ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

റാ..റാ..റാസ്പുടിൻ...



     
        പണ്ട്.. വളരെ പണ്ട്.. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ, റഷ്യ ഭരിച്ചിരുന്നത് സാർ നിക്കോളാസ് രണ്ടാമൻ എന്ന രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമന്റെ മകനായ നിക്കോളാസ് ശക്തനും ആഡംബരപ്രിയനുമായിരുന്നു.

തന്റെ ഇരുപത്തിയാറാം വയസിൽ ഹെസ്സെയിലെ രാജകുമാരിയായിരുന്ന അതിസുന്ദരിയായ അലിക്സാണ്ട്ര ഫിയോദോർവിനയുമായുള്ള നിക്കോളാസിന്റെ വിവാഹത്തിന്റെ അതേ വർഷമാണ് അതായത് 1894 നവംബർ ഒന്നിനാണ് നിക്കോളാസ് റഷ്യയുടെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടത്.

സിംഹാസനാരോഹണശേഷം നവംബർ 24ന് ആയിരുന്നു വിവാഹം.

ധിക്കാരിയും, ചെറുപ്പത്തിന്റെ തിളപ്പിൽ യുദ്ധക്കൊതിയനുമായിരുന്ന നിക്കോളാസ് പട്ടിണിയിൽ പെട്ടുഴലുന്ന സ്വന്തം പ്രജകളുടെ രോദനം കണക്കിലെടുക്കാതെ അയൽ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെട്ടു.
തുടർച്ചയായ വിജയങ്ങളിൽ അമിതമായി ആഹ്ലാദിച്ച രാജാവ് 1905ൽ ജപ്പാനുമായുള്ള യുദ്ധത്തിൽ പരാജയം രുചിച്ചു. ഒരു ചെറുരാജ്യമായ ജപ്പാനോടുപോലും പരാജയപ്പെടാൻ പാകത്തിൽ റഷ്യ സൈനികമായും സാമ്പത്തികമായും തകർന്നിരുന്നു.

നിക്കോളാസിന്റെ യുദ്ധക്കൊതിയിലും ദുർഭരണത്തിലും രോഷം പൂണ്ട ജനത വിപ്ലവം നയിച്ചെങ്കിലും അടിച്ചമർത്തപ്പെട്ടു. വീണ്ടും യുദ്ധഭൂമിയിലേക്കുതന്നെയായിരുന്നു രാജാവിന്റെ പ്രയാണം.

ഈ സമയം റഷ്യൻ കൊട്ടാരത്തിൽ സുന്ദരനായൊരു യുവ സന്യാസിയെത്തിച്ചേർന്നു. റാസ് പുടിൻ എന്നായിരുന്നു സന്യാസിയുടെ പേര്.  സാർ നിക്കോളാസ് രാജാവ് റാസ് പുടിനെ കണ്ടു പരിചയപ്പെട്ടതിൽപ്പിന്നെയാണ് ജപ്പാനുമായി പരാജയം രുചിച്ചതെന്നു പറയപ്പെടുന്നു. വൈദ്യശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും നിപുണനായ റാസ്പുടിൻ ഒരു കപട സന്യാസിയായിരുന്നു. സ്ത്രീകളെ വശീകരിക്കാൻ മിടുക്കനായിരുന്നു അയാൾ. റാസ്പുടിന്റെ സൗന്ദര്യത്തിലും ആകർഷണത്തിലും യുദ്ധഭൂമിയിലായിരുന്ന ഭർത്താവിൽ നിന്നും വിരഹമനുഭവിക്കുന്ന അലക്സാണ്ട്ര രാജ്ഞി മയങ്ങിപ്പോയി. സ്വന്തം മകന്റെ രോഗം ഭേദമാക്കാൻ റാസ്പുടിൻ സഹായിക്കുമെന്ന മോഹത്താൽ അയാൾക്ക് രാജ്ഞി പല സൗകര്യങ്ങളും കൊട്ടാരത്തിൽ ചെയ്തുകൊടുത്തു. രാജ്ഞിയുമായി പ്രണയത്തിലായ പുടിൻ ആഡംബരത്തിലും മദ്യത്തിലും മുങ്ങി ജീവിച്ചു. രാജ്ഞിയുടെ കാമുകനെ എതിർക്കാൻ മന്ത്രിമാർക്കും സൈനികർക്കും ഭയമായിരുന്നു. മകനായ അലക്സിയെ സുഖപ്പെടുത്തിയ റാസ് പുടിനെ ചക്രവർത്തി ഉയർന്ന പദവികൾ നൽകി ആദരിച്ചു. അയാൾ ഭരണകാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി.

ഈ സമയം മറ്റൊരുവശത്ത് റഷ്യയിൽ രൂപീകരിക്കപ്പെട്ട സോഷ്യൽ ഡമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയുടെ വിഭജനവും ബോൾഷെവിക്, മെൻഷെവിക് രൂപീകരണവും നടന്നിരുന്നു. ബോൾഷെവിക്കുകൾ രൂപീകരിച്ച സോവിയറ്റുകളുടെ സമ്മർദ്ദത്താൽ നിക്കോളാസ് രാജാവിന് ദൂമ എന്ന പാർലമെന്റ് രൂപീകരിക്കേണ്ടി വന്നു.

ദൂമ പാർലമെന്റിന്റെ നിയന്ത്രണത്തിൽ നിൽക്കാതെ നിക്കോളാസ് യുദ്ധത്തിലും ആഡംഭരത്തിലും മുഴുകി റഷ്യ ഭരിച്ചു. സാധാരണ ജനങ്ങൾ മറ്റൊരു പോംവഴിയില്ലാതെ വിപ്ലവത്തിലേക്കും നീങ്ങുന്നുണ്ടായിരുന്നു. റാസ് പുടിന്റെ വാക്കുകളായിരുന്നു നിക്കോളാസ് ചക്രവർത്തിക്ക് വേദവാക്യം. പ്രണയിനിയായ അലക്സാണ്ട്ര ചക്രവർത്തിനിയുമായി ചങ്ങാത്തം തുടരാൻ റാസ് പുടിൻ നിക്കോളാസ് രണ്ടാമനെ 1914ൽ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുക്കാൻ നിർബ്ബന്ധിച്ചു. ചക്രവർത്തിയെ യുദ്ധക്കളത്തിൽ തളച്ചിട്ട് പ്രണയിനിയുമായി ഉല്ലസിക്കുകയായിരുന്നു റാസ് പുടിന്റെ ഉദ്ദേശം. അത് നടപ്പിലായി.

നിക്കോളാസ് രണ്ടാമൻ ലോകയുദ്ധത്തിൽ പങ്കാളിയായി. പാർലമെന്റായ ദൂമയുടെ അനുവാദമില്ലാതെയായിരുന്നു ഇത്. ഇതിനെതിരെ കലാപമുയർത്തിയ ബോൾഷെവിക് പാർട്ടിയെ റാസ്പുടിന്റെ നിർദ്ദേശമനുസരിച്ച് ചക്രവർത്തി നിരോധിച്ചു. ബോൾഷെവിക് നേതാവായ ലെനിൻ നാടുവിട്ടു. ബോൾഷെവിക്കുകൾ കൂട്ടമായി അറസ്റ്റ് ചെയ്യപ്പെട്ടു. കുറേ പേർ ഒളിവിൽ പോയി.

ഈ സമയത്തും റാസ് പുടിൻ ആയിരുന്നു കൊട്ടാരം നിയന്ത്രിച്ചത്.
അതി വശ്യമായി ബൈബിൾ അദ്ധ്യയനപാടവമുണ്ടായിരുന്ന റാസ് പുടിൻ കൊട്ടാരത്തിലെ സുന്ദരികളായ സ്ത്രീകളെയെല്ലാം വശീകരിച്ച് തന്റെ മണിയറയിലെത്തിച്ചു.

മാത്രമല്ല, റഷ്യയിലെ പ്രഭുകുടുംബങ്ങളിലെ പ്രഭ്വികളെയും അയാൾ പ്രണയിച്ചു വശത്താക്കി. റഷ്യയിലെ സുന്ദരികളായ സ്ത്രീകളെല്ലാം റാസ്പുടിന്റെ കാമിനിമാരായി. മദ്യത്തിലും, മദിരാക്ഷിമാരിലും മുങ്ങിനീന്തിയ പുടിനെ എങ്ങിനെയെങ്കിലും അവസാനിപ്പിക്കേണ്ടത് റഷ്യയിലെ പ്രഭുക്കൻമാരുടെയും, പട്ടാള ഉദ്യോഗസ്ഥരുടെയും ആവശ്യമായിത്തീർന്നു. കാരണം, അവരുടെയൊക്കെ ഭാര്യമാർ പുടിന്റെ മണിയറയിലായിരുന്നു.

രാജ്ഞിയുടെ കാമുകനായിരുന്നതിനാലും, യുദ്ധമുഖത്തായിരുന്ന നിക്കോളാസ് രാജാവിനെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നതിനാലും അയാൾക്കെതിരെ ശബ്ദിക്കുക എളുപ്പമായിരുന്നില്ല.
റഷ്യൻ ജനതയൊന്നാകെ റാസ്പുടിനെതിരായിരുന്നു.

അഴിമതിയിലും ലൈംഗികകേളികളിലും മുഴുകിയ റാസ്പുടിനെ റഷ്യൻ ജനത ചെകുത്താനെയെന്നപോലെ വെറുത്തു. ബോൾഷെവിക്കുകളും മെൻഷെവിക്കുകളും റാസ് പുടിനെ വധിക്കാൻ തക്കം പാർത്തു. റഷ്യയെ യുദ്ധത്തിനയച്ചത് റാസ്പുടിനാണെന്നതായിരുന്നു കാരണം. റഷ്യൻ പ്രഭുക്കൻമാരെ രഹസ്യമായി മെൻഷെവിക്കുകൾ സഹായിച്ചു. റാസ്പുടിനെ വധിക്കാനവർ പദ്ധതി തയ്യാറാക്കി കാത്തിരുന്നു.

ചതിയിൽ വിഷം നൽകി കൊല്ലാനായിരുന്നു പദ്ധതി. പല ശ്രമങ്ങളും നടത്തിയെങ്കിലും അലക്സാണ്ട്ര ചക്രവർത്തിനി കൂടെയുള്ളതിനാൽ വധശ്രമം വിജയിച്ചില്ല.
ഒടുവിൽ നിരവധി ദിവസത്തെ ഗൂഢാലോചനയ്ക്ക് ശേഷം മുതിർന്ന സൈനികോദ്യോഗസ്ഥർ റാസ്പുടിനെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു.

കൂടാരത്തിലെ മാദകനൃത്തശാലയിൽ മതിവരുവോളം കുടിച്ച് കൂത്താടാൻ അവരയാളെ അനുവദിച്ചു. അർദ്ധരാത്രിയോടടുത്ത് ദ്രുതതാളവിന്യാസങ്ങളുടെ അകമ്പടിയിൽ അതിസുന്ദരിയായൊരു നിശാനർത്തകിയുടെ കൈയ്യിൽ വിഷം കലർത്തിയ മദ്യം നൽകപ്പെട്ടു. നർത്തകിയിൽ നിന്നും മദ്യചഷകം വാങ്ങി റാസ് പുടിൻ ആർത്തിയോടെ കുടിച്ചു. അത്ഭുതമെന്ന് പറയട്ടെ, വിഷം കലർത്തിയ മദ്യം കഴിച്ച റാസ്പുടിൻ പൂർവ്വാധികം ഊർജ്ജസ്വലതയോടെ സുന്ദരികളുമായി നൃത്തം ചെയ്യുന്നതാണവിടെ കൂടിയ സൈനികോദ്യോഗസ്ഥർ കണ്ടത്. വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷി റാസ്പുടിൻ എന്ന ഭിഷഗ്വരനുണ്ടായിരുന്നു. മദ്യലഹരിയിലും അയാളവരെ നോക്കി ഗൂഢമായി പുഞ്ചിരിച്ചു.

തങ്ങളുടെ ചതി പുടിൻ തിരിച്ചറിഞ്ഞിട്ടുണ്ടാവുമെന്ന് സൈനികോദ്യോഗസ്ഥർ ഭയപ്പെട്ടു.
അവർക്ക് മറ്റ് വഴികളില്ലായിരുന്നു.
റാണിയുടെ രോഷം മൂലമുണ്ടാകാവുന്ന അനർത്ഥങ്ങളെക്കുറിച്ച് ആകുലരെങ്കിലും തങ്ങൾ അപകടത്തിലാണെന്ന് മനസ്സിലാക്കി അവർ റാസ്പുടിനുനേരെ നിറയൊഴിച്ചു. നിശാനൃത്തമണ്ഡപം ചോരപ്പൂക്കളാൽ ചുവന്നു.

അങ്ങിനെ 1916ൽ റഷ്യ കണ്ട എക്കാലത്തെയും പ്രണയനായകൻ കണ്ണടച്ചു.

റഷ്യയിലെ മെൻഷെവിക്കുകാർക്ക് അത് ആഘോഷമായിരുന്നു. റാസ്പുടിൻ ഇല്ലാതായതോടെ അവർ വിപ്ലവത്തിന് കോപ്പുകൂട്ടി. 1917 ഫെബ്രുവരിയിൽ അലക്സാണ്ടർ കരൻസ്കിയുടെ നേതൃത്വത്തിൽ മെൻഷെവിക്കുകൾ വിപ്ലവം നടത്തി അധികാരം പിടിച്ചെടുത്തു. ഇത് ഫെബ്രുവരി വിപ്ലവം എന്നറിയപ്പെട്ടു. നിക്കോളാസ് രാജാവ് അറസ്റ്റിലായി. ഇതിനിടയിൽ തിരിച്ചുവന്ന ലെനിൻ 1917 ഒക്ടോബറിൽ അലക്സാണ്ടർ കരൻസ്കിയെ പുറത്താക്കി വിപ്ലവം നടത്തി റഷ്യൻ ഭരണം പിടിച്ചെടുത്തു. ഇത് ഒക്ടോബർ വിപ്ലവമെന്നും അറിയപ്പെട്ടു. തൊട്ടുത്ത വർഷം, 1918ൽ  ചക്രവർത്തി നിക്കോളാസ് രണ്ടാമനും ഭാര്യ അലക്സാണ്ട്രയും നാല് പെൺമക്കളും ലെനിനാൽ കൊലചെയ്യപ്പെട്ടു. മരണത്തിനു തൊട്ടുമുമ്പും അലക്സാണ്ട്ര കാമുകനായിരുന്ന റാസ്പുടിന്റെ പേര് വിളിച്ച് ഉറക്കെ കരഞ്ഞിരുന്നു. 1924ൽ ലനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ നിലവിൽ വന്നു.

- ശ്രീജിത്ത് മൂത്തേടത്ത്


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...