ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

ശ്രീജിത്ത് മൂത്തേടത്ത്

11 ഡിസംബർ, 2014

ചുംബിലാബ്


 ചുംബിലാബ്

        അവര്‍ മൂന്നുപേര്‍.. ജ്ഞാനികള്‍.. ദൈവത്തെ അന്വേഷിച്ചിറങ്ങിയതാണവര്‍..
മൂവരും മൂന്നു ലിംഗങ്ങളെ പ്രതിനിധീകരിക്കുന്നു.
ഒരാള്‍ ജിനന്‍.
രണ്ടാമത്തെയാള്‍ ജീന.
മൂന്നാമത്തെയാള്‍ ജീനാജിന്‍.
മൂവരും ചുംബിലാബ് ഹൗസിംഗ് കോളനിയില്‍ പിറവികൊണ്ടവര്‍..
ജിനന്‍ - Door.No. 403, Chumbilab Housing Colony.
ജീന – Door No. 703, Chumbilab Housing Colony.
ജീനാജിന്‍ - Door No. 1013, Chumbilab Housing Colony.
മൂവരും മൂന്നു ദിശകളിലാണ് ചരിക്കുന്നതെങ്കിലും ലക്ഷ്യം മൂവര്‍ക്കും ഒന്നുതന്നെ - ദൈവം.

ജിനന്‍ അവനോടുതന്നെ ചോദിക്കുന്നു.
- എന്താണു ദൈവം?
ജീന മറുവടി പറയുന്നു.
 • അറിവ്.
ജീനാജിന്‍ മറുപടി വിശദീകരിക്കുന്നു :
 • പരമമായ അറിവ്.

ജിനന്‍ വീണ്ടും ചോദിക്കുന്നു.
 • പരമമായ അറിവിനെ വേദപുസ്തകങ്ങളില്‍ തിരക്കാമായിരുന്നില്ലേ?
ജീനയുടെ മറുപടി.
 • പരമമായ അറിവ് പുരാതനങ്ങളില്‍ കുറ്റിയടിച്ചു തളയ്ക്കപ്പെട്ട വേദപുസ്തകങ്ങളിലല്ല. ഭാവിയിലെങ്ങോ ആണ്.
ജീനാജിന്റെ വിശദീകരണം :
 • ഭൂതകാല വിരചിതങ്ങളായ വേദപുസ്തകങ്ങളില്‍ പരമമായ ജ്ഞാനത്തെ തേടുന്നത് വിഡ്ഢിത്തമാണ്. അതില്‍ കുടികൊള്ളുന്നത് ചരിത്രാതീതകാലത്തിന്റെ ദൈവങ്ങളാണ്. അന്നത്തെ മനുഷ്യന് അവ പരമമായിരുന്നു. നമുക്കു തേടുവാനുള്ള പരമമായ സത്യം, അഥവാ, ഈശ്വരന്‍ - പുരാതനത്വത്തിലല്ല. ഉത്തരോത്തരാധുനികത്വത്തിലാണ്. ഭൂതത്തിലല്ല – ഭാവിയിലെങ്ങോ ആണ്.
അതീന്ദ്രിയമായ കണ്ണികളാല്‍ പ്രജ്ഞകള്‍ ബന്ധിക്കപ്പെട്ട്, മൂന്നു ദിശകളില്‍ ഭാവിയിലേക്ക് സത്യം തേടുന്ന ജിനനും, ജീനയും, ജീനാജിനും പിന്നീടൊന്നും സംസാരിച്ചില്ല. നമുക്കൊന്നും കേള്‍ക്കാനാവുന്നില്ലായെന്നതില്‍നിന്നും അവരൊന്നും സംസാരിക്കുന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. ഒരുപക്ഷെ അവര്‍ പ്രജ്ഞാ പ്രജ്ഞമായ, ഗൂഡമായ, നിശബ്ദതയാല്‍ വിനിമയം ചെയ്യുന്നുണ്ടാവാം. അവര്‍ സത്യം തേടി ഭാവിയിലേക്ക് നടന്നുകൊണ്ടിരിക്കുന്നു.

ചുംബിലാബ് ഹൗസിംഗ് കോളനി ജ്ഞാനികളെ ഉത്പാദപ്പിച്ചുകൊണ്ടിരിക്കുകയും...

12 അഭിപ്രായങ്ങൾ:

 1. "ഈശ്വരന്‍ - പുരാതനത്വത്തിലല്ല. ഉത്തരോത്തരാധുനികത്വത്തിലാണ്."
  അപ്പോ, പണ്ടുള്ളവർ വിശ്വസിച്ചിരുന്ന ദൈവവും ഇപ്പോഴുള്ളവർ വിശ്വസിക്കുന്ന ദൈവവും രണ്ടാണോ? ഇന്ന് ഇന്നലെയുടെ തുടർച്ചയല്ലേ സുഹൃത്തേ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. ഈശ്വരൻ അറിവാണ്...
   നവീകരിക്കപ്പെടുന്ന അറിവ്/ഈശ്വരൻ പഴയതിനെ തിരുത്തിക്കൊണ്ടിരിക്കുന്നു..

   ഇല്ലാതാക്കൂ
 2. ചുംബിലാബ് സിന്ദാബാദ് !മനുഷ്യര്‍ വിജയിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 3. തക്കസമയത്ത് പ്രവര്‍ത്തിക്കുന്ന ജ്ഞാനം വേണം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയായ ജ്ഞാനമെങ്കിൽ തക്ക സമയത്ത് പ്രവർത്തിച്ചിരിക്കും... അജിത്തേട്ടാ..

   ഇല്ലാതാക്കൂ
 4. ഉത്തരോത്തരാധുനികതയില്‍നിന്ന് ദൈവത്തെ തേടുന്ന ചുംബിലാബ് ഹൌസിംഗ് കോളനിയിലെ ജ്ഞാനികള്‍................
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ലക്ഷ്യം ജ്ഞാനം/ഈശ്ശരൻ ആണ്. അത് ഉത്തരാധുകത്തിലും...

   ഇല്ലാതാക്കൂ
 5. ദൈവത്തിന്റെ ജോലി അതി സൂഷ്മമായ സൃഷ്ടി മാത്രമാണ്. അതിനപ്പുറം അദ്ദേഹത്തിന്റെ സൃഷ്ടികളെ പിന്തുടരുന്ന ജോലിയൊന്നും അദ്ദേഹത്തിനില്ല. ബാക്കിയൊക്കെ കാലാകാലങ്ങളായി നമ്മൾ പറഞ്ഞുണ്ടാക്കിക്കൊണ്ടിരിക്കുന്നതല്ലെ...?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദൈവത്തെ/പരമമായ ജ്ഞാനത്തെ തേടുകയാണിവിടെ...
   ഈ ജ്ഞാനം പുരാതനത്തിലോ, ഭാവിയിലോ എന്നതാണ് വിഷയം..

   ഇല്ലാതാക്കൂ
 6. അതെ സലീം...
  അറിവുതേടി...
  ഭാവിപ്രതിഷ്ഠിതമായ അറിവുതേടി...

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.