വാ തില്‍ താക്കോലിട്ടുപൂട്ടി , താക്കോല്‍ സണ്‍ഷേഡില്‍നിന്നും ഞാണ്ടുകിടക്കുന്ന ഉറിപ്പൂച്ചട്ടിയിലെ ചെടികള്‍ക്കിടയിലൊളിപ്പിച്ച് , സ്കൂട്ടര്‍ സ്റ്റാര്‍ട്ട്ചെയ്ത് ഗേറ്റ്കടന്ന് ഓഫ്ചെയ്യാതെതന്നെ വണ്ടി സ്റ്റാന്റില്‍ നിര്‍ത്തിയിറങ്ങിവന്ന് ഗേറ്റുംപൂട്ടി , താക്കോല്‍ മതിലിലെ ബോഗന്‍വില്ലച്ചെടിയുടെ ചട്ടിയില്‍ ഇലയടരുകള്‍ക്കിടയിലൊളിപ്പിച്ച് വീണ്ടും വണ്ടിയില്‍കയറി റോഡിലെ വളവുതിരിഞ്ഞപ്പോഴേക്കും വീണ്ടും ആ അശുഭചിന്ത കുമാരേട്ടന്റെ മനസ്സിലേക്ക് നുഴഞ്ഞുകയറി , തലച്ചോറിലൂടെ ഇഴയുവാന്‍ തുടങ്ങി . “ എന്തെങ്കിലും മറന്നുവോ ?” കുറേ നാളുകളായി കുമാരേട്ടനെ അലട്ടുന്നൊരു പ്രശ്നമായിരുന്നുവത് . കഴിഞ്ഞമാസം നടന്നൊരു സംഭവം കേള്‍ക്കൂ .. രാവിലെ ...