ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ് 22, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്റെ സമ്മതമില്ലാതെ എന്റെ കവിത പുസ്തകമാക്കി വിറ്റു കാശുണ്ടാക്കുന്നു.

പ്രിയ സുഹൃത്തുക്കളെ, എന്റെ ഒരു കവിത വയല്‍ ബുക്സ് പ്രസിദ്ധീകരിച്ച "ചാവുനിലങ്ങളില്‍ വിത്തെറിയുന്നവര്‍" എന്ന കവിതാസമാഹാരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഞാന്‍ എന്റെ സ്വന്തം ബ്ലോഗായ സാഹിത്യ സദസ്സിലും, അപ്പൂപ്പന്‍ താടി എന്ന വെബ് മാഗസിനിലും പ്രസിദ്ധീകരിച്ചിരുന്ന "ദുഃസ്വപ്നം" എന്ന കവിതയായിരുന്നു അത്. പക്ഷെ പ്രശ്നം അതല്ല. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് എന്റെ കവിത വയല്‍ ബുക്സ് ആ സമാഹാരത്തില്‍ പ്രസിദ് ധീകരിച്ചത്. അപ്പൂപ്പന്‍ താടി വെബ്സൈറ്റിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണത്രെ ഓണ്‍ ലൈന്‍ എഴുത്തുകാരുടെ കവിതകള്‍ ഉള്‍പ്പെടുത്തി സമാഹാരം പ്രസിദ്ധീകരിച്ചത്. ശ്രീ ഉണ്ണി തെക്കൂട്ട് ( Unni Thekkoot) എന്ന എന്റെ ഫേസ് ബുക്ക് സുഹൃത്തിന്റെ "ഇന്നു വായിച്ച കവിത" എന്ന തലക്കെട്ടില്‍ വയല്‍ ബുക്സിന്റ പ്രസ്തുതസമാഹരത്തില്‍ നിന്നും എടുത്തത് എന്നപേരില്‍ എന്റെ ഈ കവിത പോസ്റ്റ്ചെയ്യപ്പെട്ടതു കണ്ടപ്പോഴാണ് ഇങ്ങനെയൊരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടതും, എന്റെ കവിതയതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഞാനറിയുന്നത്.( https://www.facebook.com/ sreejith.moothedath/posts/ 69460547726...