രാജ്യതലസ്ഥാനത്തെരുവത്രെ!
ഹാ!
കഷ്ടം ചീഞ്ഞുനാറുന്നു!
രാജസേവകര്‍,
കൊട്ടാരപാലകര്‍
ഹാലിളകിപ്പാഞ്ഞുതിരയുന്നു...!
കൊട്ടാരക്കെട്ടിന്റെ
മുക്കിലും മൂലേലും
അന്തപ്പുരത്തിന്റെ
മഞ്ചലിലും,
സിംഹാസനത്തിലും
ദര്‍ബാര്‍ഹാളിലും
രാജാധിരാജന്റെ
ചേലയിലും,
കൊട്ടാരം
പൂന്തോട്ട വാതില്ക്കലും
പിന്നെ
മഹാമന്ത്രിതന്‍
ഗേഹത്തിലും,
സര്‍വ്വ
സൈന്യാധിപക്കൂടാരത്തിലും
സര്‍വ്വസൈന്യ
സന്നാഹത്തിലും,
കൊട്ടാരക്കെട്ടിന്റെ
പൂര്‍വ്വദിക്കിലെ
മഹാരാജപാതയിലും,
പാതയ്ക്കിരുവശം
കെട്ടിയുയര്‍ത്തിയ
മഹാപ്രഭുമന്തിരങ്ങളിലും,
രാജകൊട്ടാരക്കുളപ്പുരയിലും
കുളത്തിലെ
പായല്‍ വെള്ളത്തിലും,
പാനജലത്തിലും
പാന്ധാവിലും പിന്നെ
പട്ടണപ്രാന്തപ്രദേശത്തിലും,
എന്തോ
ചീഞ്ഞുനാറുന്നൂ,
നാറ്റത്തിന്
ഹേതുവറിയുന്നീലാ!
എല്ലാരും
മൂക്കു പൊത്തിനടക്കുന്നു,
വാതുറന്നൊന്നും
പറയുന്നീലാ!
മഹാരാജന്റെ
മച്ചൂനര്‍ തമ്പ്രാക്കള്‍
സിംഹാസനത്തില്‍
കണ്ണുള്ളവര്‍,
ചെങ്കോലും
സ്വപ്നം കണ്ടുനടപ്പവര്‍
ചെഞ്ചേല
ചുറ്റി നടക്കുന്നവര്‍,
നാട്ടുപ്രാന്തത്തില്‍
നിവസിപ്പവര്‍ അവര്‍
എന്തു
നികൃഷ്ടവും ചെയ്യുന്നവര്‍,
രാജനെത്തട്ടി,
കൊട്ടാരം നേടുവാന്‍
നാറ്റക്കഥയവര്‍
പാട്ടാക്കുന്നൂ.
നാറ്റം
സര്‍വ്വത്ര നാറ്റം ഹാ..
ഹാ..
രാജപ്രജകള്‍
പരക്കം പാഞ്ഞു.
മൂക്കുകള്‍
മാസ്കിനാല്‍ മൂടിനടന്നൂ
ഓക്കാനത്താല്‍
നഗരം നിറഞ്ഞൂ..
പെട്ടന്നത്രേ..
നഗരമധ്യത്തിലാരോ
കൂകി
വിളിച്ചൂ.. "പശുചത്തേ..”
കൊട്ടാരര്,
നാഗരര്‍ എല്ലാരും
ഓടീ
നഗരചതുരത്തില്
തിങ്ങിക്കൂടീ...
രാജ്യകൊടിക്കൂറ
പാറിക്കളിച്ചൊരാ
നഗരചത്വരത്തിന്
നടുവില്‍
ചത്തു,
ചീഞ്ഞു നാറിക്കിടക്കുന്നൂ
കൊട്ടാരം
പശു, രാജപ്പശു..
രാജന്...
രാജാധിരാജന്
കുലോത്തമന്
കോപം
കൊണ്ടു വിയര്ത്തൊഴുകീ..
അങ്ങോട്ടുമിങ്ങോട്ടുമോടീയൊടുവില്
വാളെടുത്തു
നാലു വീശു വീശീ..
ചിന്തനയോഗം
വിളിച്ചുചേര്ത്തൂ രാജന്
മന്തിമാരെല്ലാരും
വട്ടം കൂടി.
ആരാരുമൊന്നുമുരിയാടിയില്ലാ
രാജമുഖത്തവര്
കണ്ണുനട്ടൂ..
പൊട്ടിത്തെറിച്ചൂ
രാജാധിരാജന്
ഞെട്ടിത്തെറിച്ചൂ
മന്ത്രിവൃന്ദം.
“നാറ്റമൊടുങ്ങാനെന്തേലും
തൈലം
കണ്ടെത്തണം
നേരം വെളുക്കും മുമ്പേ...”
രാജാജ്ഞ
കേട്ടൂ തലയും കുമ്പിട്ടു
കൊട്ടാരം
വിട്ടൂ മന്ത്രി പുംഗര്‍
രാജാജ്ഞയല്ലേ....
കേള്‍ക്കാതിരുന്നാല്‍
തലയുണ്ടാമോ
കഴുത്തിനുമേല്‍..?
പിറ്റേന്നു,
സര്‍വ്വ നാറ്റനിവാരിണി
തൈലം
പൂശീ രാജ്യമാകേ...
നാറ്റത്തിന്
മീതേ, മറ്റൊരു
നാറ്റം
പാവം
ജനത്തിന്റെ കണ്ണുതള്ളി.
കൊട്ടാരം
വൈദ്യര് രാജവൈദ്യര്‍
രാജപ്പശുദേഹം
വെട്ടിക്കീറി
കീറിമുറിച്ചൂ
പരിശോധിച്ചൂ
നാറ്റകാരണവുമവര്
നിരൂപിച്ചൂ.
ആരും
കേള്ക്കാതതീവരഹസ്യം
രാജകര്ണ്ണങ്ങള്ക്കതു
കൈമാറി.
രാജാവു
കാതുകള്‍ കൈചേര്ത്തടച്ചൂ
അന്തപ്പുരത്തില്‍
തപസ്സിരുന്നൂ!
അന്തപ്പുരവാതില്‍
കേട്ടറിഞ്ഞൂ വാര്‍ത്ത
കേട്ടവര്‍
കേട്ടവര്‍ കാതുമാറി.
അന്തപ്പുരവാര്ത്ത
അങ്ങാടിപ്പാട്ടായി
രാജശത്രുക്കള്
കുരച്ചുതുള്ളീ..!
കൊട്ടാരം
പശു വിശുദ്ധപശുവത്
വ്യാജപ്പശുവായിരുന്നുവത്രെ!
വ്യാജനെപ്പോറ്റിയ
രാജാവിനെപ്പോലും
വ്യാജനെന്നു
വിളിച്ചൂ ജനം.
പാവം
രാജന് നഷ്ടമുഖവുമായ്
തലയും
കുമ്പിട്ടിരുന്നുപോയി.
രക്ഷിച്ചീടണം
രാജമുഖം
ചിന്തനയോഗം
പൊടിപൊടിച്ചു.
പശുവിന്റെ
ജാതകം തപ്പിയെടുത്തൂ
ഗണിച്ചു
പറഞ്ഞൂ കണിയാന്മാരും.
വ്യാജനെ
വാങ്ങുവാനാലോചിച്ചത്
അമ്മാവന്
രാജന്റെ കാലത്തത്രെ!
പ്രതിപക്ഷമച്ചൂനര്
തള്ളിയ കണ്ണുമായ്
തെരുവിലിരുന്നുപോയ്
ചിന്തയാലെ!
രാജന്
രാജാധിരാജന് ത്രിവിക്രമന്‍
തുള്ളിച്ചിരിച്ചുപോയ്
മോദത്തോടെ!
പല വിധ "കുത്തുകള്‍ "...
മറുപടിഇല്ലാതാക്കൂഇന്നിന്റെ ഭരണപുംഗവന്മാര്ക്കെതിരേ ..!
ആക്ഷേപഹാസ്യത്തിന്റെ ശൈലി രുചിച്ചൂ ...
എല്ലാം കൊണ്ടും തലസ്ഥാനം നാറുന്നുണ്ട് ..
നമ്മുടേയും , രാജ്യത്തിന്റെയും ...............
തൈലം പൂശുന്ന , കെട്ടി വയ്ക്കലുകള്‍ ജനത്തിന്
വീണ്ടും സഹനം തന്നെ ...
കാലികമായ പലതിലും വരികള്‍ വന്നു മുട്ടുന്നു സഖേ ...!
സര്‍വ്വത്ര നാറ്റം ഹാ.. ഹാ..
മറുപടിഇല്ലാതാക്കൂ....മണക്കുന്നല്ലോ കാറ്റേ,നീ വരുമ്പോൾ
മറുപടിഇല്ലാതാക്കൂദർബാറിലേത്തിയോ നീ..?
കവിളിണ തഴുകിയോ നീ..?? !!
വിമർശനത്തിന്റെ നേർവരികൾ. നന്നായി.
ശുഭാശംസകൾ...
ഹഹ
മറുപടിഇല്ലാതാക്കൂകൊള്ളാം
ചെമ്മനം ചാക്കോസാറിന്റെ കവിതകളിലാണിതുപോലെ ആക്ഷേപഹാസ്യം മുമ്പ് വായിച്ചിട്ടുള്ളത്
ആക്ഷേപഹാസ്യം!!!
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു വ്യാജന്റെ ചരിത്രം.
ആശംസകള്‍
എല്ലാം വ്യാജമയം,,
മറുപടിഇല്ലാതാക്കൂവ്യാജനെ വാങ്ങുവാനാലോചിച്ചത്
മറുപടിഇല്ലാതാക്കൂഅമ്മാവന് രാജന്റെ കാലത്തത്രെ!
നാറ്റമെല്ലാം നല്ലതാക്കിയ കണിയാര് നാറ്റവുമവസാനിപ്പിച്ചു.
എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുന്നത് ആരോപിക്കുന്നവന്റെ മേല്‍ കെട്ടിവെക്കുന്ന നല്ല സൂത്രമാണ്.
രസമായി അവതരിപ്പിച്ച ആക്ഷേപഹാസ്യം ഇഷ്ടായി.
സര്‍വ്വത്ര നാറ്റം.......വ്യാജമയം
മറുപടിഇല്ലാതാക്കൂവിമർശനത്തിന്റെ വരികൾ.
കാലോചിതം ഈ ആക്ഷേപ ഹാസ്യം
മറുപടിഇല്ലാതാക്കൂശ്രീജിത്ത്, അഭിനന്ദനങ്ങൾ ....
നന്നായിട്ടുണ്ട് .ഈ ആക്ഷേപ ഹാസ്യം ..ആശംസകള്‍
മറുപടിഇല്ലാതാക്കൂnaadinte naatam..
മറുപടിഇല്ലാതാക്കൂആക്ഷേപ ഹാസ്യത്തിലൂടെ
മറുപടിഇല്ലാതാക്കൂഅവതരിപ്പിക്കുവാൻ പോന്ന അസ്സലൊരു
തുള്ളൽ കവിതയാണല്ലോ ഇത്തവണ അല്ലേ ഭായ്
സര്‍വ്വം നാറ്റം തന്നെ ,കഷ്ടം ഈ ലോകം
മറുപടിഇല്ലാതാക്കൂഓട്ടന് തുള്ളല്‍ സ്റ്റൈല്‍ വളരെ നന്നായി
മറുപടിഇല്ലാതാക്കൂഇത് കേമമായല്ലോ.അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂരാജ്യതലസ്ഥാനത്തെരുവത്രെ!
മറുപടിഇല്ലാതാക്കൂഹാ! കഷ്ടം ചീഞ്ഞുനാറുന്നു!
ആശംസകള്‍
ഇതു കൊള്ളാം ശ്രീജിത്ത്. ആക്ഷേപഹാസ്യത്തിന്റെ ഉയർന്ന നിലവാരമുള്ള കവിത. അഭിനന്ദനങ്ങൾ..
മറുപടിഇല്ലാതാക്കൂ