ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

ശ്രീജിത്ത് മൂത്തേടത്ത്

23 ജൂലൈ, 2015

പൊക്കൻ

പൊക്കൻ
      --------------

പൊക്കനെപ്പിടിച്ച്,
വാലിൽ കുടുക്കിട്ട്,
കല്ലെടുപ്പിച്ചും
പറപ്പിച്ചും
രസിച്ച കുട്ടി
കോലാത്തെമ്പത്തിരുന്നു
കരഞ്ഞു.
പൊക്കൻ
പറന്നുപോയത്രെ!!

കാതിൽ
കടുക്കനിട്ട
കുഞ്ഞിപ്പറമ്പത്തെ
പൊക്കേട്ടൻ
കുട്ടിയെ ആശ്വസിപ്പിച്ചു -

''ഞ്ഞ്യെന്തിനാ മോനേ
കരേന്നെ?
പറക്ക്ന്ന പൊക്കൻ
പോയാലെന്താ മോന്
ഈ നടക്ക്ന്ന
പൊക്കേട്ടനില്ലേ?''

കുട്ടിയും
പൊക്കേട്ടനും
കുഞ്ഞിപ്പറമ്പത്തെ
മിറ്റത്ത്
തുള്ളിക്കളിച്ചു.

18 അഭിപ്രായങ്ങൾ:

 1. തുമ്പിയാണല്ലേ പൊക്കന്‍!! വാലില്‍ കുടുക്കിട്ട് കല്ലെടുപ്പിച്ച് എന്നൊക്കെ വായിച്ചപ്പോഴാണറിഞ്ഞ്ത്. ആദ്യമായി കേള്‍ക്കുകയാണ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ അജിത്തേട്ടാ..
   കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേൽ ഭാഗങ്ങളിൽ പ്രചാരമുള്ള നാട്ടുഭാഷയാണ് പൊക്കൻ..
   തുമ്പിയെ പൊക്കൻ എന്നാണ് വിളിക്കുന്നത്. ഞാനടക്കം പൊക്കനെ പിടിച്ചും, പറപ്പിച്ചും, കല്ലെടുപ്പിച്ചുമൊക്കെയാണ് വളർന്നണ്.

   ഇല്ലാതാക്കൂ
 2. ഞാനും ... തുമ്പിയാണെന്ന് വായിച്ചപ്പൊളാണ്.....
  പൊക്കന്‍ എന്ന് ബ്ലൊഗ് ലിസ്റ്റില്‍ പേര്
  കണ്ടപ്പൊള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത്
  പാലേരിമാണിക്യമാണ് ...
  എന്തിനാ കുട്ടിയേ കരയണേ
  പൊക്കേട്ടന്‍ ഉണ്ടല്ലൊ .. പറക്കണ പൊക്കന്‍
  പൊയാല്‍ നടക്കണ പൊക്കനുണ്ട് ..
  കുട്ടിക്ക് വേണ്ടി ചിലപ്പൊള്‍ മുതിര്‍ന്നവര്‍
  പറക്കുകയും ചെയ്യും ..

  മറുപടിഇല്ലാതാക്കൂ
 3. നല്ല കവിത. പൊക്കനെന്ന പേരും പുത്തനറിവായി. ലളിതസുഭഗമായി അവതരിപ്പിച്ചു.


  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി..
   പൊക്കൻമാർ ഇപ്പോഴും
   പറക്കുന്നുണ്ടവിടെ..
   പക്ഷെ കുട്ടികളുടെ കൂടെ തുള്ളിക്കളിക്കുന്ന പൊക്കേട്ടൻമാർക്ക് വംശനാശം സംഭവിച്ചുപോയി..

   ഇല്ലാതാക്കൂ
 4. കുട്ടിയും പൊക്കേട്ടനും മിറ്റത്ത് തുള്ളിക്കളിക്കുന്നത് കാണാനും വായിക്കാനും കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 5. നാട്ടു ഭാഷയുടെ സുഗന്ധവും സൌകുമാര്യവും ലാളിത്യവും ഉള്ള ഒരു പാട്ട്. പറന്നു പോയത്രേ എന്നതിനേക്കാൾ പറന്നു പോയി എന്നോ, അത് പോലെ കുട്ടിയെ ആശ്വസിപ്പിച്ചു എന്നതിന് പകരം പറഞ്ഞു എന്നോ മറ്റൊ ആയിരുന്നുവെങ്കിൽ ഭംഗി കൂടിയേനെ എന്ന് തോന്നി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ബിപിൻ.
   നിർദ്ദേശം ശരിയാണ്.
   അടുത്ത രചനയിൽ കൂടുതൽ ശ്രദ്ധവെക്കാം...

   ഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.