എവിടെയും എത്തിച്ചേരാത്തരീതിയില്‍ ഇതവസാനിക്കുമോ? വിജയന്റെ ചിന്തയതായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി, ഒരു പരിഹാരം കാംക്ഷിച്ച്, ആത്മദാഹശമനത്തിനായാണിവിടെ എത്തിച്ചേര്‍ന്നത്. പലരോടും അന്വേഷിച്ചിരുന്നു. അറിവജ്ഞരായി തനിക്കറിയാവുന്നവരോടെല്ലാം. അറിയാവുന്ന പുസ്തകശാലകളിലെല്ലാം കയറിയിറങ്ങി. അന്വേഷിക്കുന്ന ചോദ്യത്തിനുത്തരം തേടി.... വിഷമിപ്പിക്കുന്ന, മനസ്സിനെ മദിപ്പിക്കുന്ന ആശയക്കുഴപ്പത്തിനൊരു പരിഹാരം തേടി... പുസ്തകശാലകളും, വായനശാലകളും പറഞ്ഞതൊന്നും മനസ്സിന്റെ മദദാഹം തീര്‍ത്തില്ല. അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച്, ഇങ്ങനെയൊരാളെക്കുറിച്ചറിഞ്ഞത്. അറിഞ്ഞപാതി, അറിയാത്തപാതി ഇറങ്ങിത്തിരിച്ചു. അന്വേഷിച്ചിറങ്ങിയയിടം ഇങ്ങോട്ടുവന്നുകേറിയമാതിരി വളരെയെളുപ്പത്തില്‍ സ്ഥലം കണ്ടുപിടിച്ചു. ആളുടെ മുന്നില്‍ വിഷയമവതരിപ്പിച്ചു.
കാത്തിരിപ്പ് തുടക്കത്തില്‍ മടുപ്പുളവാക്കുന്നതായിരുന്നു. പോയിട്ടു ചെയ്യാനുള്ള കാര്യങ്ങള്‍.. തന്റെയഭാവത്തില്‍ മുടങ്ങിപ്പോകാവുന്നകാര്യങ്ങള്... ഇവയെക്കുറിച്ചെല്ലാമുള്ള ചിന്തകള്‍.. പണം.. പിണം... ചിന്തകള്‍ക്കുമേല്‍ ചിന്തകള്‍.. ചിന്തകള്‍ കെട്ടിമറഞ്ഞ് പരസ്പരം കെട്ടുപിണഞ്ഞ് അഴിക്കവയ്യാതെ, ചലനമറ്റപ്പോള്‍ ഒന്നും ചെയ്യാനില്ലായിരുന്നു. കാത്തിരിക്കുകയല്ലാതെ... നേരമെത്രയായിയീയിരിപ്പുതുടങ്ങിയിട്ടെന്നറിയില്ല. നേരത്തെപ്പോലും മറന്നുപോയിരുന്നു വിജയന്. ഇപ്പോള്‍ എത്തിച്ചേരേണ്ടിടത്തേക്കുള്ള പാതയിലാണെന്നും, അലട്ടിയിരുന്ന ചോദ്യങ്ങളും, ഉത്തരങ്ങളും എല്ലാംതന്നെ താന്‍ മറന്നുകഴിഞ്ഞുവെന്നുപോലുമറിയാതെ, പരിപൂര്‍ണ്ണ തൃപ്തിയോടെ വിജയന് കണ്ണുതുറന്നു. ഒന്നുമുരിയാടാതെ, ശബ്ദമുണ്ടാക്കാതെ എഴുനേറ്റു. തിരിച്ചുനടന്നു....
**** ചിത്രത്തിന് ഗൂഗിള്‍ ഇമേജിനോട് കടപ്പാട്

വിജയന്റെ യാത്ര വിജയിക്കട്ടെ എന്ന് പ്രാര്ഥിച്ചുപോകുന്നു.
മറുപടിഇല്ലാതാക്കൂഇത് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്,
"ഒന്നുമില്ലാത്തവനൊന്നുമില്ലാത്തവന്
മന്നിലവനാണ് ഭാഗ്യശാലി.." എന്ന ചങ്ങമ്പുഴക്കവിതയാണ്.
എവിടെയും എത്തിച്ചേരാത്തരീതിയില്‍ ഇതവസാനിക്കുമോ?
മറുപടിഇല്ലാതാക്കൂപാടില്ല,,,,,
അവസാനിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇല്ലാതാക്കൂകാത്തിരിപ്പ് ധ്യാനത്തിന് വഴിമാറി ഒടുവില്‍ അലട്ടലുകളില്‍ നിന്ന് മോചിതനായി അല്ലേ....
മറുപടിഇല്ലാതാക്കൂഅതേ മനോജ്... പരമാനന്ദം..
ഇല്ലാതാക്കൂഎല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നമ്മളില്‍ തന്നെയുണ്ട്. മനസ്സ് ശാന്തമാകുമ്പോള്‍ ചോദ്യങ്ങള്‍ മാഞ്ഞുപോകുന്നു. ഉത്തരങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെടുന്നു
മറുപടിഇല്ലാതാക്കൂസര്വ്വം മായ..!!!
ഇല്ലാതാക്കൂഅങ്ങിനെയൊരാളോ.........!
മറുപടിഇല്ലാതാക്കൂഒരാളല്ല... ഒരുപാടുപേര്..
ഇല്ലാതാക്കൂവിജയന്റെ അന്വേഷണം.
മറുപടിഇല്ലാതാക്കൂകാത്തിരിപ്പ്.
അലച്ചില്‍. ഒടുവില്‍ ....
തിരിച്ച്....
നന്നായി.
ആശംസകള്‍
നന്ദി തങ്കപ്പന് സാര്‍..
ഇല്ലാതാക്കൂമനുഷ്യജീവിതത്തിന്റെ സൂക്ഷ്മദര്‍ശനം വെളിപ്പെടുത്തുന്ന വാക്കുകള്‍ . എന്നാല്‍ വിജയനുണ്ടായ സംതൃപ്തി ഈയുള്ളവന് കിട്ടാതെ പോയി.
മറുപടിഇല്ലാതാക്കൂനേരേ നടന്നേക്കുക...വെറുതെ ചിന്തിക്കണ്ട.
മറുപടിഇല്ലാതാക്കൂവിജയന് എന്നിട്ടും എങ്ങും എത്തിച്ചേര്‍ന്നില്ല എന്നതാണ് കാര്യം. വടക്കുനോക്കിയന്ത്രം പോലെ ....
മറുപടിഇല്ലാതാക്കൂകൊള്ളാം ശ്രീജിത്ത്.. . പുതിയ രചനകള്‍ അറിയിക്കുക.
ഒന്നുമൊന്നുമാകാതെ അങ്ങനെ നടക്കരുത്, ചിന്തിക്കുക, പ്രവർത്തിക്കുക. ‘മുട്ടുവിൻ തുറക്കപ്പെടും’....അടുത്തതും വരട്ടെ........
മറുപടിഇല്ലാതാക്കൂകാത്തിരിപ്പാണ് ജീവിതം. നല്ല നാളേക്ക് വേണ്ടി, നല്ല സൗഭാഗ്യത്തിനായി ഒക്കെയുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്. അത് സഫലമാകട്ടെ. ആശംസകൾ.
മറുപടിഇല്ലാതാക്കൂഒരു സംശയം: ഇതിന്റെ അർത്ഥമെന്താ ? 'അറിവജ്ഞരായി.'
ക്ഷമിക്കണം. അറിവാളരായി എന്നായിരുന്നു ഉദ്ദേശിച്ചത്.. ചൂണ്ടിക്കാണിച്ചതിന് നന്ദി.
ഇല്ലാതാക്കൂആശംസകൾ.
ഇല്ലാതാക്കൂWell said.
മറുപടിഇല്ലാതാക്കൂGood One
മറുപടിഇല്ലാതാക്കൂചിന്തകളുടെ ആവിഷ്കാരം തന്നെയല്ലേ ജീവിതം .ചെറിയ കഥയ്ക്ക് ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
മറുപടിഇല്ലാതാക്കൂവിജയനെപ്പോലെ നാം എല്ലാം ..
മറുപടിഇല്ലാതാക്കൂആശംസകള് ...
വായനക്കാരനെ കടപ്പുറത്ത് തള്ളിവിട്ട് സ്വാതന്ത്ര്യം ആവോളമെടുത്തോളാന് പരഞ്ഞ ഈ ശൈലി കൊള്ളാം. മദം ആണോ മഥം ആണോ ശരി?
മറുപടിഇല്ലാതാക്കൂമഥം ആണ് ശരി..
ഇല്ലാതാക്കൂതെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി..
:)
മറുപടിഇല്ലാതാക്കൂവിജയന് വിജയാശംസകള്‍, ഹ്ഹ്ഹ്ഹി
കുറച്ചു വരികളില്‍ കൂടുതല്‍ കാര്യങ്ങള്‍ .[ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങളുടെ തമ്പുരാന്]]]]]]]]]]
മറുപടിഇല്ലാതാക്കൂ] എന്നും വിളിക്കാം .നല്ലത് .ആശംസകള്‍
ജീവിതം മുഴുവന്‍ ഈ അലച്ചില്‍ മാത്രമായി തീരുംബോഴോ.. ഉത്തരം കിട്ടുന്നവര്‍ ഭാഗ്യവാന്മാര്.
മറുപടിഇല്ലാതാക്കൂഅലച്ചിലുകളുടെ ഒരു വിജയാരവം ഇനി മുഴങ്ങട്ടേ...!
മറുപടിഇല്ലാതാക്കൂ