ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബയോളജി


പുസ്തകച്ചട്ടയില്‍ സമര്‍ത്ഥമായി നിര്‍മ്മിച്ച ചെറു ദ്വാരത്തിനു പിന്നിലൊളിപ്പിച്ച മൊബൈല്‍ ക്യാമറ കണ്ണിലൂടെ സരളമിസ്സിന്റെ സമൃദ്ധമായ പിന്‍ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു ദീപേഷ് ശങ്കര്‍ കുര്യത്ത്. പുറമെ നിന്നു നോക്കിയാല്‍ പാഠപുസ്തകത്തില്‍ മിസ്സ് പറഞ്ഞ ബയോളജി പദങ്ങള്‍ തിരയുകയാണെന്നേ തോന്നൂ.

പത്താം ക്ലാസ്സിന്റെ അവസാന ഘട്ട റിവിഷന്‍ ക്ലാസ്സാണ് നടക്കുന്നത്. ദീപേഷ് മുന്‍നിര ബെഞ്ചിലാണിരിക്കുന്നത്. അവിടെയാണവന്റെ സ്ഥിരം ഇരിപ്പിടവും. ഇന്നലെ ഹേമ മിസ്സിന്റെ അംഗലാവണ്യമൊപ്പിയെടുത്തതും ഇതേ സീറ്റിലിരുന്നു കൊണ്ടായിരുന്നു.

"വാഹ്..” ദീപേഷ് നാക്ക് നീട്ടി കീഴ്ചുണ്ട് തടവി. ബോര്‍ഡില്‍ എന്തോ എഴുതി തിരിഞ്ഞു നില്‍ക്കുന്ന മിസ്സിന്റെ അംഗവടിവുകള്‍ കണ്ട അവനില്‍ ഒരു ദീര്‍ഘ നിശ്വാസമുതിര്‍ന്നു. നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.

"എന്താ ദീപേഷ് ? കണ്ടില്ലേ ?”

മിസ്സിന്റെ പൊടുന്നനെയുള്ള ചോദ്യം കേട്ട് ദീപേഷ് ഞെട്ടിപ്പിടഞ്ഞെഴുനേറ്റ് പുസ്തകമടച്ചു.

"കണ്ടു മിസ്സ്" _ അവന്‍ പരുങ്ങിക്കൊണ്ട് പറഞ്ഞു.

"മിടുക്കന്‍.. ഇങ്ങനെയാവണം നല്ല കുട്ടികള്‍..” മിസ്സ് അവന്റെ ചുമലില്‍ തട്ടി അഭിനന്ദിച്ചു. തൊട്ടു പിന്‍ബെഞ്ചില്‍ നിന്നും അടക്കിപ്പിടിച്ച ചിരിയുടെ ചീളുകള്‍ അവിടവിടെ തെറിച്ചു വീണു.

"സൈലന്‍സ്.. ബയോളജി എങ്ങനെ പഠിക്കണമെന്ന് ദീപേഷിനെ കണ്ട് പഠിക്ക്.. വെറുതെ ചിളിച്ചു കൊണ്ടിരിക്കാതെ..” _ സരള മിസ്സ് ടേബിളില്‍ ചൂരലുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി പറഞ്ഞുകൊണ്ട് വീണ്ടും ബോര്‍ഡിനടുത്തേക്ക് നീങ്ങി.

"ഹൗ..” നെറ്റിയിലെ വിയര്‍പ്പ് തുടച്ച് തലകുടഞ്ഞ് തിരിഞ്ഞ് കൂട്ടുകാരെ നോക്കി കണ്ണിറുക്കി ദീപേഷ് വീണ്ടും പുസ്തകം തുറന്ന് 'ബയോളജി' പഠിക്കാന്‍ തുടങ്ങി.

അഭിപ്രായങ്ങള്‍

  1. കൊള്ളാം ..നന്നായിട്ടുണ്ട് ..ബ്ലോഗിന്റെ ഈ തീ നിറം ഒന്ന് മാറ്റിക്കൂടെ ?

    മറുപടിഇല്ലാതാക്കൂ
  2. Srijith Moothedath certainly have the gift to narrate effortlessly. very economic in applying words. However in my opinion (so far as this particular story is concerned) he needs to select his themes more carefully and seriously. Congratulations.

    മറുപടിഇല്ലാതാക്കൂ
  3. പൈങ്കിളീന്ന് ആളുകള്‍ പറയും. നടക്കുന്നത് ഇതൊക്കെ തന്നെയാണേലും. ഭാവുകങ്ങള്‍.
    http://www.malbuandmalbi.blogspot.com/

    മറുപടിഇല്ലാതാക്കൂ
  4. ജീവശാസ്ത്രത്തിന്റെ കളികളെപ്പോഴും സാമൂഹ്യ ശാസ്ത്രത്തിന്റെ പരിമിതികൾക്ക് അപ്പുറത്ത് തന്നെ. പ്രകൃതി ജീവികളിൽ സന്നിവേശിപ്പിച്ചിട്ടുള്ള ത്വരകൾ, സാമൂഹ്യ ശാസ്ത്രത്തിലൂടെയോ പൌരധർമ്മത്തിലൂടെയോ പറഞ്ഞു തരുന്ന ബോധങ്ങളെ സദാ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
    ആശംസകൾ
    സ്നേഹ പൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  5. ദീപക്കിൽ കാണുന്ന വെളിച്ചം പിന്നീട് ദുഖമുണ്ടാക്കും...

    മറുപടിഇല്ലാതാക്കൂ
  6. അന്ന് ബയോളജി ടീച്ചര്‍ പഠിപ്പിച്ചത് ഹ്യൂമന്‍ അനാട്ടമി ആവും.. അതിന്റെ diagram നേരിട്ട് ഒപ്പിയെടുത്ത സമര്‍ത്ഥനായ വിദ്യാര്‍ഥി.. ഹ ഹ.. ഹ..

    മൊബൈല്‍ ഫോണ്‍ ഒരു ഉപദ്രവവുമാകുന്നുണ്ട്.. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഒരു വലിയ ആയുധമായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...