തി രക്കു പിടിച്ച കവലയില്‍ നിന്ന് തലശ്ശേരിക്കുള്ളബസ്സിലേക്ക് ഓടിക്കയറിയതായിരുന്നു ഗയാനാഥന്‍ . കാവിലും പാറ നിന്ന് തലശ്ശേരിക്ക് നേരിട്ട് ബസ്സില്ലല്ലോ എന്ന കാര്യമൊന്നും അപ്പോള്‍ ആലോചിച്ചില്ല . " അബൂവക്കറിക്കയുടെ കാര്യം സീരിയസ്സാണ് , നീ ഉടനെത്തന്നെ വരണ " മെന്ന് സുഹൃത്ത് നൗഷാദ് വിളിച്ച് പറഞ്ഞതനുസരിച്ച് ഉടനെത്തന്നെ പുറപ്പെട്ടതാണ് . പെട്ടന്ന് തന്നെ തലശ്ശേരി ബസ്റ്റാന്റില്‍ എത്തണമല്ലോ ?. അതിനിപ്പോ എന്താണൊരു വഴി ? എന്ന് ആലോചിച്ച് കാവിലുംപാറ ബസ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ദൂരെ 'തലശ്ശേരി' എന്ന് ബോര്‍ഡ് വച്ച ബസ്സ് കണ്ടത് . കാണേണ്ട പാതി , ഒന്നും ആലോചിക്കാതെ ഓടിക്കയറി . അധികം യാത്രക്കാരൊന്നുമില്ല . കൂടുതല്‍ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു . ഒഴിഞ്ഞ സീറ്റില്‍ ജാലകത്തിന്നടുത്തിരിക്കുമ്പോഴാണ് എന്തോ അമളി പറ്റിയത് പോലെ തോന്നിയത് . ' തലശ്ശേരിക്ക് കാവിലും പാറ നിന്ന് നേരിട്ട് ബസ്സില്ലല്ലോ .. !! നാദാപുരത്ത് എത്താന്‍ തന്നെ രണ്ട് ബസ്സ് കയറണം .. അവിടുന്ന് കുറ്റ്യാടി - തലശ്ശേരി റൂട്ടിലോടുന്ന ബസ്സില്‍ കയറിയാണ് താന്‍ സാധാരണ തലശ്ശേരിക്ക് പോവാറ് . ഇതിപ്പോ എന്ത് പറ്റ്യതാണാവോ .. ? ഇനി...