ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 13, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാമിനിമൂലം....

   സാമ്യമകന്നോരുദ്യാനമദ്ധ്യേ വിഷണ്ണരായിരിക്കയാണ് സുന്ദനും ഉപസുന്ദനും. ഭ്രമരങ്ങൾ മൂളിപ്പറക്കുന്ന അനുപമ പുഷ്പവനിക മനുഷ്യരായി പിറന്നവരൊക്കെ ഭ്രമിച്ചുപോകുന്ന കിളികൂജനങ്ങളാൽ മുഖരിതമായിരുന്നു. അല്പമകലെയായി പുഷ്പവാടിയിലെ പൊയ്കയ്ക്കരികിലിരിക്കയാണ് തിലോത്തമ.  സുന്ദാ, അനുജാ, നമ്മൾ എത്രത്തോളം അടുത്തവരായിരുന്നെന്നോർക്കുന്നുവോ? ലോകത്തൊരു ശക്തിക്കും നമ്മെ വേർപിരിക്കാനാവില്ലെന്ന് നമ്മൾ അഹങ്കരിച്ചിരുന്നു. ഇപ്പോൾ എവിടെനിന്നോ വന്ന ആരോ ഒരുവൾക്കു വേണ്ടിയാണ് നമ്മൾ യുദ്ധം ചെയ്യുന്നത്.  ജ്യേഷ്ഠനായ ഉപസുന്ദന്റെ വാക്കുകൾ സുന്ദനെ അവരുടെ കുട്ടിക്കാലത്തേക്കു കൊണ്ടുപോയി. ഗ്രാമം വരൾച്ചയിലായിരുന്നു. രാജ്യത്തെ ഭരണാധികാരിയുടെ അനുചിതമായ മൂഢപ്രവൃത്തിയാൽ കഴിഞ്ഞ വർഷകാലത്ത് ലഭിച്ച അമിതവർഷത്തെത്തുടർന്ന് ജലസംഭരണികൾ തുറന്നു വിട്ടിരുന്നു. നാടുമുഴുവൻ പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു. മണ്ണിലേക്കൂർന്നിറങ്ങി ഭൂഗർഭജലമായി വേനലിൽ ദാഹമകറ്റേണ്ടിയിരുന്ന ജലമാണ് സമുദ്രത്തിലേക്കൊഴുക്കിക്കളഞ്ഞത്. പ്രളയസമയത്ത് തങ്ങൾ ഒത്തൊരുമിച്ച് എത്രപേരുടെ ജീവൻ രക്ഷിച്ചു! എത്രപേർക്ക് ആശ്വാസം പകർന്നു! സമുദ്രതീരത്തുനിന്നും സുഹൃത്തുക്കളായ മുക്കുവരെ