ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മൗനം

                  വിടെയും എത്തിച്ചേരാത്തരീതിയില്‍ ഇതവസാനിക്കുമോ? വിജയന്റെ ചിന്തയതായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി, ഒരു പരിഹാരം കാംക്ഷിച്ച്, ആത്മദാഹശമനത്തിനായാണിവിടെ എത്തിച്ചേര്‍ന്നത്. പലരോടും അന്വേഷിച്ചിരുന്നു. അറിവജ്ഞരായി തനിക്കറിയാവുന്നവരോടെല്ലാം. അറിയാവുന്ന പുസ്തകശാലകളിലെല്ലാം കയറിയിറങ്ങി. അന്വേഷിക്കുന്ന ചോദ്യത്തിനുത്തരം തേടി.... വിഷമിപ്പിക്കുന്ന, മനസ്സിനെ മദിപ്പിക്കുന്ന ആശയക്കുഴപ്പത്തിനൊരു പരിഹാരം തേടി... പുസ്തകശാലകളും, വായനശാലകളും പറഞ്ഞതൊന്നും മനസ്സിന്റെ മദദാഹം തീര്‍ത്തില്ല. അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച്, ഇങ്ങനെയൊരാളെക്കുറിച്ചറിഞ്ഞത്. അറിഞ്ഞപാതി, അറിയാത്തപാതി ഇറങ്ങിത്തിരിച്ചു. അന്വേഷിച്ചിറങ്ങിയയിടം ഇങ്ങോട്ടുവന്നുകേറിയമാതിരി വളരെയെളുപ്പത്തില്‍ സ്ഥലം കണ്ടുപിടിച്ചു. ആളുടെ മുന്നില്‍ വിഷയമവതരിപ്പിച്ചു.
                കാത്തിരിപ്പ് തുടക്കത്തില്‍ മടുപ്പുളവാക്കുന്നതായിരുന്നു. പോയിട്ടു ചെയ്യാനുള്ള കാര്യങ്ങള്‍.. തന്റെയഭാവത്തില്‍ മുടങ്ങിപ്പോകാവുന്നകാര്യങ്ങള്‍... ഇവയെക്കുറിച്ചെല്ലാമുള്ള ചിന്തകള്‍.. പണം.. പിണം... ചിന്തകള്‍ക്കുമേല്‍ ചിന്തകള്‍.. ചിന്തകള്‍ കെട്ടിമറഞ്ഞ് പരസ്പരം കെട്ടുപിണഞ്ഞ് അഴിക്കവയ്യാതെ, ചലനമറ്റപ്പോള്‍ ഒന്നും ചെയ്യാനില്ലായിരുന്നു. കാത്തിരിക്കുകയല്ലാതെ... നേരമെത്രയായിയീയിരിപ്പുതുടങ്ങിയിട്ടെന്നറിയില്ല. നേരത്തെപ്പോലും മറന്നുപോയിരുന്നു വിജയന്‍. ഇപ്പോള്‍ എത്തിച്ചേരേണ്ടിടത്തേക്കുള്ള പാതയിലാണെന്നും, അലട്ടിയിരുന്ന ചോദ്യങ്ങളും, ഉത്തരങ്ങളും എല്ലാംതന്നെ താന്‍ മറന്നുകഴിഞ്ഞുവെന്നുപോലുമറിയാതെ, പരിപൂര്‍ണ്ണ തൃപ്തിയോടെ വിജയന്‍ കണ്ണുതുറന്നു. ഒന്നുമുരിയാടാതെ, ശബ്ദമുണ്ടാക്കാതെ എഴുനേറ്റു. തിരിച്ചുനടന്നു....





**** ചിത്രത്തിന് ഗൂഗിള്‍ ഇമേജിനോട് കടപ്പാട്

അഭിപ്രായങ്ങള്‍

  1. വിജയന്‍റെ യാത്ര വിജയിക്കട്ടെ എന്ന് പ്രാര്‍ഥിച്ചുപോകുന്നു.
    ഇത് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്,
    "ഒന്നുമില്ലാത്തവനൊന്നുമില്ലാത്തവന്‍
    മന്നിലവനാണ് ഭാഗ്യശാലി.." എന്ന ചങ്ങമ്പുഴക്കവിതയാണ്.

    മറുപടിഇല്ലാതാക്കൂ
  2. എവിടെയും എത്തിച്ചേരാത്തരീതിയില്‍ ഇതവസാനിക്കുമോ?
    പാടില്ല,,,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവസാനിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

      ഇല്ലാതാക്കൂ
  3. കാത്തിരിപ്പ് ധ്യാനത്തിന് വഴിമാറി ഒടുവില്‍ അലട്ടലുകളില്‍ നിന്ന് മോചിതനായി അല്ലേ....

    മറുപടിഇല്ലാതാക്കൂ
  4. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നമ്മളില്‍ തന്നെയുണ്ട്‌. മനസ്സ് ശാന്തമാകുമ്പോള്‍ ചോദ്യങ്ങള്‍ മാഞ്ഞുപോകുന്നു. ഉത്തരങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെടുന്നു

    മറുപടിഇല്ലാതാക്കൂ
  5. വിജയന്‍റെ അന്വേഷണം.
    കാത്തിരിപ്പ്.
    അലച്ചില്‍. ഒടുവില്‍ ....
    തിരിച്ച്....
    നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മദര്‍ശനം വെളിപ്പെടുത്തുന്ന വാക്കുകള്‍ . എന്നാല്‍ വിജയനുണ്ടായ സംതൃപ്തി ഈയുള്ളവന് കിട്ടാതെ പോയി.

    മറുപടിഇല്ലാതാക്കൂ
  7. വിജയന്‍ എന്നിട്ടും എങ്ങും എത്തിച്ചേര്‍ന്നില്ല എന്നതാണ് കാര്യം. വടക്കുനോക്കിയന്ത്രം പോലെ ....
    കൊള്ളാം ശ്രീജിത്ത്‌.. . പുതിയ രചനകള്‍ അറിയിക്കുക.

    മറുപടിഇല്ലാതാക്കൂ
  8. ഒന്നുമൊന്നുമാകാതെ അങ്ങനെ നടക്കരുത്, ചിന്തിക്കുക, പ്രവർത്തിക്കുക. ‘മുട്ടുവിൻ തുറക്കപ്പെടും’....അടുത്തതും വരട്ടെ........

    മറുപടിഇല്ലാതാക്കൂ
  9. കാത്തിരിപ്പാണ് ജീവിതം. നല്ല നാളേക്ക് വേണ്ടി, നല്ല സൗഭാഗ്യത്തിനായി ഒക്കെയുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്. അത് സഫലമാകട്ടെ. ആശംസകൾ.

    ഒരു സംശയം: ഇതിന്റെ അർത്ഥമെന്താ ? 'അറിവജ്ഞരായി.'

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്ഷമിക്കണം. അറിവാളരായി എന്നായിരുന്നു ഉദ്ദേശിച്ചത്.. ചൂണ്ടിക്കാണിച്ചതിന് നന്ദി.

      ഇല്ലാതാക്കൂ
  10. ചിന്തകളുടെ ആവിഷ്കാരം തന്നെയല്ലേ ജീവിതം .ചെറിയ കഥയ്ക്ക് ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  11. വിജയനെപ്പോലെ നാം എല്ലാം ..
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  12. വായനക്കാരനെ കടപ്പുറത്ത് തള്ളിവിട്ട് സ്വാതന്ത്ര്യം ആവോളമെടുത്തോളാന്‍ പരഞ്ഞ ഈ ശൈലി കൊള്ളാം. മദം ആണോ മഥം ആണോ ശരി?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മഥം ആണ് ശരി..
      തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി..

      ഇല്ലാതാക്കൂ
  13. :)
    വിജയന് വിജയാശംസകള്‍, ഹ്ഹ്ഹ്ഹി

    മറുപടിഇല്ലാതാക്കൂ
  14. കുറച്ചു വരികളില്‍ കൂടുതല്‍ കാര്യങ്ങള്‍ .[ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങളുടെ തമ്പുരാന്‍]]]]]]]]]]
    ] എന്നും വിളിക്കാം .നല്ലത് .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. ജീവിതം മുഴുവന്‍ ഈ അലച്ചില്‍ മാത്രമായി തീരുംബോഴോ.. ഉത്തരം കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...