ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 25, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

'ബല്യോട്ടിന്‍കര'യിലെ ചെറിയ കാര്യങ്ങള്‍

--> " ഉ ണ്ണ്യോട്ടെ നാണുനായര്‍ക്കിങ്ങന്യൊര് മോന്ണ്ടാവുംന്ന് ആരെങ്കിലും നീരീച്ചിര്ന്നോ ?” “ ഓനെന്തേനും പറ്റ്യേത് ?” “ എന്യെന്ത് പറ്റാനാ ? തറവാട്ട് കാരണോന്‍മാരായ്ട്ടുണ്ടാക്കിവച്ച നല്ലപേരെല്ലാം ആ അറാമ്പെറപ്പ് മുടിപ്പിച്ചില്ലേ ?” “ ങ്ങളെന്താ ചാത്തുണ്യേട്ടാ പറേന്നെ ? എനക്കൊന്നും തിരീന്നില്ലാലോ ?” “ ഇനിക്കൊന്നും തിരിയണ്ട . പാലത്തിമ്മന്ന് ഉര്ണ്ട് വീഴാണ്ട് നോക്കിക്കോ . വീണാ താഴെ നെലകിട്ടാത്ത വെള്ളാ .” അതുവരെ ചാത്തുണ്യേട്ടന്റെ വര്‍ത്തമാനം പറച്ചിലില് മുഴുകി നടക്കുകയായിരുന്ന ഞാന്‍ താഴേക്ക് നോക്കി . ഹമ്പോ ..! ബല്ല്യോട് എന്ന് ഞങ്ങള്‍ ഭൂമിവാതുക്കലുകാര്‍ വിളിക്കുന്ന വലിയതോട് കലങ്ങിമറിഞ്ഞ് ആര്‍ത്തലച്ചൊഴുകുകയാണ് . നിരവുമ്മലോ ചുഴലിക്കുന്നിലോ മഴ പെയ്തിട്ടുണ്ടാവണം . അവിടങ്ങളില്‍ മഴപെയ്യുമ്പോഴാണ് സാധാരണഗതിയില്‍ വലിയതോട് ഇങ്ങനെ കലങ്ങിമറിഞ്ഞൊഴുകാറുള്ളത് . പാലൊഴിച്ച കടുപ്പംകൂടിയ ചായയുടെ നിറത്തില്‍ വന്‍ ചുഴികള്‍ സൃഷ്ടിച്ച് ഒഴുക്കിക്കൊണ്ടുവരുന്ന തേങ്ങകളെയും , കൊതുമ്പിലുകളെയും , പുല്ലിന്‍ കൂട്ടത്തെയും ആ ചുഴികളില്‍ വട്ടംകറക്കുന്ന വലിയതോട് ഞങ്ങളുടെ നാടിനെ കച്ചേരിക്കുനിയെന്നും താഴോട്ടില