ശ്രീജിത്ത് മൂത്തേടത്ത്

22 മേയ്, 2014

എന്റെ സമ്മതമില്ലാതെ എന്റെ കവിത പുസ്തകമാക്കി വിറ്റു കാശുണ്ടാക്കുന്നു.

പ്രിയ സുഹൃത്തുക്കളെ,
എന്റെ ഒരു കവിത വയല്‍ ബുക്സ് പ്രസിദ്ധീകരിച്ച "ചാവുനിലങ്ങളില്‍ വിത്തെറിയുന്നവര്‍" എന്ന കവിതാസമാഹാരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഞാന്‍ എന്റെ സ്വന്തം ബ്ലോഗായ സാഹിത്യ സദസ്സിലും, അപ്പൂപ്പന്‍ താടി എന്ന വെബ് മാഗസിനിലും പ്രസിദ്ധീകരിച്ചിരുന്ന "ദുഃസ്വപ്നം" എന്ന കവിതയായിരുന്നു അത്. പക്ഷെ പ്രശ്നം അതല്ല. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് എന്റെ കവിത വയല്‍ ബുക്സ് ആ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത്. അപ്പൂപ്പന്‍ താടി വെബ്സൈറ്റിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണത്രെ ഓണ്‍ ലൈന്‍ എഴുത്തുകാരുടെ കവിതകള്‍ ഉള്‍പ്പെടുത്തി സമാഹാരം പ്രസിദ്ധീകരിച്ചത്. ശ്രീ ഉണ്ണി തെക്കൂട്ട് ( Unni Thekkoot) എന്ന എന്റെ ഫേസ് ബുക്ക് സുഹൃത്തിന്റെ "ഇന്നു വായിച്ച കവിത" എന്ന തലക്കെട്ടില്‍ വയല്‍ ബുക്സിന്റ പ്രസ്തുതസമാഹരത്തില്‍ നിന്നും എടുത്തത് എന്നപേരില്‍ എന്റെ ഈ കവിത പോസ്റ്റ്ചെയ്യപ്പെട്ടതു കണ്ടപ്പോഴാണ് ഇങ്ങനെയൊരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടതും, എന്റെ കവിതയതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഞാനറിയുന്നത്.(https://www.facebook.com/sreejith.moothedath/posts/694605477263658) ശ്രീ ഉണ്ണി തെക്കൂട്ടുമായി ചാറ്റില്‍ ബന്ധപ്പെട്ടപ്പോള്‍ വയല്‍ ബുക്സിന്റെ ഇമെയില്‍ ഐ.ഡി. തന്നു. അപ്പൂപ്പന്‍ താടിയുടെ വെബ് അഡ്രസ്സും. അനുവാദം ചോദിച്ചില്ലെങ്കില്‍ വേണ്ട, പുസ്തകത്തിന്റെ ഒരു കോപ്പി കിട്ടുമോ എന്നറിയാന്‍,(പുസ്തകത്തിന്റെ വില ഞാന്‍ കൊടുക്കാമെന്നു പറഞ്ഞു.) വയല്‍ ബുക്സിനും, അപ്പൂപ്പന്‍ താടിക്കും ഇമെയില്‍ ചെയ്തുനോക്കിയെങ്കിലും ഒരു മറുപടിയും ഇതെവരെ കിട്ടിയില്ല. ഏകദേശം രണ്ടുമാസം കാത്തിരുന്ന ശേഷമാണ് ഞാന്‍ ഈയൊരു പോസ്റ്റ് ഈ ഗ്രൂപ്പിലിടുന്നത്.
എന്റെ സംശയമിതാണ്.
1. എന്റെ കവിത ഒരു പുസ്തകമായി ഒരു കവിതാസമാഹാരത്തിലുള്‍പ്പെടുത്തുമ്പോള്‍ എന്നോട് ചോദിക്കുകയെങ്കിലും ചെയ്യേണ്ടേ?
2. ഇനി ചോദിക്കാതെ ഉള്‍‌പ്പെടുത്തി പ്രസിദ്ധീകരിച്ചാല്‍ അതിന്റെ ഒരു കോപ്പിയെങ്കിലും എനിക്കു തരേണ്ടേ?
3. ഞാന്‍ പുസ്തകത്തിന്റെ വില തരാം എന്നു പറഞ്ഞ് വി.പി.പി. ആയി പുസ്തകം അയച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാതിരിക്കുന്നത് ന്യായമാണോ?
4. എന്റെ കവിത അവരുടെ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത് അവരുടെ ഔദാര്യമാണെന്നും ഞാനതിന്റെ കോപ്പിക്ക് അര്‍ഹനല്ലെന്നും, എന്നോടു ചോദിക്കുകയും പറയുകയും ചെയ്യേണ്ട ആവശ്യം അവര്‍ക്കില്ല എന്നുമാണ് അവരുടെ ധാര്‍ഷ്ട്യം എന്നു തോന്നുന്നു.
5എന്റെ കവിതകളും കഥകളും ലേഖനങ്ങളും വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വരികയും പ്രതിഫലം കൃത്യമായി കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അപ്പൂപ്പന്‍ താടിയുടെ ചെലവില്‍ എന്നെ പ്രശസ്തനാക്കാന്‍ എന്റെ കവിത പ്രസിദ്ധീകരിച്ച് ഔദാര്യം കാണിക്കേണ്ടതൊന്നുമില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.
6. ഇതേവരെ ഒരു മറുപടിയും, പ്രസാധകരും, പ്രസാധനത്തിനുകൊടുത്ത വെബ് മാസികയും തന്നിട്ടില്ല എന്നിരിക്കെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണു ഞാന്‍ വിചാരിക്കുന്നത്.

ഈ വിഷയത്തില്‍ പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായവും നിര്‍ദ്ദേശവും തേടുന്നു.


ഈ വിഷയത്തില്‍ ശ്രീ ഉണ്ണി തെക്കൂട്ടും, ഞാനും തമ്മില്‍ നടന്ന ഫേസ് ബുക്ക് ചാറ്റിന്റെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. :

Nhan arinjillalo ingane oru poem publish cheythathayittu? Ithu nhan ente blogil munpu publish cheythirunnam poem aanu. Vayal booksnde phone no. Undenkil tharamo? Contact cheyyananu. Just oru copy kittumo ennariyan maathram. Ethayalum poem vaayichathinum fb.yil ittathinu valare nandi..
ഏപ്രിൽ 1ന്, 9:18pm
ശ്രീജിത്ത്..
Helo.. Could you pls give the details?
താങ്കളുടെ ഈ രചന മുമ്പ് അപ്പൂപ്പന്‍ താടിയില്‍ പോസ്റ്റ്‌ ചെയ്തിരുന്നല്ലോ..
Yes.. Right... Vayal books?
അവര്‍ അവരുടെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.
വയല്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്..
Oho.. Athil ee kavitha publish cheythittundo?
ഉണ്ട്..
ശ്രീജിത്ത് ഇപ്പോള്‍ എവിടെയാണുള്ളത്..
At thrissur. Vallachira.
അപ്പൂപ്പന്‍ താടിയും വയല്‍ ബുക്സും ചേര്‍ന്ന് ഒരുക്കിയ പ്രഥമ കവിതാ സമാഹാരം "ചതുപ്പുനിലങ്ങളില്‍ വിത്തെറിയുന്നവര്‍""'' പ്രശസ്ത കവിയും ഈ വര്‍ഷത്തെ കേരളാ സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ കവിയും പച്ചമലയാളം മാഗസിന്‍ എഡിറ്ററും പുസ്തകപ്രസാധകനുമായ ബാബുജി കൊല്ലത്തിന് നള്‍കി പ്രകാശനം ചെയ്തു. കവിതകള്‍ക്ക് അവതാരികയൊരുക്കിയത് പ്രശസ്തകവിയും ജീവന്‍ ടി വി ന്യൂസ് എഡിറ്ററുമായ എം എസ് ബനേഷും, പുസ്തകത്തിന്റെ വായന പ്രശസ്ത കവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂരുമാണ് നിര്‍വ്വഹിച്ചത്. കവിതാസമാഹാരത്തിലെ എല്ലാ കവിതകളും അദ്ദേഹം വായിക്കുകയും ചില രചനകള്‍ സമൂഹത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടികളാണെന്നും,ഓണ്‍ ലൈന്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ എടുത്ത ഈ ധീരമായ തീരുമാനത്തിന് പിന്തുണയേകിയ വയല്‍ ബുക്സിനേയും അപ്പൂപ്പന്‍ താടിയേയും ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ അഭിനന്ദിക്കുകയും ചെയ്തു. കൂടുതല്‍ എഴുത്തുകാര്‍ക്ക് എഴുത്തിന് വയല്‍ ബുക്സ് പ്രചോദനമാകുമെന്ന്‍ വിശ്വസിക്കുന്നതായി പുസ്തകം ഏറ്റു വാങ്ങിയ ബാബുജി കൊല്ലം അഭിപ്രായപ്പെട്ടു.
Aha! Bookinde oru copy kittan enthu cheyyanam?
വയല്‍ ബുക്സിന്റെ അഡ്രെസ്സ് ഓര്‍മ്മയില്‍ ഇല്ല.. ഇപ്പോള്‍ ഞാന്‍ ഓഫീസില്‍ ആണ്.. റൂമില്‍ എത്തിയാല്‍ അഡ്രസ്‌ തരാം..
Thanks.. Phone No. Koode kittiyal nannayirunnu. Evideyanu vayal booksinde centre ennariyamo?
അതിന്റെ മുഴുവന്‍ വിവരങ്ങളും തരാം..
വീട്ടില്‍ എത്തിയിട്ട്..
താങ്കളുടെ പ്രൊഫൈലില്‍ എഴുതാം.. ഓകെ ..
Ok... Thank you.. Thankal ee poem post cheythirunnillayenkil ee vivarangal ariyaan kazhiyillayirunnu.
ഏപ്രിൽ 2ന്, 12:29am
ശ്രീജിത്ത്‌ .. വയല്‍ ബുക്സിന്റെ ഫോണ്‍ നമ്പര്‍ ഇല്ല.. പ്രസാധകര്‍ - വയല്‍ ബുക്സ്‌, യു.എ.ഇ & കൊച്ചി . ഇ-മെയില്‍ : vayalbookskochi@gmail.com ---- web: appooppanthadi.com
ഏപ്രിൽ 5ന്, 1:29pm
Dear sir, as you suggested, I had made email to vayalbook's ID. But there is no response. I also had sent a message to appooppan thadi admin through their web. There also no response. Could you pls help me to get the book? I am ready to pay if it's sending as VPP. My address : sreejith moothedath, Vallachira P.O, Thrissur - 680 562. Mob: 8907308779
മെയ് 5ന്, 11:36pm
Priya suhrithe.. Vayala booksnte oru responsum illa. Appoopan thaadiyum respondu cheyyunnilla. Enikku aa pusthakam samghatippichu tharumo?
ചാറ്റ് സംഭാഷണം അവസാനിച്ചു

                   

                              പ്രിയ സുഹൃത്തുക്കളെ, ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ ഇങ്ങനെ ചതിക്കുന്ന സംഘങ്ങള്‍ ഉണ്ടെന്ന കാര്യം പലരും പറഞ്ഞിരുന്നെങ്കിലും ഇതെന്റെ ആദ്യ അനുഭവമാണ്. എന്റെ പ്രിയ സുഹൃത്തുക്കളുടെ നിയമപരമായതും അല്ലാത്തതുമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഈ വിഷയത്തില്‍ അഭ്യര്‍ത്ഥിക്കുന്നു...

16 അഭിപ്രായങ്ങൾ:

 1. ബ്ളോഗുകളിലും ,മറ്റ് ഓൺലൈൻ ഇടങ്ങളിലും എഴുതുന്നവരെ കേവലം യശഃമോഹികളുടെ ഗണത്തിൽ പെടുത്തി രണ്ടാംകിട പൗരന്മാരായി കാണുന്ന പല പ്രസാധകരും ഉണ്ട്. പ്രിന്റ് മീഡിയകളുടെ രീതികൾ അത്രയൊന്നും അറിയാത്ത പല ബ്ളോഗ് എഴുത്തുകാരും പ്രസാധകർ വിരിക്കുന്ന വലയിൽ പെട്ടുപോവുന്നുമുണ്ട്. ബ്ളോഗെഴുത്തുകാരെ ഉപയോഗിച്ച് ധനമുണ്ടാക്കാനുള്ള മാർഗമാണ് പ്രസാധകർ തേടുന്നത്. ഈ പ്രവണത വളരാൻ അനുവദിക്കരുത്. ഈ പ്രശ്നം നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം

  മറുപടിഇല്ലാതാക്കൂ
 2. നിയമപരമായി നേരിടുകയേ വഴിയുള്ളു. അതിനായി ശ്രമിക്കുന്നത് നന്നായിരിക്കും.

  മറുപടിഇല്ലാതാക്കൂ
 3. copy right prakaram innu vanchana kuttam chumathy case kotukkam, pinne vayal books karute prathikaranam arinja sehsmakum athu cheyyunnathu..email id kk pakaram enganeyum phone number thappi edukku..chilappol avarkku arenkilum koduthu chathiyil pettathum aakamallo..athu kondakam prathikarikkathathu....blogar enna nilakku poorna pinthunayum thankalkoppam undu.. arudethayalum kalav kalavu thanne..

  മറുപടിഇല്ലാതാക്കൂ
 4. ഒരു വക്കീല്‍ നോട്ടീസ് അയക്കുകയാണ് വേണ്ടത് ,, ഇത്തരം നെറികേടിനു :(

  മറുപടിഇല്ലാതാക്കൂ
 5. നിയമപരമായി തന്നെ നേരിടണം.... ഇല്ലെങ്കില്‍ ആര്‍ക്കും എടുത്തു ഉപയോഗിക്കാവുന്ന ഒന്നായി ഓണ്‍ ലൈന്‍ പോസ്റ്റുകള്‍ മാറും ...

  മറുപടിഇല്ലാതാക്കൂ
 6. ഗുരുതരമായ തെറ്റ്. കോപ്പിറൈറ്റ് നിയമം പ്രകാരം എന്തെങ്കിലും നടപടി എടുക്കാൻ കഴിയും എന്നു വിചാരിക്കുന്നു. നിയമം അറിയാവുന്നവരുമായി സംസാരിക്കുന്നതായിരിക്കും ഉചിതം.

  മറുപടിഇല്ലാതാക്കൂ
 7. വക്കീലുമായി സംസാരിക്കുക ശ്രീജിത്ത്. പ്രസാധകരുമായി നേരിട്ട് സംസാരിക്കാന്‍ കഴിയുമോ എന്നും നോക്കുക..

  മറുപടിഇല്ലാതാക്കൂ
 8. തെറ്റ് ബോധ്യമായപ്പോഴെങ്കിലും ശ്രീജിത്തിനെ ബന്ധപ്പെട്ട് നല്ല നിലയിൽ സംസാരിച്ച് കാര്യങ്ങൾ ഭംഗിയായി തീർക്കാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 9. നിയമപരമായി തന്നെ നേരിടണം ഇത്തരം നെറികേടുകളെ.

  മറുപടിഇല്ലാതാക്കൂ
 10. എന്തായി?
  കാര്യം കോമ്പ്രമൈസില്‍ എത്തിയോ?

  മറുപടിഇല്ലാതാക്കൂ
 11. വയൽബുക്സുകാരൻ എന്നെ വിളിച്ചു സോറി പറഞ്ഞു. പുസ്തകത്തിന്റെ കോപ്പിതരാംന്നു പറഞ്ഞു. ഇതേവരെ തന്നില്ല. അത്രതന്നെ..

  മറുപടിഇല്ലാതാക്കൂ
 12. സമ്മതം വാങ്ങിക്കതെയാണേലും
  ശ്രീജിത്തിന്റെ പേരിൽ തന്നെയാണല്ലോ പ്രസിദ്ധീകരിച്ചത് .
  വിട്ടുകള.., പെരുമ കിട്ടിയ സംഗതിയല്ലേ

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.