ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പരിണാമം


                   

         കാലത്തിന്റെ അദൃശ്യമായ നാവ് നക്കിത്തോര്‍ത്തിയിട്ടെന്നവണ്ണം പാറയുടെ അരികും മൂലയുമൊക്കെ മിനുസപ്പെട്ടിരുന്നു. അതിന്റെ പള്ളയില്‍ വേനലിന്റെ പൊള്ളിച്ചയില്‍ കരിഞ്ഞുപോയ സഹജസസ്യങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടെന്നവണ്ണം ഒരു പര്‍പ്പടകപ്പുല്ലിന്റെ തണ്ട് മാത്രം കരുത്തോടെ പറ്റിപ്പിടിച്ച് കയറാന്‍ തുടങ്ങിയിരുന്നു. മൃതകല്‍പ്പങ്ങളുടെ സ്മാരകം പോലെ അത് ഈ പ്രദേശത്ത് തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ടെത്രകാലമായിക്കാണുമെന്ന് ഇതെവരെ ആരും ചിന്തിച്ചിരിക്കാനിടയില്ല. ക്ഷേത്രചരിത്രത്തിലും, ദേശചരിത്രത്തിലും യഥാക്രമം പാറയുടെ മുകളില്‍ തപസ്സുചെയ്ത മുനീശ്വരനെക്കുറിച്ചും, പാറയില്‍ ഉടുമുണ്ടഴിച്ചുവച്ച് ആറ്റില്‍ കുളിക്കാന്‍പോയ ചൈനീസ് സഞ്ചാരിയെക്കുറിച്ചുമൊക്കെ പരാമര്‍ശങ്ങളുണ്ട്. അപ്പോള്‍ കാലമുണ്ടായ കാലം മുതല്‍ക്കേ, അല്ലെങ്കില്‍ ചരിത്രാതീതകാലം മുതല്‍ക്കേ അതുണ്ടായിരിക്കണം.
                   ഇവിടെയിപ്പോഴത്തെ പ്രശ്നമതൊന്നുമല്ല. വിശുദ്ധമായ, ചരിത്രസ്മാരകമായ, കാലത്തിന്റെ നോക്കുകുത്തിയായ ആ പാറപ്പുറത്ത് ആരോ തൂറിവച്ചിരിക്കുന്നു! കാലദൈവത്തിന്റെ തിരുസന്നിധിയില്‍ അമേദ്യനിവേദ്യം സമര്‍പ്പിച്ച വിരുതന്‍ ആരാണെന്നതാണ് ഇപ്പോള്‍ ഈ നാട്ടിലെ നീറുന്ന പ്രശ്നം. അമേരിക്കയിലെ ഒബാമ ഒസാമയെ വധിച്ചതും, അതു സൃഷ്ടിച്ച ആഗോളഭീകര ശൂന്യതയും, ആഗോളവത്കരണത്തിന്റെ കരാളഹസ്തങ്ങള്‍ നമ്മുടെ ചില്ലറവില്‍പ്പനശാലകളെവരെ ഞെക്കിക്കൊല്ലുന്നതും, മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ ഇല്ലയോ എന്നതും, കേരളരാഷ്ട്രീയത്തിലെ പുത്തന്‍ പ്രതിസന്ധികളുമൊന്നും ഇന്നാട്ടുകാര്‍ക്ക് വിഷയമേയല്ല എന്നല്ല. അതൊക്കെ ചിന്തിക്കാനും ആശങ്കപ്പെടാനും ഇവിടെ അഭ്യസ്ഥവിദ്യരുടെ ഒരു പടതന്നെയുണ്ട്. പക്ഷെ ഈ അമേദ്യപ്രശ്നം പൊതുസമൂഹത്തിന്റെ മൊത്തം പ്രശ്നമാണ്. കാരണം അതിന്റെ അസഹനീയനാറ്റം ഈ ദേശത്തുമാത്രമല്ല അയല്‍ദേശങ്ങളിലും വ്യാപിച്ചിരിക്കുന്നു. നാടിന്റെ യശസ്സിനെ നാറ്റത്തില്‍മുക്കിയിരിക്കുന്നു.
                      പരാമര്‍ശിത പാറ സ്ഥിതിചെയ്യുന്നത് കവലയുടെ ഒത്തനടുക്കാണ്. അതിനെ വലംവച്ചാണ് ഈ പ്രദേശത്തുകൂടെ കടന്നുപോകുന്ന സകലബസ്സുകളും മറ്റുവാഹനങ്ങളും സഞ്ചരിക്കുന്നത്. മുറുക്കാന്‍കടകളും, ജൗളിക്കടകളും, ചില്ലറ സ്റ്റേഷനറി, പലചരക്കുകടകളുമുള്‍പ്പെടുന്ന വ്യാപാരശൃംഖലയും ഇതിനുചുറ്റുമായാണ് സ്ഥിതിചെയ്യുന്നത്. അങ്ങിനെയുള്ള ഈ പാറപ്പുറത്ത് വേണ്ടാതീനം കാണിച്ചുവച്ചിരിക്കുന്നവന്‍ ഏതവനായാലും അവന്‍ ഈ നാടിന്റെതന്നെ ശത്രുവാണ്. വര്‍ഗ്ഗവഞ്ചകനാണ്, കരിങ്കാലിയാണ്, വെറുക്കപ്പെടേണ്ടവനാണ്. പക്ഷെ ആളെക്കിട്ടിയാല്‍ മാത്രമല്ലേ ഇങ്ങനെയുള്ള വിശേഷണങ്ങള്‍ ചാര്‍ത്താന്‍ പറ്റുകയുള്ളൂ. അപ്പോള്‍ ആളെക്കണ്ടുപിടിക്കേണ്ടത് നാട്ടിന്റെ ആവശ്യമാണ്. നാട്ടിന്റെതായ ഒരു പ്രശ്നംവരുമ്പോള്‍ സ്വാഭാവികമായും മുന്‍കയ്യെടുക്കേണ്ടത് രാഷ്ട്രീയക്കാര്‍ തന്നെ. ഈ നികൃഷ്ടകൃത്യം ചെയ്തുവച്ചവനെതിരെയുള്ള ജനരോഷം ക്രമസമാധാനപ്രശ്നം സൃഷ്ടിച്ചേക്കാമെന്നതുകൊണ്ട് നിയമപാലകരും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അങ്ങിനെ പോലീസുദ്യോഗസ്ഥരും, പൗരപ്രമുഖരും, ജനപ്രതിനിധികളുമടങ്ങുന്ന സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ ധാരണയായി. പഞ്ചായത്തുഹാളില്‍ സര്‍വ്വകക്ഷിയോഗം നടക്കുമ്പോള്‍ പുറത്ത് കവലയിലും, പീടികത്തിണ്ണകളിലും, വായനശാലയിലും, ചായപ്പീടികകളിലും, ബാര്‍ബര്‍ഷാപ്പിലുമുള്‍പ്പെടെ സകലയിടത്തും ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുകയായിരുന്നു. നാട്ടുകാരുടെ സംശയത്തിന്റെ കുന്തമുന പലരുടെയും തലകള്‍ക്കുനേരെ നീണ്ടു. തെങ്ങുകയറ്റക്കാരന്‍ കോരന്‍, ചെത്തുകാരന്‍ ആന്റപ്പന്‍, മുറുക്കാന്‍ കടക്കാരന്‍ മമ്മാലി തുടങ്ങി സര്‍വ്വമതസ്ഥരും സംശയഗ്രസ്തരുമായ ഒരുപിടിപ്പേര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ഇവരെയൊക്കെ സംശയിക്കാന്‍ തക്കവണ്ണം ചിലകാരണങ്ങളുമുണ്ടായിരുന്നു. പലരും ഇതുപോലോരോന്ന് മുമ്പ് ഒപ്പിച്ചിരുന്നുവെന്നതുതന്നെ. പക്ഷെ അതൊക്കെ പഴയകാലം. നാട്ടിലൂടെ ബസ് ഓടിത്തുടങ്ങിയതുമുതല്‍, കേബിള്‍ ടി.വി.യിലൂടെ നാട്ടിലെ കൊച്ചുപിള്ളാര്‍വരെ വെളുത്തപെണ്ണുങ്ങള്‍ ഉടുതുണിയുരിഞ്ഞ് പൂച്ചനടത്തം നടത്തുന്ന ഫാഷന്‍ഷോകള്‍ കാണാന്‍ തുടങ്ങിയതുമുതല്‍, നാട്ടില്‍ മൊബൈല്‍ഫോണ്‍ ടവര്‍ വന്നതുമുതല്‍... ചുരുക്കത്തില്‍ നാടുപുരോഗമിച്ചതുമുതല്‍ ഇവരാരും ഇങ്ങനെയൊരുകാര്യം ചെയ്തതായി അറിയില്ല. അതുകൊണ്ട് സംശയിക്കാനേ പറ്റൂ. ഉറപ്പിക്കാന്‍ പറ്റില്ല.
                        പഞ്ചായത്തുഹാളില്‍ സര്‍വ്വകക്ഷിയോഗവും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഏവരേയും തിരിച്ചുനിര്‍ത്തിയൊരു തിരിച്ചറിയല്‍ പരേഡുനടത്താനുള്ള സാധ്യത സാക്ഷികളുടെ അഭാവത്തില്‍ തള്ളിപ്പോയി. പോലീസുനായയെക്കൊണ്ടുമണപ്പിച്ചുനോക്കാനാണെങ്കില്‍ കവലയില്‍ നിന്നധികമകലെയല്ലാതൊഴുകുന്ന പുഴയില്‍ കാര്യം സാധിച്ചവന്‍ തെളിവുകളെല്ലാമൊഴുക്കിക്കളഞ്ഞിട്ടുമുണ്ടാവും. പിന്നെ നാട്ടിലെ സകലരെയും പിടിച്ചു മണപ്പിച്ചുനോക്കാന്‍ പറ്റുമോ? ആണുങ്ങളും പെണ്ണുങ്ങളുമുള്‍പ്പെടെ? അപ്പോള്‍ കണ്ടുപിടിക്കാനൊരു മാര്‍ഗ്ഗവുമില്ല. സകലരും നിരാശരായി തലകുമ്പിട്ടിരുന്നു. ഹാളില്‍ നിശബ്ദതയുടെ കനത്ത വാട തളംകെട്ടിനിന്നു. നിരാശയുമായി കൂടിക്കുഴഞ്ഞതു അസഹനീയമായപ്പോള്‍ പലരും മൂക്കുപൊത്തി. അപ്പോഴാണ് പഞ്ചായത്ത് പ്രസി‍ഡണ്ട് ഭഗീരഥന്‍പിള്ള എഴുന്നേറ്റ്നിന്ന് എല്ലാവര്‍ക്കും സ്വീകാര്യമാകാവുന്ന ഒരു തീരുമാനം മുന്നോട്ടുവച്ചത്.                  
                         "പാരിതോഷികം പ്രഖ്യാപിക്കുക.”
          സദസ്സുണര്‍ന്നു. പ്രസിഡണ്ടിന്റെ വായില്‍നിന്നു പൊഴിയുന്ന മുത്തുകളെ കാത്ത് എല്ലാവരും കാതുകൂര്‍പ്പിച്ചു. നിശ്ശബ്ദതയുടെയും, നിരാശയുടെയും വാടയടങ്ങിയപ്പോള്‍ മൂക്കുപൊത്തിയവരും സജീവമായി. സത്യസന്ധമായി "താനാണിതുചെയ്തത് " എന്നു കുറ്റം ഏറ്റുപറഞ്ഞ് മുന്നോട്ടുവരുന്നവര്‍ക്കായി നല്ല ഒരു തുക സമ്മാനമായി നല്‍കുക. ചര്‍ച്ച വീണ്ടും കൊഴുത്തു. പക്ഷെ എത്രവലിയ പാരിതോഷികം നല്‍കിയാലും ഇത്തരമൊരു നാറുന്നകാര്യം സമ്മതിക്കാനും 'പാറേമ്മതൂറ്യോന്‍' എന്ന പേര് കേള്‍പ്പിക്കാനും ആരും തയ്യാറാവില്ല എന്ന അഭിപ്രായമുയര്‍ന്നു. തന്റെ ബുദ്ധിയിലുദിച്ച പരിഹാരനിര്‍ദ്ദേശം എങ്ങുംതൊടാതെ പാഴായിപ്പോകുന്നു എന്ന ഘട്ടം വന്നപ്പോള്‍ പ്രസിഡണ്ട് ഭഗീരഥന്‍പിള്ള അറ്റകൈക്ക് തയ്യാറായി. തന്റെ പാര്‍ട്ടിക്കാരനായ പാറക്കവലയുള്‍പ്പെടുന്ന ഒന്നാം വാര്‍ഡ് മെമ്പറെ രാജിവയ്പ്പിക്കാനും ആ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ "കുറ്റം ഏറ്റുപറയുന്നയാള്‍ക്ക്” സീറ്റുനല്‍കാനും തന്റെ പാര്‍ട്ടി തയ്യാറാണെന്നും പ്രസിഡണ്ട് പ്രഖ്യാപിച്ചു. പ്രസിഡണ്ടിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തില്‍ ഒന്നാം വാര്‍ഡ് മെമ്പര്‍ക്ക് അമര്‍ഷം തോന്നിയെങ്കിലും ഹാളിലുയര്‍ന്ന കരഘോഷത്തിനുമുന്നില്‍ കീഴടങ്ങാതെ നിവൃത്തിയില്ലായിരുന്നു. കൂടാതെ പ്രസിഡണ്ട് മെമ്പറെ സ്വകാര്യം വിളിച്ചുപറഞ്ഞു.
              “നീ സ്വതന്ത്രനായി മത്സരിച്ചോ. പാറേമ്മത്തൂറ്യോന് ആരും വോട്ടുചെയ്യാന്‍ പോന്നില്ല. നീ തന്നെ ജയിക്കും. ഉറപ്പ്.”  
                 പ്രസിഡണ്ടിന്റെ ഉറപ്പുലഭിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും മെമ്പര്‍ സമ്മതം മൂളി.
സര്‍വ്വകക്ഷിയോഗ തീരുമാനം പൊതുജനമധ്യത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ പുതിയ ചലനങ്ങളുണ്ടാക്കി. ഈ ചലനങ്ങള്‍ സൃഷ്ടിച്ച ഓളങ്ങളില്‍ നാടുലഞ്ഞു. ചര്‍ച്ചകള്‍ വീണ്ടും കൊഴുത്തു. ഉപതെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. പാര്‍ട്ടികളില്‍ ഗ്രൂപ്പുതിരിഞ്ഞുള്ള ചര്‍ച്ചകള്‍ സജീവമായി. പ്രഖ്യാപനത്തിനുള്ള പ്രതികരണം പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു. അമേദ്യത്തിന് ഒന്നല്ല, നാല് അവകാശികളാണ് മുന്നോട്ടുവന്നത്. ഇതില്‍നിന്നും യഥാര്‍ത്ഥ കാഷ്ഠാവിനെയെങ്ങിനെ തെരഞ്ഞെടുക്കുമെന്നത് പുതിയൊരു തലവേദനയായി. ഒടുവില്‍ നറുക്കെടുക്കാന്‍ തീരുമാനിച്ചു. പഞ്ചായത്തുഹാളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന നറുക്കെടുപ്പില്‍ വിജയിയായ കാഷ്ഠാവിനെ പാര്‍ട്ടി പൊന്നാടയണിയിച്ച് സ്വീകരിച്ചു. പ്രഖ്യാപിക്കപ്പെട്ടതുപോലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഒതേനനെ ഒരുനോക്കുകാണാന്‍ ജനം തിങ്ങിക്കൂടി. അയാള്‍ക്ക് ഒരു വീരപരിവേഷം ലഭിച്ചു.
                     സ്ഥലത്തെ പ്രമുഖ സാംസ്കാരികസംഘടന ഒതേനന് "കാഷ്ഠശ്രേഷ്ഠ പുരസ്കാരം" നല്‍കി ആദരിച്ചു. അയാളുടെ ചിരിക്കുന്ന മുഖം ഫ്ലക്സ് ബോര്‍ഡുകളായി നാടെമ്പാടും ഉയര്‍ന്നു. ചാനലുകള്‍ "കാഷ്ഠശ്രേഷ്ഠ ഒതേനന്റെ" ഇന്റര്‍വ്യൂകള്‍ ടെലിക്കാസ്റ്റ് ചെയ്തു. പുരാതനവും ആധുനികവുമായ പ്രചരണമാര്‍ഗ്ഗങ്ങള്‍ ഇവന്റുമാനേജുമെന്റുഗ്രൂപ്പുകളുടെ സഹായത്തോടെ പാര്‍ട്ടി അവലംബിച്ചു. ഇതുപ്രകാരം ഒതേനന്റെ അപദാനങ്ങള്‍ വീടുകള്‍തോറും കയറിയിറങ്ങി വര്‍ണ്ണിച്ചു പാടാന്‍ പാണന്‍മാര്‍ വാടക്കെടുക്കപ്പെട്ടു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, ലിങ്ക്ഡ് ഇന്‍, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ തുടങ്ങിയവയില്‍ ഒതേനന്റെ വിവിധ പോസുകളിലുള്ള ഫോട്ടോകളും വോട്ട് അഭ്യര്‍ത്ഥനകളും നിറഞ്ഞു. ഒതേനന് എതിര്‍ സ്ഥാനാര്‍ത്ഥിയായി ഒരു ഇമേജുള്ള കാഷ്ഠാവിനെ കണ്ടെത്താന്‍പോലും എതിര്‍പ്പാര്‍ട്ടികള്‍ക്കായില്ല. നറുക്കെടുപ്പില്‍ തോറ്റ ഒരു കാഷ്ഠാവകാശിയെ നിര്‍ത്തിനോക്കിയെങ്കിലും വേണ്ടവണ്ണം ശോഭിക്കാനായില്ല. അത്ര കെങ്കേമമായിരുന്നു മറുപക്ഷത്തെ പ്രചാരണം.
പാറക്കവല - ചിത്രകാരന്റെ ഭാവനയില്‍
                  ഇതിനിടയില്‍ മീനമാസത്തെ കൊടും വെയിലില്‍ സ്മാരകശിലയിലെ കാഷ്ഠം ഉണങ്ങിപ്പൊടിഞ്ഞ് കാറ്റില്‍പ്പറന്നുപോയിരുന്നു. ജനം അതെല്ലാം മറന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ നമ്മുടെ കാഷ്ഠാവ് ഒതേനന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച എതിര്‍സ്ഥാനാര്‍ത്ഥി മുന്‍ മെമ്പര്‍ക്ക് കെട്ടിവച്ച കാശുപോലും കിട്ടിയില്ല. സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റശേഷം ഒതേനന്‍ ആദ്യമായി ചെയ്തത് തന്റെ സകല സൗഭാഗ്യങ്ങള്‍ക്കും കാരണഭൂതമായ പാറയ്ക്ക് മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് നിവേദ്യമര്‍പ്പിക്കുകയായിരുന്നു.

അഭിപ്രായങ്ങള്‍

  1. ഹ്ഹ്ഹ്ഹ്..
    സമകാലികം ആണല്ലോ..!
    കൊള്ളാം, പലര്‍ക്കും പണി നല്‍കി!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അയ്യോ... പണിനല്‍കലെന്റെ പണിയല്ലേ.. ഞാനൊരുപാവം... ഹി..ഹി...ഹി...

      ഇല്ലാതാക്കൂ
  2. വീര,ശൂര,നേതാവെ
    നാടെല്ലാം നാറ്റിച്ചോളൂ
    ലക്ഷംലക്ഷം പിന്നാലെ.
    ഭേഷായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. അതു കൊള്ളാമല്ലോ. നന്നായി എഴുതി. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  4. നല്ല കഥ..രസകരമായി കാര്യങ്ങള്‍ അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  5. സര്‍വ്വകക്ഷിയോഗ തീരുമാനം പൊതുജനമധ്യത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ പുതിയ ചലനങ്ങളുണ്ടാക്കി. ഈ ചലനങ്ങള്‍ സൃഷ്ടിച്ച ഓളങ്ങളില്‍ നാടുലഞ്ഞു. ചര്‍ച്ചകള്‍ വീണ്ടും കൊഴുത്തു. ഉപതെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. പാര്‍ട്ടികളില്‍ ഗ്രൂപ്പുതിരിഞ്ഞുള്ള ചര്‍ച്ചകള്‍ സജീവമായി. പ്രഖ്യാപനത്തിനുള്ള പ്രതികരണം പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു. അമേദ്യത്തിന് ഒന്നല്ല, നാല് അവകാശികളാണ് മുന്നോട്ടുവന്നത്. ഇതില്‍നിന്നും യഥാര്‍ത്ഥ കാഷ്ഠാവിനെയെങ്ങിനെ തെരഞ്ഞെടുക്കുമെന്നത് പുതിയൊരു തലവേദനയായി. ഒടുവില്‍ നറുക്കെടുക്കാന്‍ തീരുമാനിച്ചു. പഞ്ചായത്തുഹാളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന നറുക്കെടുപ്പില്‍ വിജയിയായ കാഷ്ഠാവിനെ പാര്‍ട്ടി പൊന്നാടയണിയിച്ച് സ്വീകരിച്ചു. പ്രഖ്യാപിക്കപ്പെട്ടതുപോലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഒതേനനെ ഒരുനോക്കുകാണാന്‍ ജനം തിങ്ങിക്കൂടി. അയാള്‍ക്ക് ഒരു വീരപരിവേഷം ലഭിച്ചു“

    ബലേ ഭേഷ്...
    നാറ്റിക്കുകയാണെങ്കിൽ ഇതുപോലെ
    നാറ്റിക്കണം കേട്ടൊ ശ്രീ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നാറേണ്ടത് നാറണം.. അതല്ലേ നാട്ടുനടപ്പ്? മുരളിയേട്ടാ വളരെ നന്ദി..

      ഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  7. ബഹുമാനപ്പെട്ട മെമ്പർക്ക് ഇനി ധൈര്യമായി രാഷ്ട്രീയം കളീക്കാം..!കാരണം ഇനി നാറാനൊന്നുമില്ലല്ലൊ..!!

    മറുപടിഇല്ലാതാക്കൂ
  8. തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം
    (സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റശേഷം ഒതേനന്‍ ആദ്യമായി ചെയ്തത് തന്റെ സകല സൗഭാഗ്യങ്ങള്‍ക്കും കാരണഭൂതമായ പാറയ്ക്ക് മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് നിവേദ്യമര്‍പ്പിക്കുകയായിരുന്നു.)
    അതും കാഷ്ട നിവേദ്യമായിരുന്നോ എന്തോ? ചിരിയോ ചിരി
    ഇത്തരം രാഷ്ട്രീയക്കാര്‍ക്കിവിടെ ഭാവിയുണ്ട് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  9. എവിടെ തൂറിയാലും കുഴപ്പമില്ലെന്ന് തിരിച്ചറിയുന്ന ഒതേനന്മാരുടെ എണ്ണം പെരുകുന്നു.
    നന്നായി ശ്രീജിത്.

    മറുപടിഇല്ലാതാക്കൂ
  10. മറുപടികൾ
    1. നാറ്റക്കേസ് ഇല്ലാത്ത രാഷ്ട്രീയക്കാരെവിടെ ഗീതാ..?

      ഇല്ലാതാക്കൂ
  11. ഒ.വി.വിജയന്റെ ‘ധർമ്മപുരാണം’ വായിച്ചിട്ടുണ്ടല്ലോ?. രാഷ്ട്രീയക്കാരെ നല്ലതുപോലെ പരിഹസിക്കുന്നതാണെങ്കിലും, സംഗതി ദുർഗ്ഗന്ധസമാനമായതിനാൽ ‘അധമ’മായ രചനയെന്ന പേര് വീണു. ഇവിടേയും എനിക്കതേ പറയാനുള്ളൂ. ഇതേവിഷയത്തിൽ, അമേദ്യമല്ലാതെ ഒരു നായയുടെ ജീർണ്ണിച്ച ജഡം അവിടെക്കൊണ്ടിട്ടാലും ആശയം നന്നായിരുന്നേനെ. അടുത്ത നല്ല ആശയം നല്ല ശൈലിയിൽ പ്രതീക്ഷിക്കുന്നു. ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വി. എ. സാര്‍.... ഒരു വിയോജനക്കുറിപ്പ്... എന്റെ കഥ നന്നായി എന്നെനിക്കും അഭിപ്രായമില്ല. വിജയന്‍ സാറിന്റെ ധര്‍മ്മപുരാണത്തില്‍ ഉപയോഗിച്ചിരിക്കുന്ന അത്രനാറ്റമുള്ള പദങ്ങള്‍ ഞാനിതില്‍ ഉപയോഗിച്ചിട്ടില്ല. ഒരുപദം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.. എന്നിട്ടും എന്റ കഥ നാറിയെങ്കില്‍ തീര്‍ച്ചയായും എന്റെ കുഴപ്പമാവും... സംശയമില്ല.. പക്ഷേ രാഷ്ട്രീയത്തിലെ ദുര്‍ഗന്ധത്തിന് ജഡങ്ങളുടെ ഗന്ധമല്ല.. അത് കുറേ മാന്യമാണ്.. മാന്യതയില്ലാത്ത എന്തു വൃത്തികേടും കാണിക്കാന്‍ മടിയില്ലാത്ത രാഷ്ട്രീയശിരോമണികള്‍ക്ക് കാഷ്ഠശ്രേഷ്ഠ അവാര്‍ഡല്ലാതെ മറ്റെന്താണ് കൊടുക്കാന്‍ സാധിക്കുക?

      ഇല്ലാതാക്കൂ
  12. ഇന്നത്തെ രാഷ്ട്രീയ ലൈന്‍ ഇങ്ങിനെയൊക്കെ തന്നെ ..

    മിക്കവാറും പേര്‍ കാഷ്ട്ട ശ്രേഷ്ട്ട പുരസ്കാരത്തിന് അര്‍ഹരാണ് ...

    കഥയില്‍ പാറയിലെ നാറ്റം ക്രമേണ ഇല്ലാതായെങ്കിലും രാഷ്ട്രീയത്തിലെ നാറ്റം രൂക്ഷമായി വര്‍ദ്ധിക്കയാണ് ... എഴുത്ത് നന്നായി

    മറുപടിഇല്ലാതാക്കൂ
  13. ഈ എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും പേര് ഭഗീരഥന്‍ പിള്ളയെന്നാ? :)
    വളരെ നന്നായിട്ടുണ്ട്!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ പേരിനു പ്രസക്തിയില്ലാത്തതുകൊണ്ട് പ്രശസ്തമായ ആ പേരുമതിയെന്നു കരുതി.. ഹി..ഹി..

      ഇല്ലാതാക്കൂ
  14. സ്ഥലത്തെ പ്രമുഖ സാംസ്കാരികസംഘടന ഒതേനന് "കാഷ്ഠശ്രേഷ്ഠ പുരസ്കാരം" നല്‍കി ആദരിച്ചു. അയാളുടെ ചിരിക്കുന്ന മുഖം ഫ്ലക്സ് ബോര്‍ഡുകളായി നാടെമ്പാടും ഉയര്‍ന്നു. ചാനലുകള്‍ "കാഷ്ഠശ്രേഷ്ഠ ഒതേനന്റെ" ഇന്റര്‍വ്യൂകള്‍ ടെലിക്കാസ്റ്റ് ചെയ്തു.....


    ശ്രീജിത്ത് അസ്സലായിട്ടുണ്ട്.....!
    പാറയില്‍ തൂറിയ പേരില്‍ രാഷ്ട്രീയത്തില്‍ എത്തി.. ഇനി ചിലപ്പോ ഒരു പത്മശ്രീ വരെ കിട്ടിയേക്കാം..
    ഭാവുകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പത്മശ്രീ കിട്ടാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്.. കിട്ടട്ടെ.. എന്നിട്ടുവേണം സ്വന്തമായൊരു ടി.വി.വാങ്ങിച്ച് ക്ലബിന് സംഭാവനചെയ്ത് നാട്ടാരുകാണ്‍കെ കാണാന്‍.. അപ്പോ അറീക്കാംട്ടോ..

      ഇല്ലാതാക്കൂ
  15. ഹി ഹി... ഇവിടെയിപ്പോഴത്തെ പ്രശ്നമതൊന്നുമല്ല. വിശുദ്ധമായ, ചരിത്രസ്മാരകമായ, കാലത്തിന്റെ നോക്കുകുത്തിയായ ആ പാറപ്പുറത്ത് ആരോ തൂറിവച്ചിരിക്കുന്നു! കാലദൈവത്തിന്റെ തിരുസന്നിധിയില്‍ അമേദ്യനിവേദ്യം സമര്‍പ്പിച്ച വിരുതന്‍ ആരാണെന്നതാണ് ഇപ്പോള്‍ ഈ നാട്ടിലെ നീറുന്ന പ്രശ്നം.

    ഹി ഹി അത് കലക്കി ... വീണ്ടും വരാം .. സസ്നേഹം ..

    മറുപടിഇല്ലാതാക്കൂ
  16. ഹ ഹ " കാഷ്ഠശ്രേഷ്ഠ പുരസ്‌കാരം" കലക്കി.. നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  17. വസ്ത്രത്തില്‍ വീണ രേതസ്സിന്റെ തുള്ളികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം തെറിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍, പാറയില്‍ കാര്യം സാധിച്ച്ചവന്‍ പഞ്ചായത്ത് മെമ്പര്‍ ആകാന്‍ ഈസിയായി കഴിയും. നന്നായി എഴുതി ശ്രീജിത്ത്. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്ത് ഒതുങ്ങുമെന്നുതോന്നുന്നില്ല...

      ഇല്ലാതാക്കൂ
  18. കഥ വായിച്ചു...വരാന്‍ വൈകി അല്ലെ? വീണ്ടും വരാം കേട്ടൊ..now bye..

    മറുപടിഇല്ലാതാക്കൂ
  19. ഡിയര്‍ ശ്രീജിത്ത്,
    നിന്റെ പദസ്വാധീനം അപാരം!
    Amzing Blog man! i intend to revisit it.
    ഒരു പുതിയ ഭാവുകത്വം (sensibility) മലയാളത്തിനു വേണം.
    നിന്നെപ്പോലുള്ളവര്‍ക്ക് അത് കഴിയും.
    ഞാനും എന്റെ ബ്ലോഗിലൂടെ അതാണ് ശ്രമിക്കുന്നത്; എളിയ തോതില്‍.
    രാജന്‍. സി എം.

    മറുപടിഇല്ലാതാക്കൂ
  20. വരാനും വായിക്കാനും അല്‍പ്പം വൈകി ശ്രീജിത്ത്..... എന്താ പറയുക.വായിച്ചപ്പോൾ മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു.... വളരെ വ്യത്യസ്ഥമായ ഭാഷയും ശൈലിയും.... നല്ല ആക്ഷേപഹാസ്യം....ഇഷ്ടപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പ്രദീപ് സാര്‍... വൈകിയെങ്കിലും വന്നല്ലോ..

      ഇല്ലാതാക്കൂ
  21. ശ്രീജിത്ത്‌... അഭിനന്ദനങ്ങള്‍ .. ഒരുപാട് തലങ്ങളില്‍ ചെല്ലുന്നു ഈ കാഷ്ട കഥ. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍.
    കഥ വളരെ നന്നായി എഴുതി;

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്