നിലാവില്
സ്വപ്നത്തില്‍ നനഞ്ഞ ഓര്‍മ്മകള്‍
കാലമാപിനികള്‍ ചലനമറ്റ
നിശീഥിനിയുടെ ജീവസരോവരത്തില്‍
നീന്തി, അക്കരെച്ചേര്‍ന്നു.
ചാന്ദ്ര വെളിച്ചത്തിലൊളിമങ്ങിയ -
നേരുകള്‍, ചെതുമ്പലുകള്‍ പോലെ,
ചേതനയറ്റ് അവിടവിടെ
പറ്റിച്ചേര്‍ന്നിരുന്നു.
കാലത്തിന്റെ ചെരങ്ങിന്‍ പൊറ്റകളിത്..!,
കൊടുവാള് വായരികില്‍,
എന്നോ പിടഞ്ഞൊടുങ്ങിയ
ജീവന്റെ തിരുശേഷിപ്പായ്,
ഒരു പെരും പൊറ്റയായ്,
ഉണങ്ങിപ്പിടിച്ച കരി നിണം -
വാത്മീകം പോലെ...!!!
അതില്‍ നിന്നുയരുന്നുവോ
രാമ മന്ത്രം ? !!
ചെകിടോര്‍ത്തു...
രാമ മന്ത്രത്തിന് ശീതളിമയില്ലതിന്,
ഭൗമ ഗര്‍ഭത്തില്‍,
തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍
ചെകിടടപ്പിക്കും മൂളിച്ച...!!
ക്ഷണികമാത്രയില്‍ പ്രപഞ്ചം ചുട്ടൊടുക്കുന്ന
മഹാ വിസ്ഫോടനത്തിന് മുന്നറിവ്...!!
ഭയന്ന്, കാതുകള്‍ പിന്‍വലിച്ച്,
ജീവ സരോവരത്തില്‍ നീന്തി,
ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും,
കിഴക്ക് വെള്ള കീറിയിരുന്നു.
ഒന്നുമറിയാത്ത പോലെ....!!!
ദുസ്വപ്നങ്ങളില്നിന്നു രക്ഷ. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂ>> ഭയന്ന്, കാതുകള്‍ പിന്‍വലിച്ച്,
മറുപടിഇല്ലാതാക്കൂജീവ സരോവരത്തില്‍ നീന്തി,
ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും,
കിഴക്ക് വെള്ള കീറിയിരുന്നു.
ഒന്നുമറിയാത്ത പോലെ....!!! <<
'ഒന്നുമറിയാത്ത പോലെ' എന്ന്പറഞ്ഞാ കുട്ട്യോള്‍ക്ക് നേരെ വെടിവെച്ച ഭഗീരഥന്‍പിള്ളയെ പോലെ എന്നാണോ ഉദ്ദേശിച്ചത്!
(ഇനിയും വരും)
കിഴക്ക് വെള്ള കീറിയിരുന്നു.
മറുപടിഇല്ലാതാക്കൂഒന്നുമറിയാത്ത പോലെ....!!!വെള്ള കീറുന്ന ദിശ മാറാതിരിക്കട്ടെ ..നല്ല കവിത എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ഇഷ്ടമായി .ആശംസകള്‍
മറുപടിഇല്ലാതാക്കൂആശംസകൾ...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്
ആശംസകൾ...
മറുപടിഇല്ലാതാക്കൂആശംസകൾ അറിയിക്കട്ടെ.
മറുപടിഇല്ലാതാക്കൂസ്നേഹപൂർവ്വം വിധു
ആശംസകൾ...
മറുപടിഇല്ലാതാക്കൂസ്വപ്നത്തിലൂടെ ലോകസത്യങ്ങളിലെക്കൊരു ദര്‍ശനം.അതിനായി പദങ്ങളുടെ സമര്‍ത്ഥമായ ആവിഷ്കരണം.മനോഹരമായി.
മറുപടിഇല്ലാതാക്കൂആശംസകള്.
മറുപടിഇല്ലാതാക്കൂബൂലോഗത്ത് നല്ല കവിതകള്‍ വിരളമാണ്. ദു:സ്വപ്നം പക്ഷേൊരു അപവാദമായി. നല്ല കവിത. നേര് ഒരു പൊറ്റപോലെ എവിടെയോ പറ്റിപ്പിടിച്ച് ഉണങ്ങിയൊടുങ്ങിയത് നേര് തന്നെ!!!
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് .. അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂഎഴുത്ത് വളരെ നന്നായിട്ടുണ്ട് :)
മറുപടിഇല്ലാതാക്കൂആശംസകള് ..
ആശംസകൾ...
മറുപടിഇല്ലാതാക്കൂമഹാ വിസ്ഫോടനത്തിന് മുന്നറിവ്...!!
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്...
സാന്ദര്‍ഭികമായി ഒരുകാര്യം കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ഒരു മഹാവിസ്ഫോടനം നമ്മളെ തുറിച്ചു നോക്കുന്നു- മുല്ലപ്പെരിയാര്‍.
ആശംസകള്‍..
മറുപടിഇല്ലാതാക്കൂആശംസകൾ...
മറുപടിഇല്ലാതാക്കൂകവിത വായിച്ചു.എന്നാൽ അഭിപ്രായം പറയാനും മാത്രം കെല്പില്ല.
മറുപടിഇല്ലാതാക്കൂഒരു നല്ല കവിത വായിച്ച അനുഭൂതി ....നന്നായീട്ടോ ..ആശംസകള്‍
മറുപടിഇല്ലാതാക്കൂhttp://pradeep-ak.blogspot.com/2011/11/blog-post.html സമയം അനുവദിക്കുബോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലോ ....
കൊള്ളാം നന്നായിട്ടുണ്ട് .. അഭിനന്ദനങ്ങള്‍ .....
മറുപടിഇല്ലാതാക്കൂശ്രീജിത്ത്...
മറുപടിഇല്ലാതാക്കൂനന്നായി എഴുത്ത്..
"രാമ മന്ത്രത്തിന് ശീതളിമയില്ലതിന്,
ഭൗമ ഗര്‍ഭത്തില്‍,
തിളച്ചുമറിയുന്ന ശിലാദ്രവത്തിന്‍
ചെകിടടപ്പിക്കും മൂളിച്ച..."
ഈ വരികള്‍ ഏറെ ഇഷ്ടമായി..
സ്വപ്നദര്‍ശനങ്ങള്‍ ചിലപ്പോള്‍ നേരിന്റെ നേര്‍ക്കുള്ള തുറിച്ചു നോട്ടങ്ങള്‍ ആവാറുണ്ട്... നല്ലത്..
കവിത അല്ലേ? ആണ് . എന്നാല്‍ ആയോ? പ്രബോധനസ്വഭാവം വരുന്നു. പിന്നെ കാവ്യരീതിയാകട്ടെ പഴമ ച്ചുവയ്ക്കുന്നതും.പുതുക്കുക നിരന്തരം
മറുപടിഇല്ലാതാക്കൂദു:സ്വപ്നം കാണരുത്.. പേടിക്കും....!
മറുപടിഇല്ലാതാക്കൂകൊള്ളാം!
"മഹാ വിസ്ഫോടനത്തിന് മുന്നറിവ്...!!"
മറുപടിഇല്ലാതാക്കൂആര് കേള്‍ക്കും?
ആര്‍ക്ക് കേള്‍ക്കണം?
ആശംസകള്‍!
നന്നായിരിക്കുന്നു ...ഈ കാലഘട്ടം ...
മറുപടിഇല്ലാതാക്കൂഅത് ഒരു ദുസ്വപ്നം തന്നെ ...
ഉറക്കമില്ലാത്ത രാത്രികള്‍ ...
അപകടം മുന്നില്‍ കണ്ടുള്ള ജീവിതം ...
വായിച്ചപ്പോള്‍ മുല്ലപെരിയാര്‍ മനസ്സില്‍ ..
പിന്നെ എല്ലാം ദൈവ നിശ്ചയം ....
കവിതയുടെ രുചിയും മണവുമുള്ള ഒരു കവിത..!
മറുപടിഇല്ലാതാക്കൂനല്ല കവിത. ഓങ്കാരമന്ത്രത്തിനു പകരം ജീവസരോവരത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ഇനിയും വരാനിരിക്കുന്ന ഒരു മഹാവിസ്പോടനത്തിന്റെ മുരളല്‍; ഭൌമഗര്ഭത്തിലെ ചെകിടടയ്ക്കും മുരള്‍ച്ച.മഹാദുരന്തങ്ങള്‍ മുന്നറിയിപ്പു നല്കുന്ന ഒരു പ്രവാചക കവിത.
മറുപടിഇല്ലാതാക്കൂഭയന്ന്, കാതുകള്‍ പിന്‍വലിച്ച്,
മറുപടിഇല്ലാതാക്കൂജീവ സരോവരത്തില്‍ നീന്തി,
ഓര്‍മ്മകള്‍ മനഃക്കൂടണഞ്ഞപ്പോഴേക്കും,
കിഴക്ക് വെള്ള കീറിയിരുന്നു.
അഭിനന്ദനങ്ങള്‍
ഗഹനമേറിയ നല്ല വരികള്‍..
മറുപടിഇല്ലാതാക്കൂആശംസകള്....
ആശംസകൾ...
മറുപടിഇല്ലാതാക്കൂആശംസകൾ...ആശംസകൾ...
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
മറുപടിഇല്ലാതാക്കൂചിലത് വര്‍ത്തമാനത്തെ കൃത്യമായും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
മറുപടിഇല്ലാതാക്കൂഭീതിതമായ ഒരവസ്ഥയില്‍, കാണുവതഹിതമെന്നുറച്ചവയിലും കവിതയുടെ ശീര്‍ഷകം ഒരു നേര് തന്നെയാണ്.
നല്ല കവിതക്കഭിനന്ദനം.
nannayittundu.... bhavukangal.... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞു.
മറുപടിഇല്ലാതാക്കൂഎല്ലാ സ്വപ്നങ്ങളും ദുഃസ്വപ്നങ്ങളല്ലാതിരിക്കട്ടെ,,
മറുപടിഇല്ലാതാക്കൂപ്രതീക്ഷയോടെ
സ്വപ്നങ്ങള്‍, സ്വപ്നങ്ങള്‍ തന്നെ ആവുന്നതല്ലേ ചിലപ്പോള്‍ നല്ലത്?യാതാര്ത്ഥ്യമാവുന്നിടത്ത് സ്വപ്നം, അവസാനിക്കയല്ലേ?
മറുപടിഇല്ലാതാക്കൂഎഴുത്ത് തുടരുക..ആശംസകള്‍...
ആശംസകള്‍
മറുപടിഇല്ലാതാക്കൂthasks for the mail and for the writing too
മറുപടിഇല്ലാതാക്കൂനന്നായി....ഇനിയും എഴുതുക...ഒരു ച്ലവരികൾ നന്നായി...ചിലതിനു......ശ്രദ്ധിക്കുക...
മറുപടിഇല്ലാതാക്കൂഇതിലെ ആദ്യമാണ്..വായിച്ചുകൊണ്ടിരിക്കുന്നു.ആശംസകളോടെ
മറുപടിഇല്ലാതാക്കൂ