിസിറ്റിംഗ് കാര്‍ഡ് അയാളുടെ കയ്യിലേല്‍പ്പിച്ച് അവള്‍ മുത്തുമണി പൊഴിയും പോലെ ചിരിച്ച് എ...