ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാമിനിമൂലം....


   സാമ്യമകന്നോരുദ്യാനമദ്ധ്യേ വിഷണ്ണരായിരിക്കയാണ് സുന്ദനും ഉപസുന്ദനും. ഭ്രമരങ്ങൾ മൂളിപ്പറക്കുന്ന അനുപമ പുഷ്പവനിക മനുഷ്യരായി പിറന്നവരൊക്കെ ഭ്രമിച്ചുപോകുന്ന കിളികൂജനങ്ങളാൽ മുഖരിതമായിരുന്നു. അല്പമകലെയായി പുഷ്പവാടിയിലെ പൊയ്കയ്ക്കരികിലിരിക്കയാണ് തിലോത്തമ. 

സുന്ദാ, അനുജാ, നമ്മൾ എത്രത്തോളം അടുത്തവരായിരുന്നെന്നോർക്കുന്നുവോ? ലോകത്തൊരു ശക്തിക്കും നമ്മെ വേർപിരിക്കാനാവില്ലെന്ന് നമ്മൾ അഹങ്കരിച്ചിരുന്നു. ഇപ്പോൾ എവിടെനിന്നോ വന്ന ആരോ ഒരുവൾക്കു വേണ്ടിയാണ് നമ്മൾ യുദ്ധം ചെയ്യുന്നത്. 

ജ്യേഷ്ഠനായ ഉപസുന്ദന്റെ വാക്കുകൾ സുന്ദനെ അവരുടെ കുട്ടിക്കാലത്തേക്കു കൊണ്ടുപോയി. ഗ്രാമം വരൾച്ചയിലായിരുന്നു. രാജ്യത്തെ ഭരണാധികാരിയുടെ അനുചിതമായ മൂഢപ്രവൃത്തിയാൽ കഴിഞ്ഞ വർഷകാലത്ത് ലഭിച്ച അമിതവർഷത്തെത്തുടർന്ന് ജലസംഭരണികൾ തുറന്നു വിട്ടിരുന്നു. നാടുമുഴുവൻ പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു. മണ്ണിലേക്കൂർന്നിറങ്ങി ഭൂഗർഭജലമായി വേനലിൽ ദാഹമകറ്റേണ്ടിയിരുന്ന ജലമാണ് സമുദ്രത്തിലേക്കൊഴുക്കിക്കളഞ്ഞത്. പ്രളയസമയത്ത് തങ്ങൾ ഒത്തൊരുമിച്ച് എത്രപേരുടെ ജീവൻ രക്ഷിച്ചു! എത്രപേർക്ക് ആശ്വാസം പകർന്നു! സമുദ്രതീരത്തുനിന്നും സുഹൃത്തുക്കളായ മുക്കുവരെ കൊണ്ടുവന്ന് അവരോടൊപ്പം വഞ്ചിയിൽ എത്ര രക്ഷാ പ്രവർത്തനം നടത്തി! എന്നിട്ടും മഴയും പ്രളയവുമൊടുങ്ങിയപ്പോൾ പ്രളയത്തിന് കാരണക്കാരനായ രാജാവുും, മന്ദബുദ്ധിയായ മന്ത്രിയും ചേർന്ന് അയ്യനെ ശരണം വിളിച്ചെന്ന കുറ്റം ചാർത്തി തങ്ങളെയിരുവരെയും മാസങ്ങളോളം തടവിലടച്ചില്ലേ! എന്തെന്തു പീഡനങ്ങൾ സഹിച്ചു! സ്വന്തം വിശ്വാസവും ആചാരവും സംരക്ഷിക്കാൻ  രാജഭടൻമാരുടെ ദേഹോപദ്രവങ്ങൾ എത്ര തങ്ങളനുഭവിച്ചു! എന്നിട്ടും വേനലിൽ വന്ന വരൾച്ചയെ നേരിടാൻ നദിയിലെ അവശേഷിച്ച ജലം തടഞ്ഞു നിർത്തി തങ്ങൾ ഗ്രാമത്തെ രക്ഷിച്ചില്ലേ! എല്ലാം തങ്ങളൊരുമിച്ചല്ലേ ചെയ്തത്! എത്രയൊരുമയുള്ളവരായിരുന്നു തങ്ങൾ! എന്നിട്ടും...

സുന്ദനും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അയാൾ കരളു പറിയുന്ന വേദനയോടെ ജ്യേഷ്ഠനായ ഉപസുന്ദനെ നോക്കി.

അതുകൊണ്ട്, അനുജനായ നീ ജ്യേഷ്ഠനായ എനിക്ക് ഈ അപ്സര സുന്ദരിയെ, തിലോത്തമയെ വിട്ടുതരിക. 

ഉപസുന്ദൻ അനുജനോട് പറഞ്ഞു. 

തിലോത്തമയെ വിട്ടുതരാനോ? സാധ്യമല്ല. തിലോത്തമ എനിക്ക് സ്വന്തമാണ്. ഞാനാണവളെ ഈ ഉദ്യാനത്തിൽ ആദ്യം കണ്ടത്. അവളുടെ ഇച്ഛപ്രകാരം ആദ്യമവൾക്ക് താമരകുസുമങ്ങൾ പറിച്ചു നൽകിയത് ഞാനാണ്. അവൾ എനിക്കവകാശപ്പെട്ടതാണ്.

ഇല്ല. ഞാനാണ് മൂത്തയാൾ. ജ്യേഷ്ഠനിരിക്കെ അനുജൻ വിവാഹം ചെയ്യുന്നത് അധർമ്മമാണെന്ന് നിനക്കറിയില്ലേ സുന്ദാ?

ജ്യേഷ്ഠാ, വീണ്ടും യുദ്ധത്തിന് തയ്യാറായിക്കോളൂ. തിലോത്തമ എനിക്കുള്ളവൾ തന്നെ. ഇവിടെ ധർമ്മാധർമ്മങ്ങളില്ല. നാരീകാര്യത്തിനു വേണ്ടിയുള്ള തർക്കത്തിൽ ശക്തിയാണ് ധർമ്മം.

സുന്ദനും, ഉപസുന്ദനും അപ്സരസ്സായ തിലോത്തമയ്ക്കായുള്ള യുദ്ധം പൂർവ്വാധികം ശക്തിയായി തുടർന്നു. 

തിലോത്തമ ഉദ്യാനപ്പൊയ്കയിലെ തന്റെ ഭ്രമിപ്പിക്കുന്ന പ്രതിബിംബത്തിൽ നോക്കി ദീർഘശ്വാസം പൊഴിച്ചു. ഇത് അനിവാര്യമാണ്. സഹോദരൻമാരായ സുന്ദനും ഉപസുന്ദനും കേവലമൊരു അപ്സര സുന്ദരിയായ തന്നെച്ചൊല്ലി തർക്കിക്കണം. യുദ്ധം ചെയ്യണം. നിയതിയുടെ നിശ്ചയമാണത്. എങ്കിലേ കാലമൊരുപാട് കഴിഞ്ഞ്, ഇന്ദ്രപ്രസ്ഥത്തിൽ താമസമാക്കുന്ന പാണ്ഡവർക്ക് കാമിനിമൂലം തർക്കമുണ്ടാകാമെന്നതിന് ഉദാഹരണമായി നാരദ മഹർഷിക്ക് ഈ കഥ പറയാൻ കഴിയൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...