മഞ്ഞുവീണു
കുതിര്‍ന്ന അക്കേഷ്യാമരങ്ങളുടെ
അരിവാളുപോലെ വളഞ്ഞ സ്വര്‍ണ്ണ
ഇലകള്‍ വിരിച്ച മെത്തയിലൂടെ
അവര്‍ നടന്നു.
അധികം
അകലെയല്ലാതെ ടാര്‍പാതയ്ക്കരികിലെ
പാര്‍ക്കിംഗ് ഏരിയ ലക്ഷ്യമാക്കി.
പിന്നില്‍
പഴയതെങ്കിലും പ്രൗഡി
നഷ്ടപ്പെട്ടിട്ടില്ലാത്ത
ബിര്‍ളാബംഗ്ലാവ്
അഴിമുഖത്തേക്കുറ്റുനോക്കിനിന്നു.
ഉപ്പുകാറ്റേറ്റ്
നിറംമങ്ങിയതെങ്കിലും ബംഗ്ലാവിന്
ഒരു പ്രണയനായകന്റെ
ചുറുചുറുക്കുണ്ടായിരുന്നു.
അവിടെ
ചുറ്റിത്തിരിഞ്ഞ ഇളംകാറ്റിന്
പ്രണയത്തിന്റെ മദഗന്ധവും.
ആ
ഗന്ധത്തിന്റെ ലഹരിയില്‍
അക്കേഷ്യാഇലകള്‍ വളഞ്ഞുചൂളികൂര്‍ത്തു.
കുറ്റിത്തെച്ചിച്ചെടികളില്‍
ചുവപ്പും,
മഞ്ഞയും
പൂക്കള്‍ ചിരിച്ചു.
എല്ലാറ്റിലും
ഋതുമതിയുടെ നനവ് പറ്റിച്ചേര്‍ന്നിരുന്നു.
ഉരുളന്‍വെള്ളാരങ്കല്ലുകള്‍
വിരിച്ച മുറ്റത്തിനതിരിട്ട്
മനോഹരമായി വെട്ടിനിര്‍ത്തിയ
ആഫ്രിക്കന്‍ബുഷ്.
അതിനുപിന്നില്‍
കൂറ്റന്‍ സിമന്റുചട്ടികളില്‍
പ്രായത്തിന്റെ ഖിന്നതപൂണ്ട
ഉടലോടെങ്കിലും,
തളിരിട്ട
പൂക്കള്‍ നിറഞ്ഞ ബോഗന്‍വില്ലകള്‍.
അതിനും
പിന്നിലായി മെലിഞ്ഞുനീണ്ട
അക്കേഷ്യാമരങ്ങള്‍.
മരങ്ങള്‍ക്കിടയില്‍
അവിടവിടെയായി ചില
കരിങ്കല്‍ശില്‍പ്പങ്ങളും
സിമന്റുബെഞ്ചുകളും.
സ്ഥിരസന്ദര്‍ശകരില്ലാത്തതിനാല്‍
മിക്കതും പൂപ്പല്‍ ഉണങ്ങിപ്പിടിച്ച്
തവിട്ടുനിറമാര്‍ന്നിരുന്നു.
തലേന്നത്തെ
ആഘോഷങ്ങള്‍ കണ്ട് മരവിച്ചെന്നപോലെ
തനിക്ക് ടിപ്പായിക്കിട്ടിയ
രണ്ട് നൂറുരൂപാനോട്ടുകളില്‍
വിശ്വാസംവരാതെ തെരുപ്പിപ്പിടിച്ച്,
അവരെത്തന്നെനോക്കി
ബംഗ്ലാവിന്റെ മുറ്റത്ത്
നിന്നിരുന്ന വയസ്സന്‍
കാവല്‍ക്കാരന്‍ പൊടുന്നനെ
എന്തോ ഓര്‍ത്തിട്ടെന്നവണ്ണം
തിടുക്കപ്പെട്ട് അകത്തേക്ക്പോയി
തീന്‍മേശമേല്‍ നിരന്നിരുന്ന
എച്ചില്‍പ്പാത്രങ്ങളും,
ഭക്ഷണാവശിഷ്ടങ്ങളും
മദ്യക്കുപ്പികളും നീക്കി
മുറിവൃത്തിയാക്കാനും
കിടപ്പുമുറിയിലെ ഉലഞ്ഞ
ബെഡ്ഷീറ്റ് മാറ്റാനും തുടങ്ങി.
ബംഗ്ലാവ്
വൃത്തിയായും വെടിപ്പായും
സൂക്ഷിക്കേണ്ടത് തന്റെ കടമയായി
അയാള്‍ കരുതുന്നുണ്ടാവണം.
മതില്‍ക്കെട്ടിനോട്
ചേര്‍ന്ന് കൂറ്റന്‍
കരിങ്കല്‍ബ്ലോക്കുകളില്‍
തലതല്ലിയാര്‍ക്കുന്ന തിരമാലകളുടെ
അലറല്‍ അവിടുത്തെ മറ്റേത്
ശബ്ദത്തേയും പോലെ,
അവരുടെ
നേര്‍ത്ത സംസാരശകലങ്ങളേയും
മുക്കിക്കളഞ്ഞു.
അക്കേഷ്യാമരങ്ങള്‍
കഴിഞ്ഞ് ടാര്‍റോഡിലേക്ക്
പ്രവേശിച്ച അവരുടെ ശരീരങ്ങള്‍
അപ്പോഴും പരസ്പരം ഒട്ടിപ്പിടിച്ചിരുന്നു.
വരയന്‍കുതിരകളുടെ
ചിത്രങ്ങള്‍ ആലേഖനം
ചെയ്യപ്പെട്ടിരുന്ന ഷാള്‍
സ്ഥാനം മാറിക്കിടന്നിരുന്നു.
"നമ്മള്‍
എന്നും ഇതുപോലെയായിരുന്നുവെങ്കില്‍...”
ദീപക്കിന്റെ
ചുണ്ടുകളില്‍ വിരല്‍ചേര്‍ത്ത്
നിശ്ശബ്ദനാക്കി സുധാകര്‍
പറഞ്ഞു.
-
“നമ്മള്‍
എന്നും ഇതുപോലെയായിരിക്കും.”
അയാളുടെ
തണുത്ത് മരവിച്ചതുപോലുള്ള
വിരലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
വീശിത്തുടങ്ങിയ
കടല്‍ക്കാറ്റിന്റെ മദഗന്ധമാര്‍ന്ന
ഉപ്പ് അവരുടെ വിയര്‍പ്പിലലിഞ്ഞുചേര്‍ന്നിരുന്നു.

"മീനേക്കൂയ്”
വിളികളോടെ ഘോഷയാത്രയായാണവരുടെ
പോക്ക്.
“ഹയ്
ഗൈ.... ഡോണ്ട്
ബി സില്ലി...”
ദീപക്കിന്റെ
കണ്ണില്‍നിന്നും പൊടിഞ്ഞ
നീര്‍ക്കണം ഊതിയകറ്റി സുധാകര്‍
പറഞ്ഞു.
"നീയെന്തിനാണ്
വിഷമിക്കുന്നത്?
നമ്മുടെ
സ്നേഹം,
ഇഷ്ടം,
വികാരങ്ങള്‍...
എല്ലാമിന്ന്
നിയമവിധേയമാണ്.
ബി
കൂള്‍...”
സ്ത്രൈണത
മുറ്റിനിന്ന ദീപക്കിന്റെ
ശരീരത്തെ വികാരവായ്പ്പോടെ
ചേര്‍ത്തുപിടിച്ച് സുധാകര്‍
കാറിന്റെ ഫ്രണ്ട് ഡോര്‍
തുറന്നു.
“മൈ
അഡോറബിള്‍ ഡാര്‍ളിംഗ്...”
മൈക്കല്‍
ജാക്സന്റെ ത്രസിപ്പിക്കുന്ന
സംഗീതത്തില്‍ മുഴുകി ഒരു
മൂളിപ്പാട്ടോടെ കാറോടിച്ചിരുന്ന
സുധാകര്‍ ഇടക്കിടെ ദീപക്കിനെ
പാളിനോക്കുന്നുണ്ടായിരുന്നു.
അയാളുടെ
ചുണ്ടുകളില്‍ സംതൃപ്തി
തത്തിക്കളിച്ചു.
റോഡിന്നിരുവശത്തേയും
തെങ്ങുകളും മരങ്ങളും വീടുകളും
ചെറുപീടികകളും പിന്നോക്കം
കുതിച്ചു.
ഞായറാഴ്ച്ചയായതുകൊണ്ടാവാം
റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു.
ദീപക്കിന്റെ
കണ്ണുകള്‍ അതിവേഗം കാറിന്നടിയിലേക്ക്
പാഞ്ഞടുക്കുന്ന ടാര്‍റോഡിന്നു
നടുവിലെ വെളുത്തവരകളോടൊപ്പം
പിന്നോക്കം പാഞ്ഞു.
ചുണ്ടുകളില്‍
ഒരു വ്രണിതമന്ദസ്മിതം
പറ്റിപ്പിടിച്ചുകിടന്നിരുന്നു.
അയാളുടെ
മനസ്സ് തലേന്ന് പകല്‍ ഫ്ലാറ്റില്‍
പൊട്ടിയ അഗ്നിപര്‍വ്വതാവശിഷ്ടങ്ങളില്‍
കുരുങ്ങിക്കിടക്കുകയായിരുന്നു.
വിവാഹജീവിതത്തിന്റെ
രണ്ടാം പിറന്നാളായിരുന്ന
ഇന്നലെ നീതുവിന് സമ്മാനിച്ച
ആളുന്ന തീയ്യുടെ നിറമുള്ള
സാരി സൃഷ്ടിച്ച തീയ്യ് അയാളില്‍
പുകനിറച്ചിരുന്നു.
ഒരു
ടിയര്‍ഗ്യാസ് ഷെല്‍
പൊട്ടിയപോലെയുയര്‍ന്ന ആ
പുകയില്‍ കണ്ണുകള്‍ വീര്‍ത്തുനീറി,
ശ്വാസംമുട്ടിപ്പോയ
ഇന്നലെയുടെ ഓര്‍മ്മകളാവണം
ഇപ്പോഴും ദീപക്കിന്റെ കണ്ണുകളെ
ഈറനണിയിപ്പിക്കുന്നത്.
രണ്ട്
യുഗങ്ങള്‍ പോലെ കഴിഞ്ഞുപോയ
വഴുവഴുപ്പന്യമായ രാത്രികളുടെ
ശൂന്യതയില്‍ നിന്നും പതച്ചുയര്‍ന്ന
അവളുടെ രോഷത്തിന്റെ
ലാവാസ്ഫോടനത്തില്‍
ഉരുകിയലിഞ്ഞില്ലാതാവുകയായിരുന്നു
താന്‍...
ദീപക്
ഓര്‍ത്തു.
അരിച്ചുകയറുന്ന
ഉള്‍ഭയത്തോടെ കറുപ്പ്
കനംവച്ചുവരുന്ന രാത്രികളില്‍
ഏറെപ്പണിപെട്ട് മദ്യത്തിന്റെയും,
വികല
സങ്കല്‍പ്പനങ്ങളുടെയും
ബലത്തില്‍ വിജൃംഭിച്ചുനിര്‍ത്താറുള്ള
പൗരുഷം അവളുടെ സ്പര്‍ശനമാത്രയില്‍
മുള്ളുകൊണ്ടബലൂണുപോലെ
ചുങ്ങിച്ചുരുങ്ങി
മടങ്ങിയടങ്ങുന്നതിന്റെ
നിസ്സഹായതയുടെ വിയര്‍പ്പുഗന്ധം
മുറ്റിനിന്ന കിടപ്പുമുറിയിലെ
വിഴുപ്പിന്റെ നൈരന്തര്യങ്ങള്‍.
“യൂ
ഗറ്റ് ലോസ്റ്റ് വിത്ത് യുവര്‍
ഡേര്‍ട്ടി ഡെവിള്‍ ഗിഫ്റ്റ്....
ലീവ്
മീ എലോണ്‍...”
കരഞ്ഞലറിയ
നീതുവിന്റെ മുന്നില്‍നിന്നും
തലകുമ്പിട്ടിറങ്ങിപ്പോരുമ്പോള്‍
എന്തുചെയ്യണമെന്നൊരു
രൂപവുമില്ലായിരുന്നു ദീപക്കിന്.
അഭയം
പ്രാപിച്ച ബാറിലെ ഇരുണ്ടവെളിച്ചത്തില്‍
മദ്യക്കുപ്പികളുടെ പശ്ചാത്തല
സംഗീതത്തില്‍ സൂഹൃത്തായ
സുധാകരനുപറയാനുണ്ടായിരുന്നത്
മറ്റൊന്നായിരുന്നു.
- നിവര്‍ത്തിക്കാട്ടിയ
ന്യൂസ് പേപ്പറിന്റെ തലക്കെട്ട്-
“സ്വവര്‍ഗ്ഗാനുരാഗം
നിയമവിധേയമാക്കുന്നു.”
“ലീവിറ്റ്
യാര്‍ നമുക്കിതാഘോഷിക്കണം.”-
നേരമിരുട്ടിത്തുടങ്ങിയപ്പോള്‍
നേരത്തെ ഫോണ്‍ചെയ്ത് ബുക്കുചെയ്ത
സാന്റ്ബാങ്ക്സിലെ ബിര്‍ളാ
ഹൗസിലേക്ക് പുറപ്പെടുമ്പോഴും
മനസ്സ് ശാന്തമായിരുന്നില്ല.
എവിടെയോ
ഒരു കുറ്റബോധം ഉടക്കിക്കിടന്നിരുന്നു.
ഈ
കുറ്റബോധം ദീപക്കില്‍
സ്ഥായിയായിരുന്നുവെന്നു
വേണമെങ്കില്‍ പറയാം.
സാധാരണ
ദിവസങ്ങളില്‍
വര്‍ക്കിന്നിടയിലൊപ്പിച്ചെടുക്കുന്ന
ഇടവേളകളില്‍ ജോലിചെയ്യുന്ന
ഹോട്ടലിലെ സീനിയര്‍ റൂം ബോയ്
ആയ സുധാകറുമൊത്ത് ഏതെങ്കിലും
ഒഴിഞ്ഞ മുറികളില്‍ തലേന്നുരാത്രി
തണുത്തുറഞ്ഞുപോയ ശരീരം
സ്പര്‍ശവേഗത്തിന്റെ മാസ്മരികതയില്‍
തിരയടിച്ചുയരുന്ന
വികാരവേലിയേറ്റത്തില്‍
ചൂടുപിടിച്ചു വിയര്‍ത്തൊഴുകുമ്പോഴെല്ലാം
ഈ കുറ്റബോധം വിടാതെ അയാളുടെ
മനസ്സിന്റെ അകക്കോണുകളിലെവിടെയോ
തങ്ങിനിന്നിരുന്നു.
ദ്വന്ദയുദ്ധത്തിന്നന്ത്യത്തിലെന്നവണ്ണം
തളര്‍ന്ന് കിതച്ച് ശരീരങ്ങള്‍
വിശ്രമാലംബരായി കിടക്കുമ്പോള്‍...
പ്രജ്ഞ
ആസ്വാദനങ്ങളില്‍ പുത്തന്‍
അദ്ധ്യായങ്ങള്‍ രചിക്കുമ്പോള്‍...
എല്ലാം
അതിന്റെ കരിഞ്ഞ ഗന്ധം
ശ്വാസനാളികളെ മടുപ്പിച്ചിരുന്നു.
റോഡില്‍
വാഹനങ്ങളുടെ എണ്ണം കൂടിവരുന്നു.
പത്രം,
പാല്‍
വില്പനക്കാരുടെയും,
നഗരം
ശുചിയാക്കുന്ന യൂണിഫോമിട്ട
പെണ്ണുങ്ങളുടെയും തിരക്ക്.
'സൗഗന്ധികം'
എന്നുബോര്‍ഡുവച്ച
'സുഗന്ധമറ്റ'
ഫ്ലാറ്റിനുമുന്നില്‍
ഡ്രോപ്പുചെയ്ത സുധാകറിനോട്
"ബൈ”
പറഞ്ഞ് ലോണിലെ ചെടികള്‍ക്ക്
നനച്ചുകൊണ്ടിരുന്ന
സെക്യൂരിറ്റിക്കാരനെ
ശ്രദ്ധിക്കാതെ നേരെ ലിഫ്റ്റില്‍
കയറിപ്പറ്റി നിലവിട്ട്
മുകളിലേക്കുയരുമ്പോള്‍
നെഞ്ച് പെരുമ്പറകൊട്ടി.
ശീതീകരണിയില്‍നിന്നും
പുറപ്പെട്ട വശ്യമായ സുഗന്ധം
പോലും അയാളറിഞ്ഞില്ല.
“സെവന്‍ത്
ഫ്ലോര്‍”-
സംഗീതസാന്ദ്രമായ
അറിയിപ്പില്‍ ഞെട്ടി
പുറത്തേക്കിറങ്ങി സ്വന്തം
ഫ്ലാറ്റിലേക്ക് നടന്നടുക്കുമ്പോള്‍
സ്വന്തം ഹൃദയത്തിന്റെ ഭാരം
തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്ന്
ദീപക്കിന് തോന്നി.
ഇത്തിരിവെള്ളം
കിട്ടിയിരുന്നെങ്കില്‍...
അയാള്‍
നാവുകൊണ്ട് വരണ്ട ചുണ്ടുകളെ
നനച്ചു.
വാതില്‍
പുറത്തുനിന്നും പൂട്ടിക്കിടക്കുന്നു.
വിറയാര്‍ന്ന
കയ്യുകളോടെ അയാള്‍ ഒന്നുകൂടെ
ഉറപ്പുവരുത്തി.
വിയര്‍ത്തൊഴുകിയ
കിതപ്പ് ആകാംക്ഷക്ക് വഴിമാറി.
പിന്നില്‍നിന്നും
ഒരുവട്ടംകൂടെ സംഗീതം മുഴക്കി
തുറന്നടഞ്ഞ ലിഫ്റ്റില്‍
നിന്നും ഇറങ്ങിവരുന്ന നീതു!
തന്നെക്കണ്ടാവണം
ഒന്നുപരുങ്ങിയെങ്കിലും
ഉടനെയതുമറച്ചുവച്ചു
സങ്കോചമില്ലാതെയവള്‍
വാതില്‍തുറന്നകത്തുകയറുന്നു.
അവളുടെ
ചുണ്ടുകളില്‍ സംതൃപ്തിയുടെ
മന്ദഹാസം തളിരിലപോലെ
പറ്റിപ്പിടിച്ചിരുന്നു.
ഒന്നും
മിണ്ടാതെ ഉറക്കച്ചടവാര്‍ന്ന
കണ്ണുകളോടെ,
ബെഡിലിരിക്കുന്ന
അവളുടെ കണ്ണുകള്‍ ദീപക്കിന്റെ
കണ്ണുകളുമായി ഇടഞ്ഞു.
അതില്‍
തലേന്നത്തെ കനലടങ്ങി പകരം
മറ്റൊരു വേലിയേറ്റം
തിരയടിക്കുന്നതയാള്‍ കണ്ടു.
അവളുടെ
വസ്ത്രങ്ങള്‍ ഉലഞ്ഞിരുന്നതും
ഒരന്യഗന്ധം അവളുടെ ശരീരത്തില്‍നിന്നും
വമിക്കുന്നതും ദീപക് കൗതുകത്തോടെ
മനസ്സിലാക്കി.
ആശങ്കയുടെ
കിതപ്പ് പാടെയൊടുങ്ങി
ആശ്വാസത്തിന്റെ ഒരു നനവ്
തന്റെ ഹൃദയത്തില്‍ പടരുന്നതയാള്‍
അറിഞ്ഞു.
NB: ചിത്രങ്ങള്‍ ഗൂഗിള്‍ ഇമേജില്‍ നിന്നും...
NB: ചിത്രങ്ങള്‍ ഗൂഗിള്‍ ഇമേജില്‍ നിന്നും...
സ്വവര്‍ഗ്ഗ ബന്ധം വിഷയമാക്കി ആദ്യായിട്ടാ ഒന്ന് കണ്ണില്‍ പെടുന്നത്.
മറുപടിഇല്ലാതാക്കൂശൈലി കൊള്ളാം. പക്ഷെ എന്തോ ഒരു അറപ്പാണ് വായിച്ചു തീര്‍ന്നപ്പോള്‍ തോന്നിയത്.
ഒരു പക്ഷെ വിഷയത്തോടുള്ള വെറുപ്പായിരിക്കാം.
അറപ്പ് വിഷയത്തോടു മാത്രമാവണേയെന്ന് പ്രാര്‍ത്ഥിക്കുകയാണ്... കണ്ണൂരാന്‍ജീ..
ഇല്ലാതാക്കൂഅങ്ങിനെയാണെങ്കില് കഥ വിഷയത്തെ സാമാന്യം ഉള്‍ക്കൊണ്ടു എന്ന് എനിക്കു സമാധാനിക്കാം..
എന്റെ വ്യാമോഹം മാത്രമാണു കേട്ടോ..
ക്ഷമിക്കണേ..
അറിവില്ലാ പൈതലാണേ..
എത്ര നിയമവിധേയമാക്കിയാലും ഒരു അറപ്പാണ് തോന്നുന്നത് ഈ ചിന്ത പോലും. എന്നാലും മുഴുവന്‍ വായിക്കാതെയിരുന്നില്ല. കണ്ണൂരാന്‍ പറഞ്ഞത് ശരിയാണല്ലോ. ആദ്യമായിട്ടാണ് ഈ വിഷയത്തെപ്പറ്റി വായിക്കുന്നത്.
മറുപടിഇല്ലാതാക്കൂഅജിത്ത്ജീ..
ഇല്ലാതാക്കൂനമുക്കറപ്പാണെങ്കിലും പല വിദേശരാജ്യങ്ങളിലും ഇതു നിയമവിധേയമാണ്..
സാധാരണമാണ്..
പിന്നെ ഈ വിഷയം സാഹിത്യരംഗത്ത് പുതുതല്ല എന്ന് തോന്നുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിലൊക്കെ വളരെകൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.
മലയാളത്തിലും ഇഷ്ടം മാതിരി.
പുത്തന്‍തലമുറ എഴുത്തുകാരിലാണെന്നുമാത്രം.
"സോദോം പാപത്തിന്റെ ബാക്കിപത്രം" - വിജയന്‍ കോടഞ്ചേരി, ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്.(എനിക്ക് അന്വേഷിച്ചിട്ടും പുസ്തകം കിട്ടിയിചട്ടില്ല. ഈ കഥവായിച്ച് ശ്രീ റഹിമാന്‍ കിടങ്ങയം ഈ പുസ്തകം വായിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.)
കൂടാതെ കെ.ആര്‍. മീരയുടെ ഗില്ലറ്റിന്‍..
അങ്ങിനെ കുറച്ചൊക്കെ മലയാളത്തിലും..
ബ്ലോഗുലകത്തില്‍ ആദ്യമായി ഞാനാണെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി..!!
ഇത്തരം കഥ ആദ്യമായാണ് വായിക്കുന്നത്. നന്നായി ആവിഷ്കരിച്ചു. ആശംസകള്‍.
മറുപടിഇല്ലാതാക്കൂനന്ദി ഉദയന്‍..
ഇല്ലാതാക്കൂആശയത്തില് വ്യത്യസ്തത യുണ്ട് ,,സ്വവര്‍ഗ്ഗാനുരാഗം ഒരു മാനസികരോഗമായാണ് ഇത് വരെ കണ്ടിരുന്നത്,ഇപ്പോള്‍ നമ്മുടെ നാട്ടിലും ഇത് നിയമവിധേയമാവാന്‍ പോകുന്നു ,ആ പശ്ചാത്തലത്തില്‍ നിന്നും എഴുതിയ കഥയ്ക്ക് പുതുമയുണ്ട് ,
മറുപടിഇല്ലാതാക്കൂനന്ദി ഫൈസല്‍..
ഇല്ലാതാക്കൂനിയമവിധേയമായാലും അല്ലെങ്കിലും ഇതൊരു സത്യമല്ലേ?
ശ്രീജിത്ത് ..
മറുപടിഇല്ലാതാക്കൂഈ കഥയില്‍ താങ്കള്‍ പുതിയ കാലത്തിന്റെ വിരസമായ ദാമ്പത്യവും അതിന്റെ പരിണിത ഫലങ്ങളും നന്നായി അവതരിപ്പിച്ചു. ഇത് സ്വാഭാവികം ആണ്. പുരുഷനായാലും സ്ത്രീ ആയാലും ഇങ്ങനെ സംഭവിക്കാം..
സ്വവര്‍ഗാനുരാഗം ഒരു തെറ്റ് തന്നെയാണ്. പ്രകൃതി വിരുദ്ധം. ഒറ്റപ്പെട്ടു പോകുന്നവന്റെ/തിരസ്ക്രുതന്റെ മനസു ഇങ്ങനെ മാറുന്നത് ആസക്തി കൊണ്ടാകനമെന്നില്ല...
ഒന്നുകൂടി പറയട്ടെ, കിടപ്പറയില്‍ നിസഹായനാകുന്ന പുരുഷന്‍ ശത്രുവിനെയാണ് സൃഷ്ടിക്കുന്നത്. ഇണ ചേരാന്‍ കഴിയാതെ പോകുന്ന പെണ്ണ് മൂര്‍ഖന്‍ പാമ്പിനേക്കാള്‍ അപകടകാരിയാണ് ..അവള്‍ തന്‍റെ ഇണയെ ഒരിക്കലുലം മിത്രമായി കാണില്ല..
മിനി...
ഇല്ലാതാക്കൂതെറ്റ് എന്ന ഒന്നുണ്ടോ?
ചിലര്‍ക്ക് തെറ്റെന്നു തോന്നുന്നവ ചിലരുടെ ശരിയാണ്...
പിന്നെ പൊതുസമൂഹത്തിന്റെ മുന്നില്‍...
സമൂഹമനസ്സുതന്നെ അതിവേഗം മാറിക്കൊണ്ടിരിക്കയല്ലേ?
നമ്മള്‍ നോക്കുന്നത് പടിഞ്ഞാറോട്ട് മാത്രമല്ലേ?
കിഴക്കുദിക്കുന്ന സൂര്യനെക്കാണാന നമ്മള്‍ക്ക് താത്പര്യമില്ലല്ലോ..
അപ്പോള്‍ ഇതൊക്കെ സാധാരണവും
അങ്ങിനെ നിയമവിധേയവുമായി മാറും..
എല്ലാവര്‍ക്കും രുചിക്കുന്ന ഒരു വിഷയമല്ല ഇത്. അതുകൊണ്ടു തന്നെ കഥാപാത്രസൃഷ്ടിയിലും അവരുടെ വികാരവിചാര ചിത്രീകരണത്തിലും കൂടുതല്‍ ശ്രദ്ധ വേണമായിരുന്നു എന്നൊരു തോന്നല്‍. ശ്രീജിത്തിനു അത് കഴിയുമായിരുന്നു. കൂടുതല്‍ വര്‍ക്ക് ചെയ്തിരുന്നെങ്കില്‍ ഈ കഥ കുറെക്കൂടി ഭദ്രമാകുമായിരുന്നില്ലേ?
മറുപടിഇല്ലാതാക്കൂഎങ്കിലും ഈ വിഷയമെടുത്ത് കഥ എഴുതാന്‍ പരിശ്രമിച്ചതിനു അഭിനന്ദനങ്ങള്‍.
കല...
ഇല്ലാതാക്കൂശരിയാണ്..
ഇതിവിടെ പോസ്റ്റ് ചെയ്യണമോയെന്ന് കുറേ ആലോചിച്ചുനോക്കിയിട്ടുണ്ട് ഞാന്‍..
കഥ ഒരു കഥാക്യാമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അവതരണസെഷന്‍ കഴിഞ്ഞ് വിധികര്‍ത്താക്കളും അംഗങ്ങളും
വട്ടംകൂടിയിരുന്നു. കഥയുടെ പ്രമേയത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തിരുന്നു.
പ്രമേയം എല്ലാവര്‍ക്കും രുചിച്ചെന്നുവരില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു..
ഒരു ചര്‍ച്ചക്കുകൂടി വേദിയാവട്ടെയെന്ന് വച്ചാണ് ഇതിപ്പോഴിവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്..
തുറന്ന ചര്‍ച്ച നടക്കട്ടെ..
വേണ്ട മാറ്റങ്ങളാവാം..
വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.. വളരെയധികം..
ഇത്തരം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമാണ് ബ്ലോഗുലകത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്..
വിഷയത്തോട് അരപ്പ് തോന്നിയെങ്കിലും നന്നായി എഴുതിയിരിക്കുന്നു.അനുയോജ്യമായ ചിത്രങ്ങളും .ആശംസകള്‍......
മറുപടിഇല്ലാതാക്കൂനന്ദി പ്രവീണ്‍.. വന്നതിനും കമന്റിട്ടതിനും..
ഇല്ലാതാക്കൂകഥ നന്നായിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്റ്റമുള്ള വിഷയമെ എഴുതൂ എന്ന് ഒരു കഥാകാരനും വാശിപിടിക്കാന്‍ പാടില്ല. എഴുതുന്നത് എന്തൊ അത് നന്നായി എഴുതുക. ആശംസകള്‍.
മറുപടിഇല്ലാതാക്കൂശരിയാണ് മുല്ലാ..
ഇല്ലാതാക്കൂആര്ക്കും ഇഷ്ടപ്പെടണമെന്നില്ല..
ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും പങ്കുവയ്ക്കാനാണല്ലോ നമ്മുടെ ബ്ലോഗുലകം...!!!
പ്രോത്സാഹനം ഉള്‍ക്കൊള്ളുന്നു.. പൂര്‍വ്വാധികം ശക്തിയോടെ ഇനിയും...
ഹ..ഹ..ഹ..
കഥ ഇഷ്ട്ടമായി .പക്ഷെ, അറപ്പ് തോന്നുന്ന ഇഷ്ട്ടം.
മറുപടിഇല്ലാതാക്കൂഹ..ഹ..
ഇല്ലാതാക്കൂഅപ്പോ ഞാന്‍ വിജയിച്ചു.....?
വിവാദപരമായ ഒരു വിഷയം ആവിഷ്കരിച്ചു.
മറുപടിഇല്ലാതാക്കൂപക്ഷേ നുമ്മക്ക് താത്പര്യമില്ല ....... ഇതൊന്നും നിയമവിധേയമാക്കരുത്...
ഹ..ഹ..ഹ..
ഇല്ലാതാക്കൂനന്ദി സുമേഷ്...
സ്വവര്‍ഗ്ഗ അനുരാഗം മാനസികരോഗം ആണെന്ന് നടാക്കെ വാദിച്ചു നടക്കുന്നവനാ പുണ്യാളന്‍ ,
മറുപടിഇല്ലാതാക്കൂഅതിനാല് ആദ്യമായി ഒരു കഥ കണ്ടപ്പോള്‍ വായിച്ചിട്ടും ഒന്നും പറയാന്‍ തോന്നുന്നില്ല..
സ്നേഹാശംസകള്‍ ........
പുണ്യവാളാ...
ഇല്ലാതാക്കൂഒന്നിനെയുമിവിടെ മഹത്വവത്കരിക്കുന്നില്ലല്ലോ..
നന്ദി..
വന്നതിനും
കമന്റിയതിനും..
സ്വവർഗ്ഗ അനുരാഗം, വർഷങ്ങൾക്ക് മുൻപ് “രണ്ട് പെൺകുട്ടികൾ” എന്ന നോവലിലൂടെ വി.ടി.നന്ദകുമാർ അവതരിപ്പിച്ചിരുന്നു.അന്ന് ആ നോവലിനെ എതിർത്തവർ അനേകം...പിന്നെ അത് സിനിമയായപ്പോൾ...ഇങ്ങനെ എതിർത്തവർ തന്നെ അത് കാണാൻ പോയി... സ്വവർഗ്ഗാനുരാഗകഥകൾ കുറേ വായിച്ചിട്ടുണ്ട്...ഇവിടെ ഈ കഥ പലർക്കും മനമ്പിരട്ടൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എഴുത്തിലെ തീവ്രതയുടെ, ചാരുതയുടേയും കുറവാണെന്ന് തോന്നുന്നു.ശ്രീജിത്തിന്റെ കഥയെ ഞാൻ ഒരിക്കലും കുറ്റം പറയുകയല്ലാ... ഇവിടെ ഈ വ്യക്തികളെ കുറേക്കൂടെ സുന്ദരന്മാരാക്കിയിരുന്നെങ്കിൽ? “അരിച്ചുകയറുന്ന ഉള്‍ഭയത്തോടെ കറുപ്പ് കനംവച്ചുവരുന്ന രാത്രികളില്‍ ഏറെപ്പണിപെട്ട് മദ്യത്തിന്റെയും, വികല സങ്കല്‍പ്പനങ്ങളുടെയും ബലത്തില്‍ വിജൃംഭിച്ചുനിര്‍ത്താറുള്ള പൗരുഷം അവളുടെ സ്പര്‍ശനമാത്രയില്‍ മുള്ളുകൊണ്ടബലൂണുപോലെ ചുങ്ങിച്ചുരുങ്ങി മടങ്ങിയടങ്ങുന്നതിന്റെ“ ഇതൊരു ഏച്ചുകെട്ടലായിതോന്നി.... അവസാനം അന്യപുരുഷന്റെ ചൂരും കൊണ്ട് കടന്ന് വരുന്ന ഭാര്യ സെക്സിനോട് താല്പര്യമുള്ളവളാണു...ഭാർത്താവിന്റെ അടുപ്പം ആഗ്രഹിക്കുന്നവളുമാണു..പിന്നെന്തേ.... കാമം ആണിനോടും പെണ്ണിനോടും തോന്നാം പിന്നെന്തേ? മാനസികമാണോ? കുറേക്കൂടി ചിന്തിച്ചെഴുതാമായിരുന്നൂ..കല പറഞ്ഞതു പോലെ.... എങ്കിലും ബ്ലോഗുലക്ത്തിനും,മലയാള സാഹിത്യത്തിനും ശ്രീജിത്ത് ഒരു മുതൽക്കൂട്ടാക്ം എന്നതിനു സംശയമില്ലാ...എല്ലാ ന്ന്മകളും
മറുപടിഇല്ലാതാക്കൂശരിയാണ് ചന്തുനായര്‍..
ഇല്ലാതാക്കൂഒന്നുകൂടെ ശ്രദ്ധിക്കുന്നുണ്ട്..
കഥ വായിച്ച് വിശദമായ അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി..
പിന്നെ..
സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സ്വവര്‍ഗ്ഗത്തോട് തോന്നുന്ന താത്പര്യം എതിര്‍ലിംഗത്തോട് തോന്നാറില്ല എന്നാണറിയാന്‍ കഴിഞ്ഞത്.
അവരുടെ മനസ്സ് സെറ്റ് ചെയ്തിരിക്കുന്നതങ്ങിനെയാണത്രെ..
വായച്ചറിഞ്ഞയറിവാണ്..
ആയറിവിന്റെയടിസ്ഥാനത്തിലാണങ്ങിനെയെഴുതിയത്..
വളരെ നന്ദി..
അധികം വായിക്കാത്ത കഥാതന്തു ..നന്നായി പറഞ്ഞു സുഹൃത്ത് ..
മറുപടിഇല്ലാതാക്കൂആദ്യ ഭാഗത്തേ പേരുകള്‍ കണ്ടപ്പൊഴേ സംശയം ജനിച്ചു .. പിന്നെ പിന്നെ ..
മനസ്സാഗ്രഹിക്കുന്നത് ശരീരം നല്‍കാതെ പോകുക,
അതു മാനസികമായ വൈകില്യം തന്നെയാണ് ..
ഇവിടെ പൂര്‍ണമായ മനസ്സൊടെ അല്ലാന്ന് തൊന്നുന്നു
ദീപക്ക് സുധാകറിനോട് ചേരുന്നത് ..
സുധാകറാകട്ടെ തനത് സ്വവര്‍ഗാനുരാഗിയെന്നു തന്നെ പറയാം ..
പിഞ്ചു കുഞ്ഞ്ങ്ങളേ വരെ ലൈംഗികമായ വൈകൃതങ്ങള്‍ക്ക്
വിധേയമാക്കുന്ന നമ്മുടെ ലോകത്ത് ഇതിലെന്തിരിക്കുന്നു അല്ലേ ?
ഒരൊരുത്തര്‍ക്ക് ഒരൊ ജനിതകമായ വൈകില്യം ഉണ്ടാകുന്നു ..
അതു കൊടുക്കുന്നതും ദൈവം തന്നെയല്ലേ , ആരും അതായിട്ട്
തന്നെ ജീവിക്കു എന്നു പ്രതിഞ്ജയെടുത്തിട്ടല്ലോ വരുന്നത് ..
അവസ്സാനം അന്യപുരുഷനില്‍ സംത്രിപ്തി കൈവരുന്ന ഭാര്യയേ
ആശ്വാസ്സത്തൊടെ നോക്കുന്ന ദീപക്ക് പലതിന്റെയും പ്രതീകമാണ് ..
വളരെ നന്ദി റിനി...
ഇല്ലാതാക്കൂറിനി പറഞ്ഞത് ശരിയാണ്... ദീപക് പൂര്‍ണ്ണ മനസ്സോടെയല്ല...
njan adhyamayanu ee blog kanunnathu. njan vayichilla. athinaal vayichu openion parayaam
മറുപടിഇല്ലാതാക്കൂപ്രവാഹിനി... നന്ദി..
ഇല്ലാതാക്കൂസ്വ വര്‍ഗ ആസ്വാദകരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്ന ഒരു പോസ്റ്റായിരുന്നു സാധാരണ തയില്‍ നിന്ന് വെത്യസ്ഥമായ ഒന്നായത് കൊണ്ട് തന്നെ പല സമയത്തും വായനയുടെ രസ ചരട് പൊട്ടാന്‍ തുടങ്ങിയോ ? എന്നൊരു സംശയം തോന്നാതിരുന്നി
മറുപടിഇല്ലാതാക്കൂകൊമ്പനെന്റെ സദസ്സില്‍ വന്നതുതന്നെ വലിയൊരംഗീകാരമാണ്..
ഇല്ലാതാക്കൂസ്വവർഗാനുരാഗം വിഷയമാക്കിയ ഒരു കഥ മുമ്പൊരിക്കൽ മഹേഷ് വിജയൻ ബ്ലോഗിൽ എഴുതിയതു വായിച്ചത് ഓർക്കുന്നു.,
മറുപടിഇല്ലാതാക്കൂനന്നായി എഴുതി ശ്രീജിത്ത്. തൊട്ടാൽ പൊള്ളുന്ന വിഷയം ആയതുകൊണ്ടാവാം ., പലരും ഇത്തരം വിഷയങ്ങളിൽ കൈവെക്കാൻ മടിക്കുന്നത്. ആ അർത്ഥത്തിൽ നോക്കുമ്പോൾ വിഷയസ്വീകരണത്തിൽ ശ്രീജിത്ത് കാട്ടിയ ധീരതയെ അഭിനന്ദിക്കുന്നു.
നന്ദി പ്രദീപ് കുമാര്‍..
ഇല്ലാതാക്കൂവിഷയം പൊള്ളുന്നതാണെന്ന് ഇവിടെ പോസ്റ്റ് ചെയ്തപ്പോഴാണ് മനസ്സിലായത്..
ആദ്യ ദിവസം തന്നെ ഇതു വായിച്ചിരുന്നു. പുതിയത്രെഡ്. ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദി ചേച്ചി..
ഇല്ലാതാക്കൂവ്യത്യസ്തമായ വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ് ഒരു കഥാകാരന്റെ വിജയം. അക്കാര്യത്തില്‍ ശ്രീജിത്ത് വിജയിച്ചു എങ്കിലും ഈ കഥയില്‍ എഴുതാനുദ്ദേശിച്ച വിഷയം വളരെ ഉപരിപ്ലവമായി അവതരിപ്പിക്കാനേ കഴിഞ്ഞൊള്ളു. മാത്രമല്ല പല പ്രയോഗങ്ങളും നല്ലൊരു എഡിറ്റിങ്ങ് ആവിശ്യപ്പെടുകയും ചെയ്യുന്നു.
മറുപടിഇല്ലാതാക്കൂനിര്ദ്ദേശങ്ങള്ക്കും, ചൂണ്ടിക്കാട്ടലുകള്‍ക്കും വളരെ നന്ദി..
ഇല്ലാതാക്കൂതീര്ച്ചയായും പറഞ്ഞകാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാം..
ഒരു കഥാകാരനെ സംബന്ധിച്ചേടത്തോളം ഈ പ്രവണതയെ താങ്കൾ അനുകൂലിക്കുന്നുണ്ടോ അതല്ല എതിർക്കുന്നുവോ എന്നതല്ല വിഷയം.. ...
മറുപടിഇല്ലാതാക്കൂഇന്ന് സമൂഹത്തിൽ നടമാടുന്ന കാഴ്ചകൾ പകർത്തുന്നതിൽ താങ്കൾ നന്നായി വിജയിച്ചിരിക്കുന്നു എന്നത് വിസ്മരിക്കുന്നില്ല…അതാണല്ലോ ഒരു കഥാകാരന്റെ വിജയവും.. പക്ഷെ ഒടുവിലെങ്കിലും സമൂഹത്തിനു എന്തെങ്കിലും നല്ല സന്ദേശം കൊടുക്കും എന്നത് താങ്കളിൽ നിന്നും പ്രതീക്ഷിച്ചു..
ആശംസകൾ..
എല്ലാ കഥകളിലും സമൂഹനന്മ ലാക്കാക്കിയുള്ള സന്ദേശങ്ങള്‍ സാധ്യമാവുമോ?
ഇല്ലാതാക്കൂഎനിക്കുതോന്നുന്നില്ല.
സതീഷ്ജീ..
അഭിപ്രായത്തിനു നന്ദി..
ഞാനും ഇങ്ങനെ ഒരെണ്ണം ആദ്യമായാണു വായിക്കുന്നതു. അവസാനം ഒന്നും മനസ്സിലായില്ല. ഇങ്ങനെ ഒരു വിഷയം എഴുതാന്‍ കാണിച്ച ആ ദൈര്യ്മ് സമ്മതിക്കണം . പിന്നെ ഇതു മദഗന്ധവും എന്നു തന്നെയാണോ അതോ മാദക ഗന്ധം എന്നാണൊ . ആഷംസകള്
മറുപടിഇല്ലാതാക്കൂപ്രവാഹിനി..
ഇല്ലാതാക്കൂമദഗന്ധം തന്നെയാണുദ്ദേശിച്ചത്...
മാദകവും യോജിക്കുന്നുണ്ടല്ലേ?
ചൂണ്ടിക്കാട്ടിയതിന് നന്ദി..
കഥക്ക് ഏതുവിഷയവും സ്വീകരിക്കാം.
മറുപടിഇല്ലാതാക്കൂചിലതൊന്നും മനസ്സിലായതേയില്ല..
ആശംസകൾ...
വീക്കേ സാര്‍..
ഇല്ലാതാക്കൂമനസ്സിലാവാത്തവണ്ണം എന്തെങ്കിലുമെഴുതിയോ?
ഇല്ലെന്നു തോന്നുന്നു.
വന്നതിനും കമന്റിയതിനും വളരെ നന്ദി..
ഇങ്ങനെ ഒരു പ്ലോട്ട് തെരഞ്ഞെടുത്തതിനും വ്യത്യസ്തമായി പ്രതിപാദിച്ചതിനും അഭിനന്ദനങ്ങൾ. കഥ നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂനന്ദി വിജയകുമാര്‍..
ഇല്ലാതാക്കൂeഈ പ്ലോട്ട് മലയാളത്തില്‍ ആദ്യമൊന്നുമല്ല.സോദോമി ആകട്ടെ എത്രയോ കാലമായി ഒരു സാമൂഹികയാഥാര്‍ത്ഥ്യവും .ബ്ലോഗില്‍ പോലും പലവട്ടം ഈ വിഷയം വായിച്ചിട്ടുണ്ട് .മലയാള സാഹിത്യത്തില്‍ വി.ടി നന്ദകുമാര്‍ തന്നെ തുടങ്ങി വെച്ചത് .പക്ഷെ ശ്രീജിത്ത പറഞ്ഞത് പോലെ തന്നെ മീര .,മാധവിക്കുട്ടി ,സുഭാഷ്ചന്ദ്രന്‍ അങ്ങനെ പ്രശസ്തരായ പലരും ഈ വിഷയം കൈകാര്യം ചെയ്തു വിജയിപ്പിച്ചിട്ടുണ്ട് .ശ്രീജിത്ത് നന്നായി കഥ പറഞ്ഞു എന്നാണ് എനിക്ക് തോന്നിയത് .അഭിനന്ദനങ്ങള്‍ .
മറുപടിഇല്ലാതാക്കൂശരിയാണ്.
ഇല്ലാതാക്കൂമുമ്പും പലരും ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഞാന്‍പറഞ്ഞുവല്ലോ..
ബ്ലോഗില്‍ കണ്ടിട്ടില്ലെന്നും പലരും പറഞ്ഞു.
പക്ഷേ ബ്ലോഗില്‍ പോസ്റ്റുകളുണ്ടായിട്ടുണ്ടെന്നും പറയുന്നു.
പുതിയ പ്ലോട്ടല്ലെങ്കിലും വ്യത്യസ്തതയുണ്ടെന്നു തോന്നിയതിനാലാണിതു തിരഞ്ഞെടുത്തത്..
അഭിപ്രായത്തിന് നന്ദി..
വ്യക്തിപരമായി ഈ വിഷയത്തില്‍ വെറുപ്പാണ്. എല്ലാ മനുഷ്യരുടെയും മാനസികനില ഒരുപോലെ അല്ല. അങ്ങിനെ നോക്കുമ്പോള്‍ നമുക്ക് ഇഷ്ടമല്ലാത്ത വിഷയം/ഇഷ്ടമല്ലാത്തവര്‍ - ഇതിനെയൊക്കെ/ഇവരെയൊക്കെ മാറ്റി നിര്‍ത്തുന്നതിനു മുമ്പ് മനസ്സിലാക്കേണ്ടിയിരിക്കുന്നു, ഓര്‍ക്കേണ്ടിയിരിക്കുന്നു - നമുക്ക് വേണ്ടപ്പെട്ടവരില്‍ ചിലരെങ്കിലും അങ്ങിനെ അല്ല എങ്കില്‍ (?) അപ്പോള്‍ വെറുപ്പ് മാറ്റി വെച്ച്, സമചിത്തത കൈവരിച്ചു നമുക്ക് അവര്‍ക്കുവേണ്ടി എന്തുചെയ്യാനാവും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ പ്രമേയം. ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂInvite to my blogs at yr convenience. Thanks.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com