മേധാവിത്വത്തിന്റെ നാള്‍വഴികള്‍ .. വിജ്ഞാനം ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് . ലോകത്തങ്ങോളമിങ്ങോളം എല്ലാ കാലത്തും ഈയൊരു തത്വം ആയുധപ്രയോഗം ആവശ്യമുള്ളവര്‍ ഉപയോഗിച്ചിട്ടുമുണ്ട് . വിജ്ഞാനത്തെ മേധാവിത്വത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന , ഉപയോഗിക്കുന്ന ലോകമാണ് നമ്മുടെത് . ശാസ്ത്ര സാങ്കേതിക വിദ്യയുടെ കുത്തകയുടെ അടിസ്ഥാനത്തിലാണല്ലോ ഇന്ന് ലോകത്ത് ഏതൊരു രാജ്യവും സാമ്പത്തിക വികസിതവും , ഏതൊരു വ്യക്തിയോ സ്ഥാപനമോ സാമ്പത്തികൗന്നത്യത്തില്‍ നില്‍ക്കുന്നതും . അന്തര്‍ദ്ദേശീയ തലത്തില്‍ പേറ്റന്റ് നിയമങ്ങള്‍ക്കൊക്കെ മറ്റെന്തിനേക്കാളും പ്രാധാന്യം വരാന്‍ കാരണവുമിതുതന്നെയാണ് . ലോകത്തിന്റെ എല്ലാ കോണിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട് . ഇവിടെ നമ്മുടെ ഭാരതീയ സാഹചര്യത്തില്‍ മേധാവിത്വത്തിനായി വിജ്ഞാനത്തെ എങ്ങിനെ ഉപയോഗിച്ചുവെന്നതും നമ്മുടെ സാമൂഹ്യ ചരിത്ര സാഹചര്യങ്ങളെ അത് എങ്ങിനെ മാറ്റിമറിച്ചുവെന്നുമാണ് ഈ ലേഖനം ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത് . ന്യൂനപക്ഷമായിരു...