അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി. പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...
ഓരോരുത്തർക്കും ഉണ്ടാകും ഓരോ അജണ്ടകൾ. ഭീകരത എത്രത്തോളം ഭീകരമെന്ന് ദിവസേനെ നാം കേൾക്കുന്നുണ്ട്. മനുഷ്യന് എങ്ങനെയാണ് ഇത്രയും ഭീകരരാവാൻ കഴിയുന്നത്...? ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ പേർ ഒരു പക്ഷേ മാനസികരോഗികളായെന്ന് വരാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരെ എങ്ങനെയാണ് ഒന്നടങ്കം ഇത്തരം ഭീകര കൃത്യത്തിനുതകും വിധം മാറ്റിയെടുക്കുന്നത്..?
മറുപടിഇല്ലാതാക്കൂഭീകരത വീകെ പറഞ്ഞതുപോലെ ഒന്നോ രണ്ടോ പേരിൽ നിന്നും ആയിരങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്ന ശ്രോതസ്സിനെ ഭയപ്പെടേണ്ടിയിരിക്കുന്നു..
ഇല്ലാതാക്കൂമാധ്യമങ്ങൾ പൊതുബോധ സൃഷ്ടാക്കൾ എന്ന നിലയിൽ സുപ്രധാന പങ്കും വഹിക്കുന്നു..
ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ പേർ ഒരു പക്ഷേ മാനസികരോഗികളായെന്ന് വരാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരെ എങ്ങനെയാണ് ഒന്നടങ്കം ഇത്തരം ഭീകര കൃത്യത്തിനുതകും വിധം മാറ്റിയെടുക്കുന്നത്..?
മറുപടിഇല്ലാതാക്കൂഅതുതന്നെ!
മാധ്യമ മാജിക്...
മറുപടിഇല്ലാതാക്കൂഅല്ലേ അജിത്തേട്ടാ ?
മാധ്യമ മാജിക്...
മറുപടിഇല്ലാതാക്കൂഅല്ലേ അജിത്തേട്ടാ ?
ദൃശ്യമാധ്യമങ്ങളുടെ അദൃശ്യ മുഖങ്ങൾ
മറുപടിഇല്ലാതാക്കൂഎനിക്ക് മുഴുവൻ വായിക്കാനായില്ല.adblock വെച്ചതിനാലാവം രണ്ട് page മാത്രമേ തുറന്നുള്ളൂ.
മറുപടിഇല്ലാതാക്കൂകാണാക്കാഴ്ചകള് !
മറുപടിഇല്ലാതാക്കൂനന്ദി മിനി...
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂ