ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദുഃ ? സ്വപ്നം..!!


നിലാവില്‍
സ്വപ്നത്തില്‍ നനഞ്ഞ ഓര്‍മ്മകള്‍
കാലമാപിനികള്‍ ചലനമറ്റ
നിശീഥിനിയുടെ ജീവസരോവരത്തില്‍
നീന്തി, അക്കരെച്ചേര്‍ന്നു.

ചാന്ദ്ര വെളിച്ചത്തിലൊളിമങ്ങിയ -
നേരുകള്‍, ചെതുമ്പലുകള്‍ പോലെ,
ചേതനയറ്റ് അവിടവിടെ
പറ്റിച്ചേര്‍ന്നിരുന്നു.

കാലത്തിന്റെ ചെരങ്ങിന്‍ പൊറ്റകളിത്..!,
കൊടുവാള്‍ വായരികില്‍,
എന്നോ പിടഞ്ഞൊടുങ്ങിയ
ജീവന്റെ തിരുശേഷിപ്പായ്,
ഒരു പെരും പൊറ്റയായ്,
ഉണങ്ങിപ്പിടിച്ച കരി നിണം -
വാത്മീകം പോലെ...!!!

അതില്‍ നിന്നുയരുന്നുവോ
രാമ മന്ത്രം ? !!

ചെകിടോര്‍ത്തു...

രാമ മന്ത്രത്തിന്‍ ശീതളിമയില്ലതിന്,
ഭൗമ ഗര്‍ഭത്തില്‍,
തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍
ചെകിടടപ്പിക്കും മൂളിച്ച...!!
ക്ഷണികമാത്രയില്‍ പ്രപഞ്ചം ചുട്ടൊടുക്കുന്ന
മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ്...!!

ഭയന്ന്, കാതുകള്‍ പിന്‍വലിച്ച്,
ജീവ സരോവരത്തില്‍ നീന്തി,
ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും,
കിഴക്ക് വെള്ള കീറിയിരുന്നു.
ഒന്നുമറിയാത്ത പോലെ....!!!

അഭിപ്രായങ്ങള്‍

  1. ദുസ്വപ്‌നങ്ങളില്‍നിന്നു രക്ഷ. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. >> ഭയന്ന്, കാതുകള്‍ പിന്‍വലിച്ച്,
    ജീവ സരോവരത്തില്‍ നീന്തി,
    ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും,
    കിഴക്ക് വെള്ള കീറിയിരുന്നു.
    ഒന്നുമറിയാത്ത പോലെ....!!! <<

    'ഒന്നുമറിയാത്ത പോലെ' എന്ന്പറഞ്ഞാ കുട്ട്യോള്‍ക്ക് നേരെ വെടിവെച്ച ഭഗീരഥന്‍പിള്ളയെ പോലെ എന്നാണോ ഉദ്ദേശിച്ചത്!

    (ഇനിയും വരും)

    മറുപടിഇല്ലാതാക്കൂ
  3. കിഴക്ക് വെള്ള കീറിയിരുന്നു.
    ഒന്നുമറിയാത്ത പോലെ....!!!വെള്ള കീറുന്ന ദിശ മാറാതിരിക്കട്ടെ ..നല്ല കവിത എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  4. ആശംസകൾ അറിയിക്കട്ടെ.
    സ്നേഹപൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  5. സ്വപ്നത്തിലൂടെ ലോകസത്യങ്ങളിലെക്കൊരു ദര്‍ശനം.അതിനായി പദങ്ങളുടെ സമര്‍ത്ഥമായ ആവിഷ്കരണം.മനോഹരമായി.

    മറുപടിഇല്ലാതാക്കൂ
  6. ബൂലോഗത്ത് നല്ല കവിതകള്‍ വിരളമാണ്. ദു:സ്വപ്നം പക്ഷേൊരു അപവാദമായി. നല്ല കവിത. നേര് ഒരു പൊറ്റപോലെ എവിടെയോ പറ്റിപ്പിടിച്ച് ഉണങ്ങിയൊടുങ്ങിയത് നേര് തന്നെ!!!

    മറുപടിഇല്ലാതാക്കൂ
  7. നന്നായിട്ടുണ്ട് .. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  8. എഴുത്ത് വളരെ നന്നായിട്ടുണ്ട് :)
    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  9. മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ്...!!
    അഭിനന്ദനങ്ങള്‍...
    സാന്ദര്‍ഭികമായി ഒരുകാര്യം കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ഒരു മഹാവിസ്ഫോടനം നമ്മളെ തുറിച്ചു നോക്കുന്നു- മുല്ലപ്പെരിയാര്‍.

    മറുപടിഇല്ലാതാക്കൂ
  10. കവിത വായിച്ചു.എന്നാൽ അഭിപ്രായം പറയാനും മാത്രം കെല്പില്ല.

    മറുപടിഇല്ലാതാക്കൂ
  11. ഒരു നല്ല കവിത വായിച്ച അനുഭൂതി ....നന്നായീട്ടോ ..ആശംസകള്‍






    http://pradeep-ak.blogspot.com/2011/11/blog-post.html സമയം അനുവദിക്കുബോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലോ ....

    മറുപടിഇല്ലാതാക്കൂ
  12. കൊള്ളാം നന്നായിട്ടുണ്ട് .. അഭിനന്ദനങ്ങള്‍ .....

    മറുപടിഇല്ലാതാക്കൂ
  13. ശ്രീജിത്ത്‌...
    നന്നായി എഴുത്ത്..

    "രാമ മന്ത്രത്തിന്‍ ശീതളിമയില്ലതിന്,
    ഭൗമ ഗര്‍ഭത്തില്‍,
    തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍
    ചെകിടടപ്പിക്കും മൂളിച്ച..."

    ഈ വരികള്‍ ഏറെ ഇഷ്ടമായി..
    സ്വപ്നദര്‍ശനങ്ങള്‍ ചിലപ്പോള്‍ നേരിന്റെ നേര്‍ക്കുള്ള തുറിച്ചു നോട്ടങ്ങള്‍ ആവാറുണ്ട്... നല്ലത്..

    മറുപടിഇല്ലാതാക്കൂ
  14. കവിത അല്ലേ? ആണ് . എന്നാല്‍ ആയോ? പ്രബോധനസ്വഭാവം വരുന്നു. പിന്നെ കാവ്യരീതിയാകട്ടെ പഴമ ച്ചുവയ്ക്കുന്നതും.പുതുക്കുക നിരന്തരം

    മറുപടിഇല്ലാതാക്കൂ
  15. ദു:സ്വപ്നം കാണരുത്.. പേടിക്കും....!
    കൊള്ളാം!

    മറുപടിഇല്ലാതാക്കൂ
  16. "മഹാ വിസ്ഫോടനത്തിന്‍ മുന്നറിവ്...!!"


    ആര് കേള്‍ക്കും?
    ആര്ക്ക് കേള്‍ക്കണം?
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  17. നന്നായിരിക്കുന്നു ...ഈ കാലഘട്ടം ...

    അത് ഒരു ദുസ്വപ്നം തന്നെ ...

    ഉറക്കമില്ലാത്ത രാത്രികള്‍ ...

    അപകടം മുന്നില്‍ കണ്ടുള്ള ജീവിതം ...

    വായിച്ചപ്പോള്‍ മുല്ലപെരിയാര്‍ മനസ്സില്‍ ..

    പിന്നെ എല്ലാം ദൈവ നിശ്ചയം ....

    മറുപടിഇല്ലാതാക്കൂ
  18. നല്ല കവിത. ഓങ്കാരമന്ത്രത്തിനു പകരം ജീവസരോവരത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ഇനിയും വരാനിരിക്കുന്ന ഒരു മഹാവിസ്പോടനത്തിന്‍റെ മുരളല്‍; ഭൌമഗര്‍ഭത്തിലെ ചെകിടടയ്ക്കും മുരള്‍ച്ച.മഹാദുരന്തങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന ഒരു പ്രവാചക കവിത.

    മറുപടിഇല്ലാതാക്കൂ
  19. ഭയന്ന്, കാതുകള്‍ പിന്‍വലിച്ച്,
    ജീവ സരോവരത്തില്‍ നീന്തി,
    ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും,
    കിഴക്ക് വെള്ള കീറിയിരുന്നു.

    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  20. ഗഹനമേറിയ നല്ല വരികള്‍..
    ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  21. ചിലത് വര്‍ത്തമാനത്തെ കൃത്യമായും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
    ഭീതിതമായ ഒരവസ്ഥയില്‍, കാണുവതഹിതമെന്നുറച്ചവയിലും കവിതയുടെ ശീര്‍ഷകം ഒരു നേര് തന്നെയാണ്.
    നല്ല കവിതക്കഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  22. എല്ലാ സ്വപ്നങ്ങളും ദുഃസ്വപ്നങ്ങളല്ലാതിരിക്കട്ടെ,,
    പ്രതീക്ഷയോടെ

    മറുപടിഇല്ലാതാക്കൂ
  23. സ്വപ്‌നങ്ങള്‍, സ്വപ്‌നങ്ങള്‍ തന്നെ ആവുന്നതല്ലേ ചിലപ്പോള്‍ നല്ലത്?യാതാര്‍ത്ഥ്യമാവുന്നിടത്ത് സ്വപ്നം, അവസാനിക്കയല്ലേ?
    എഴുത്ത് തുടരുക..ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  24. നന്നായി....ഇനിയും എഴുതുക...ഒരു ച്ലവരികൾ നന്നായി...ചിലതിനു......ശ്രദ്ധിക്കുക...

    മറുപടിഇല്ലാതാക്കൂ
  25. ഇതിലെ ആദ്യമാണ്..വായിച്ചുകൊണ്ടിരിക്കുന്നു.ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...