ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി 26, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൗനം

                  എ വിടെയും എത്തിച്ചേരാത്തരീതിയില്‍ ഇതവസാനിക്കുമോ? വിജയന്റെ ചിന്തയതായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി, ഒരു പരിഹാരം കാംക്ഷിച്ച്, ആത്മദാഹശമനത്തിനായാണിവിടെ എത്തിച്ചേര്‍ന്നത്. പലരോടും അന്വേഷിച്ചിരുന്നു. അറിവജ്ഞരായി തനിക്കറിയാവുന്നവരോടെല്ലാം. അറിയാവുന്ന പുസ്തകശാലകളിലെല്ലാം കയറിയിറങ്ങി. അന്വേഷിക്കുന്ന ചോദ്യത്തിനുത്തരം തേടി.... വിഷമിപ്പിക്കുന്ന, മനസ്സിനെ മദിപ്പിക്കുന്ന ആശയക്കുഴപ്പത്തിനൊരു പരിഹാരം തേടി... പുസ്തകശാലകളും, വായനശാലകളും പറഞ്ഞതൊന്നും മനസ്സിന്റെ മദദാഹം തീര്‍ത്തില്ല. അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച്, ഇങ്ങനെയൊരാളെക്കുറിച്ചറിഞ്ഞത്. അറിഞ്ഞപാതി, അറിയാത്തപാതി ഇറങ്ങിത്തിരിച്ചു. അന്വേഷിച്ചിറങ്ങിയയിടം ഇങ്ങോട്ടുവന്നുകേറിയമാതിരി വളരെയെളുപ്പത്തില്‍ സ്ഥലം കണ്ടുപിടിച്ചു. ആളുടെ മുന്നില്‍ വിഷയമവതരിപ്പിച്ചു.                 കാ ത്തിരിപ്പ് തുടക്കത്തില്‍ മടുപ്പുളവാക്കുന്നതായിരുന്നു. പോയിട്ടു ചെയ്യാനുള്ള കാര്യങ്ങള്‍.. തന്റെയഭാവത്തില്‍ മുടങ്ങിപ്പോകാവുന്നകാര്യങ്ങള്‍... ഇവയെക്കുറിച്ചെല്ലാമുള്ള ചിന്തകള്‍.. പണം.. പിണം... ചിന്തകള്‍ക്കുമേല്‍ ചിന്തകള്‍.. ചിന്തകള്‍ കെട്ടിമറ