ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച് 4, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

FRIGHT/FIGHT

അഭയ് രാംകുമാര്‍  അഭയ് രാം കുമാര്‍ ചേര്‍പ്പ് സി.എന്‍.എന്‍. ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഡ്യൂഷന്‍ മസ്കുലാ‌ര്‍ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് ശരീരം ശോഷിച്ച് അവശനിലയിലായ അഭയ് മോന് സ്കൂളില്‍ മറ്റു കുട്ടികളെപ്പോലെ വരാനോ, മറ്റുള്ളവരോട് ഇടപഴകി പഠിക്കാനോ സാധിക്കില്ല. സദാസമയം വീല്‍ ചെയറിലും, കിടക്കയിലുമായി തള്ളിനീക്കുകയാണ് അവന്റെ ജീവിതം. ഇതിനിടയിലും അഭയ് നിഷ്ക്രിയനായിരിക്കുന്നില്ല. അഭയ് വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ക്കും, പത്രമാസികകള്‍ക്കും കയ്യും കണക്കുമില്ല. സ്കൂള്‍ പരീക്ഷകളില്‍ അവന്‍ എന്നും ഒന്നാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷിക പരീക്ഷയിലടക്കം അവന‍് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി വിജയിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളെ മോട്ടിവേറ്റ് ചെയ്യാനായി അഭയ് ഈ വര്‍ഷം രണ്ടുതവണ സ്കൂളില്‍ മറ്റുകുട്ടികളുടെ മുന്നില്‍ സ്കൂള്‍ അസംബ്ലിയില്‍ വന്നിട്ടുണ്ട്. എല്ലാവിധ ശാരീരിക വിഷമതകള്‍ക്കുമിടയിലും വിശ്രമമില്ലാതെ പഠിക്കുകയും വായിക്കുകയും ചെയ്യുന്ന അഭയ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെറുതായ പ്രചോദനമല്ല നല്‍കിയത്. ലോകത്ത് വളരെ അപൂര്‍വ്വമായ അസുഖ