![]() |
മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു. |
മുനിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...
തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ്. ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന, ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും, പ്രകൃതി - പൈതൃക വിരുദ്ധരുടെയും, നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ്. ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും, പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്രാമത്തിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമരം ചെയ്യുകയാണ്.
മുനിയറകള്‍
തകര്‍ക്കപ്പെടുമ്പോള്‍
സംഭവിക്കുന്നത്
നവീന
ശിലായുഗത്തിന്റെ അന്ത്യപാദത്തിലും,
ലോഹയുഗത്തിന്റെ
ആദ്യപാദത്തിലുമാണ് കേരളത്തിലും,
ദക്ഷിണേന്ത്യയിലും
മഹാശിലായുഗ കാലഘട്ടം. ഈ
കാലഘട്ടത്തിലെ മനുഷ്യരുടെ
സാമൂഹ്യ ജീവിതത്തെക്കുറിച്ച്
അറിവുനല്‍കുന്നത് പുരാവസ്തുക്കളുടെ
പഠനം മാത്രമാണ്. എഴുത്തുവിദ്യയോ
ഭാഷയോ രൂപപ്പെട്ടിട്ടില്ലാതിരുന്ന
ആ കാലഘട്ടത്തെക്കുറിച്ച്
പഠിക്കുന്നതിന് ഇതല്ലാതെ
മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലതന്നെ.
മുനിയാട്ടുകുന്നിലെ മുനിയറകളിലൊന്ന് |
![]() |
സ്പെയിനിലെ പോള്‍നോബ്രോ മുനിയറ |
പതിനായിരക്കണക്കിന്
മനുഷ്യ ജീവന്‍ അപകടത്തിലാക്കുന്ന
ഖനനം
ഖനനം മൂലം രൂപപ്പെട്ട ഗര്‍ത്തം |
പശ്ചിമഘട്ടത്തിന്റെ
ഭാഗമായ സംസ്ഥാന വനംവകുപ്പിന്റെ
ചാലക്കുടി ഡിവിഷനില്‍
ഉള്‍പ്പെടുന്ന മുനിയാട്ടുകുന്ന്
എന്ന വനപ്രദേശ മലയെ
താങ്ങിനിര്‍ത്തുന്നത് ചുറ്റും
കോട്ടപോല നിലനില്‍ക്കുന്ന
പാറക്കെട്ടുകളാണ്. ഈ
പാറകളെ ലക്ഷ്യമിട്ട്
വനാതിര്‍ത്തിയില്‍ 17കരിങ്കല്‍
ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു.
പാറമടകള്‍ തുരന്ന്,
വനാതിര്‍ത്തിക്കുള്ളില്‍
പ്രവേശിച്ചിരിക്കുന്ന ഖനനം
മലയടിവാരത്തില്‍ നിന്നും
കരിങ്കല്‍പ്പാറകള്‍ തുരന്നു
മാറ്റുകയാണ്. അമോണിയം
നൈട്രേറ്റ് പോലുള്ള മാരക
സ്ഫോടകശേഷിയുള്ള നിരോധിത
സ്ഫോടകവസ്തുക്കള്‍
ഇതിനായുപയോഗിക്കപ്പെടുന്നു.
മലയടിവാരത്തുനിന്നും
മലയെ താങ്ങിനിര്‍ത്തുന്ന
പാറകള്‍ തുരന്നുമാറ്റപ്പെടുമ്പോള്‍
പ്രകൃതിജന്യമായ മലയുടെ
സംരക്ഷണഭിത്തി ഇല്ലാതാവുകയാണ്.
അടുത്ത വര്‍ഷക്കാലങ്ങളില്‍
ഒരു മണ്ണിടിച്ചിലോ, ഉരുള്‍
പൊട്ടലോ ഉണ്ടായാല്‍,
മുനിയാട്ടുകുന്നിന്റെ
അടിവാരത്ത്, മുപ്ലിയത്തും,
നന്തിക്കരയിലുമൊക്കെയായി
അധിവസിക്കുന്ന പതിനായിരക്കണക്കിനുവരുന്ന
മനുഷ്യര്‍ കൂട്ടത്തോടെ
മണ്ണിനടിയിലാവുകയും കഴിഞ്ഞ
ഉത്തരാഖണ്ഡ് ദുരന്തത്തെക്കാള്‍
ഭയാനകമായ മരണതാണ്ഡവം
ഇവിടെയുണ്ടാവാനുള്ള സാധ്യത
വളരെ കൂടുതലാണ്. കൂടാതെ
ഭ്രംശമേഖലയായതിനാല്‍
ഇവിടങ്ങളില്‍ ഭൂകമ്പ സാധ്യതയും
കൂടുതലാണ്.
വരാന്‍പോകുന്ന
ദുരന്തത്തെ മുന്നില്‍ക്കണ്ട്
മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍
അനധികൃത ഖനനത്തിനെതിരെ
കച്ചകെട്ടി സമരത്തിനിറങ്ങിയിരിക്കയാണ്
മുനിയാട്ടുകുന്നിലെയും,
മുപ്ലിയത്തെയും
ജനത. ഈയൊരു സമരത്തിന്
എല്ലാ മനുഷ്യ സ്നേഹികളുടെയും
പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
പ്രിയ പരിസ്ഥിതി-മനുഷ്യ സ്നേഹികളുടെ സമരത്തിനുള്ള പിന്തുണ താഴെക്കാണുന്ന നമ്പറുകളില്‍ വിളിച്ച്
സമരസമിതി പ്രവര്‍ത്തകരെ നേരിട്ടറിയിക്കുന്നത് സമരത്തിന് ഊര്‍ജ്ജം പകരും.
സമര
സമിതിയുമായി ബന്ധപ്പെടാനുള്ല
ഫോണ്‍ നമ്പറുകള്‍ :
വിജു
മറവാഞ്ചേരി : +919745986216
(പരിസ്ഥിതി-സാമൂഹ്യ
പ്രവര്‍ത്തകന്‍)
വര്‍ഗ്ഗീസ്
ആന്റണി : +919526335648
(കവി,
പരിസ്ഥിതി പ്രവര്‍ത്തകന്‍)
വികസനമെന്ന പേരിൽ മനുഷ്യനടക്കമുള്ള പ്രകൃതിജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന പ്രവർത്തനനങ്ങൾ നിരോധിക്കുക.
മറുപടിഇല്ലാതാക്കൂപരിസ്ഥിതി-പൈതൃക സംരക്ഷണത്തിനുവേണ്ടി നടത്തുന്ന സമരത്തിന് എല്ലാവിധ പിൻതുണയും അറിയിക്കുന്നു.
സമരസമിതിപ്രവർത്തകർക്ക് വിജയാശംസകൾ...
എതുജനകീയസമരം പോലെയും ഈ സമരവും അവസാനം രാഷ്ട്രീയക്കാർ റാഞ്ചാതിരിക്കട്ടെ . എന്റ്റെ എല്ലാ പിന്തുണയും .
മറുപടിഇല്ലാതാക്കൂപ്രക്ഷോഭ വിജയാശംസകള്‍....
മറുപടിഇല്ലാതാക്കൂമനുഷ്യന്റേയും, പ്രകൃതിയുടേയും, മനുഷ്യൻ കടന്നുവന്ന വഴികളുടേയും സംരക്ഷണത്തിനായുള്ള സമരമുഖങ്ങളിൽ നിന്നുള്ള ഈ നേരെഴുത്തിന് അഭിവാദ്യങ്ങൾ ...
മറുപടിഇല്ലാതാക്കൂഈ സദുദ്യമത്തിന് സന്നദ്ധരായ ഊര്‍ജ്ജസ്വലരായ സമരസമിതി പ്രവര്‍ത്തകര്‍ക്ക് വിജയാശംസകള്‍ നേരുന്നു.
മറുപടിഇല്ലാതാക്കൂനല്ല ലേഖനം .. വിജയാശംസകള്‍
മറുപടിഇല്ലാതാക്കൂഎല്ലാവരും സന്തുഷ്ടജീവിതം നയിക്കുന്നതാണ് ശരിയായ വികസനമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഭൂരിപക്ഷജനതയെങ്കിലും സന്തുഷ്ടരായിരിയ്ക്കണം. ഇവിടെ ഒന്നോ രണ്ടോ വ്യക്തികള്‍ സന്തുഷ്ടരാകാന്‍ വേണ്ടി ബാക്കി 99 പേരെ കഷ്ടപ്പെടുത്തുകയാണ്. അന്യായം, അന്യായം!
മറുപടിഇല്ലാതാക്കൂഎല്ലാ വിജയപ്രതീക്ഷകളും....
മറുപടിഇല്ലാതാക്കൂമലയടിവാരത്തുനിന്നും മലയെ താങ്ങിനിര്‍ത്തുന്ന പാറകള്‍ തുരന്നുമാറ്റപ്പെടുമ്പോള്‍ പ്രകൃതിജന്യമായ മലയുടെ സംരക്ഷണഭിത്തി ഇല്ലാതാവുകയാണ്. അടുത്ത വര്‍ഷക്കാലങ്ങളില്‍ ഒരു മണ്ണിടിച്ചിലോ, ഉരുള്‍ പൊട്ടലോ ഉണ്ടായാല്‍, മുനിയാട്ടുകുന്നിന്റെ അടിവാരത്ത്, മുപ്ലിയത്തും, നന്തിക്കരയിലുമൊക്കെയായി അധിവസിക്കുന്ന പതിനായിരക്കണക്കിനുവരുന്ന മനുഷ്യര്‍ കൂട്ടത്തോടെ മണ്ണിനടിയിലാവുകയും കഴിഞ്ഞ ഉത്തരാഖണ്ഡ് ദുരന്തത്തെക്കാള്‍ ഭയാനകമായ മരണതാണ്ഡവം ഇവിടെയുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഭ്രംശമേഖലയായതിനാല്‍ ഇവിടങ്ങളില്‍ ഭൂകമ്പ സാധ്യതയും കൂടുതലാണ്.
മറുപടിഇല്ലാതാക്കൂvijayaasamsakal
മറുപടിഇല്ലാതാക്കൂപാറ ഖനനം വ്യാപകമായിരിക്കുന്ന കേരളത്തില്‍ ക്വാറി മാഫിയകളെ സംരക്ഷിക്കുന്നത് പോബ്സന്‍ ഉള്‍പ്പെടെയുള്ള വന്‍കിട വ്യാപാരികളും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ വ്യാപാരികലുമാണ്. മിക്ക ക്വാറികളും നടത്തുന്നത് ആത്മീയവ്യാപാരികലുടെയോ രാഷ്ട്രീയ നേതാക്കളുടെ ബിനാമികലാണ്. സെല്‍ഫ് പ്രമോഷനില്‍ മാത്രം കണ്ണ് വെക്കുന്ന എഴുത്തുകാരും രാഷ്ട്രീയപ്രവര്ത്ത്തകരും നിലപാട് മാറ്റിയെ മതിയാകൂ. ഇല്ലെങ്കില്‍ വായനക്കാര്‍/ ആസ്വാദകര്‍ നിങ്ങളെ ബഹിഷ്കരിക്കുന്ന കാലം വൈകാതെ വന്നുചേരും. നിശ്ചയം. ചരിത്രപ്രാധാന്യമുള്ള മുനിയറകളും മലകളെ താങ്ങിനിര്‍ത്തുന്ന കൂറ്റന്‍ പാറക്കെട്ടുകളും സംരക്ഷിക്കേണ്ടത് എഴുത്തുകാരുടെ ചുമതല തെന്നെയാണ് . മുനിയറകള്‍ സംരക്ഷിക്കപ്പെടട്ടെ. കേരളത്തിന്‍റെ പൈതൃക സമ്പത്താകെ കൊള്ളയടിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ തീരുമാനിച്ച പരിസ്ഥിതി പ്രവര്ത്തകക്ക് ഐക്യദാര്‍ഢ്യം. പ്രക്ഷോഭം വിജയിക്കട്ടെ
മറുപടിഇല്ലാതാക്കൂ