മുളങ്ങ് രാസമാലിന്യ വിരുദ്ധ സമരം വിജയിച്ചു.. പിന്തുണയറിയിച്ച ഏവര്‍ക്കും നന്ദി.. സമരത്തിന് പിന്തുണയറിയിച്ച് സംസാരിക്കുന്ന ലേഖകന്‍ പ്രിയ പ്രകൃതി - പരിസ്ഥിതി സ്നേഹികളായ സുമനസ്സുകളെ , നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി . തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് പ്രദേശത്ത് ജനങ്ങളുടെ ജീവനു ഹാനികരമായി , പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടു രാസമാലിന്യം പുറന്തള്ളിക്കൊണ്ടു പ്രവര്‍ത്തിച്ചിരുന്ന സൗപര്‍ണ്ണിക അലൂമിനിയം ഫാക്ടറി എന്ന വ്യവസായഭീമന്‍ സമരസമിതിയുടെ സഹനസമരത്തിനുമുന്നില്‍ അടിയറവു പറഞ്ഞ വിവരം ഏവരെയും സസന്തോഷം അറിയിക്കട്ടെ . 44 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവിലാണ് രാസമാലിന്യം വമിപ്പിക്കുന്ന വ്യവസായഭീകരനെ മുട്ടുകുത്തിക്കാന്‍ മുളങ്ങു പൗരസമിതിക്ക് സാധിച്ചത് . ദുരന്തത്തിനിടയിലും ചോരാത്ത സമരവീര്യം രാസമാലിന്യഫാക്ടറിക്കെതിരായ സമരം നടന്നുവരുന്നതിനിടയിലാണ് പ്രദേശത്ത് കേരളത്തെ നടുക്കിയ ...