ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജാലകങ്ങള്‍

ക്ലാസ്സ് മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ നീണ്ടുവന്ന സദാനന്ദിന്റെ കൈകള്‍ തന്നെ തോണ്ടുന്നതറിഞ്ഞ് ചരിത്രത്തിന്‍റെ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ലോകയുദ്ധങ്ങളുടെ മുരള്‍ച്ചയില്‍ നിന്നും ജാലകപ്പഴുതിലൂടെ രക്ഷപ്പെടുന്പോള്‍ "തുറന്നിട്ട ജാലകം" സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനമായിരുന്നു.

ഇന്റര്‍നെറ്റ് കഫെയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ മീനുവും, സദാനന്ദും "അരുതായ്മകള്‍" കണ്ടു. ഇത്തിരി "ചെയ്തു”. ഉള്ളില്‍ നിന്നും കൊളുത്തിട്ട ഹാഫ് ഡോറില്‍ മുട്ടുകേട്ട് ഞെട്ടി പിടഞ്ഞ് തുറന്നു വച്ചിരുന്ന "അരുതാത്ത ജാലകം' തിടുക്കത്തിന്‍ അടച്ച് കൊളുത്തിടാന്‍ മറന്ന് പുറത്തിറങ്ങി. സമയത്തിന്ന പണമൊടുക്കി നഗരത്തില്‍ ലയിച്ചു.

ബസ്സില്‍ സദാനന്ദുമൊത്ത് ഒരേ ഇരിപ്പിടത്തില്‍ ചേര്‍ന്നിരുന്ന് യാത്ര ചെയ്യുന്പോള്‍ ജാലകത്തിലൂടെ നാട്ടിലെ പരിചയക്കാരുടെ കണ്ണുകള്‍ തങ്ങളെ തിരിച്ചറിയുന്നത് മീനു തിരിച്ചറിഞ്ഞില്ല.

ബാങ്കില്‍ "ഏകജാലകം" - ഒന്നിലൂടെ പണം നിക്ഷേപിച്ച അയല്‍ക്കാരന്‍ രാമേട്ടന്‍ "ബസ്സ് ജാലക"ത്തിലൂടെ താന്‍ കണ്ട രഹസ്യം കൂടെ അച്ഛന്റെ മനസ്സില്‍ നിക്ഷേപിച്ച് വളിച്ച ചിരി ചിരിച്ച് നിര്‍വൃതിയോടെ പിരിഞ്ഞപ്പോള്‍ ". സി.” യുടെ തണുപ്പിലും അച്ഛന്‍ വിയര്‍ത്തു.

വൈകിട്ടി വീട്ടിലെത്തിയപ്പോള്‍ കൊളുത്തിടാന്‍ മറന്ന അടുക്കള ജാലകത്തിലൂടെ അകത്തു കടന്ന കള്ളിപ്പൂച്ച അമ്മ തനിക്കായി തിളപ്പിച്ചു വച്ചിരുന്ന പാല്‍ കട്ടു കുടിച്ചിരുന്നു. പാത്രം തട്ടി മറിച്ചിട്ടിരുന്നു.

തിരക്കിട്ട് ഭക്ഷണം കഴിച്ച് മുകളിലത്തെ തന്റെ മുറിയുടെ ജാലകങ്ങള്‍ തുറന്നിട്ട് അലസമായി പുറത്തേക്ക് നോക്കിയപ്പോള്‍ മതിലിന്നു വെളിയിലൂടെ റോഡില്‍ സൈക്കിളില്‍ ചൂളമടിച്ചെത്തിയ പൂവാലന്‍ അവള്‍ക്കു നേരെ "ഫ്ലയിംഗ് കിസ്സു് " പറത്തി. ചമ്മലോടെ മുഖം തിരിച്ചപ്പോള്‍ പൊടുന്നനെ ഒരു ശബ്ദം കേട്ടു. ബാലന്‍സു തെറ്റി സൈക്കിളില്‍ നിന്നും വീണതിന്റെ ചമ്മിയ ചിരി പൂവാലന്റെ മുഖത്ത്.

കഫേയില്‍ കൊളുത്തിടാന്‍ മറന്ന ജാല കത്തിന്‍റെ പാളി തുറന്ന് അകത്തു കയറിയ ഏതോ മാന്യ തസ്കരന്‍ തന്റെ പേരില്‍ നിരവധി മെയിലുകള്‍ അരുതാത്ത ".ഡി."കളിലേക്ക് പറത്തിയതറിഞ്ഞ് വാതിലുകളടച്ചിട്ട മുറിയില്‍ "പി.സി."ക്കു മുന്നിലിരുന്നു തന്റെ "മെയില്‍ പെട്ടി" തുറന്നപ്പോളായിരുന്നു. ഭാഗ്യം മറ്റനര്‍ത്ഥങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഓരോന്നായി "ഡിലീറ്റ് "ചെയ്യവേ "റിസീവ്ഡ് മെയിലി"ലൊന്നിന്റെ ഐ.ഡി.യില്‍ കണ്ണുടക്കി. തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. പുറകില്‍ കരഞ്ഞ ജാലക വാതില്‍ക്കല്‍ അച്ഛന്‍ നിന്ന് പരുങ്ങുന്നത് മുന്നിലെ കണ്ണാടിയില്‍ പ്രതിഫലിച്ചു.

രാമേട്ടന്‍ പറഞ്ഞ അരുതാത്ത വാര്‍ത്തയുടെ നീറ്റലില്‍ നിന്നും രക്ഷ നേടാന്‍ "ഏകജാലകത്തിലെ" ഇടപാടുകള്‍ക്ക് അവധി കൊടുത്ത് സ്വന്തം മെയില്‍ ജാലകം തുറന്നപ്പോള്‍ കണ്ട "ഇക്കിളി മെയിലിന് " അലസമായി "റിപ്ലേ" ചെയ്തപ്പോള്‍ ഒരിക്കലും കരുതിയില്ല. സ്വന്തം മകളുടെതാവുമെന്ന്. സ്വയം ശപിച്ചുകൊണ്ട് അച്ഛന്‍ ജാലക വാതിലടച്ച് പിന്തിരിഞ്ഞപ്പോള്‍ മീനു വിളക്കുകള്‍ കെടുത്തി ഇത്തിരിക്കാറ്റിനായി പുറത്തേക്കുള്ള വാതിലുകള്‍ തുറന്നു. "തുറന്നിട്ട ജാലകങ്ങള്‍" വരുത്തി വച്ച പുലിവാലുകള്‍ ഓര്‍ത്തപ്പോള്‍ പെട്ടന്നു തന്നെ അടച്ച് കൊളുത്തിട്ട് മുറിക്കുള്ളിലെ ചൂട് സഹിച്ച് കിടന്നു.

ജാലകങ്ങളില്ലാത്ത സിനിമാ തിയേറ്ററിലെ സദാനന്ദുമൊത്തുള്ള "ചൂടുള്ള" അനുഭവങ്ങളില്‍ വിയര്‍ത്തു കൊണ്ട്....

അഭിപ്രായങ്ങള്‍

  1. ഈ ജാലകങ്ങള്‍ നന്നായി.. കഥ ചുരുക്കി, ലളിതമായി, ഭംഗിയായി പറഞ്ഞു.. അവതരണത്തിലെ മികവാണ് ആകര്‍ഷണമായി തോന്നിയത്.. തുടര്‍ന്നും എഴുതുക.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അവതരണം നന്നായി. അവസാനത്തെ അച്ഛന്റെ സംഭവം ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  3. നമ്മുടെ കാലത്തിന്റെ മൂല്യങ്ങളും ജീവിതചര്യകളും - അവ ഉയര്‍ത്തുന്ന വെല്ലുവിളികളും.

    ചുരുങ്ങിയ വാക്കുകള്‍കൊണ്ട് നല്ല കൈയ്യടക്കത്തോടെ ഭംഗിയായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  4. ജാലകങ്ങൾ തുറന്നിടുമ്പോൾ ശ്രദ്ധിക്കുക, കഥ നന്നായി

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ട്. അവതരണം.
    പക്ഷെ ജാലകം അമിതമായത് ആരോച്ചകായി തോന്നുന്നുണ്ടോന്നൊരു സംശയം .

    മറുപടിഇല്ലാതാക്കൂ
  6. ജാലകങ്ങൾ തുറക്കാൻ മാത്രമല്ല അടയ്ക്കാനും കൂടിയാണ്......
    ചുരുക്കിയെഴുതിയത് ഭംഗിയായി

    മറുപടിഇല്ലാതാക്കൂ
  7. ഗൌരവപെടട്ടെ. കഥയെ ലളിതമായി കാണണ്ട. വാക്യങ്ങള്‍ വല്ലാതെ നീണ്ടുപോകുന്നു.

    മറുപടിഇല്ലാതാക്കൂ
  8. ജാലകത്തിന്റെ പ്രയോഗങ്ങൾ അമിതമായതൊഴിച്ചാൽ നല്ല ഒരു കഥ. നന്നായി ചെറുതാക്കി പറഞ്ഞ ഒരു 'വലിയ' കഥ. അഭിനന്ദനങ്ങൾ, ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  9. ചുരുക്കി, നന്നായിപ്പറഞ്ഞു. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  10. നല്ല കഥ. ഒത്തിരി കാര്യങ്ങള്‍ ഇത്തിരി വാക്കുകളില്‍ പറഞ്ഞു വെച്ചു. തുറന്നിട്ട ആദ്യജാലകത്തിലൂടെ കുറേയധികം ജാലകങ്ങള്‍ പറന്ന് വന്ന് അങ്ങിങ്ങായി ചിതറി വീണതൊഴിച്ചാല്‍ കാണുന്ന ജാലകക്കാഴ്ച മനോഹരം തന്നെ. ഒന്നു കൂടി എഡിറ്റ് ചെയ്യാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  11. അല്പം നീട്ടിയെഴുതിയ നുറുങ്ങുകഥ നല്ലതായിട്ടുണ്ട്, ഒരു ജാലകത്തിൽക്കൂടി എത്രയെത്ര കഥകൾ, കഥാപാത്രങ്ങൾ..!! ഇതിനും ഒരു പ്രത്യേകതയുണ്ട്, ഭാവുകങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  12. നല്ല കഥ.തുറന്നിട്ട ജാലകങ്ങള്‍ അടയ്ക്കുക.തൂവല്‍ കിടക്ക മടക്കുക

    മറുപടിഇല്ലാതാക്കൂ
  13. വളരെ ഭംഗിയോടെ ഒതുക്കി പറഞ്ഞ ഈ കഥ വളരെ ഇഷ്ടപ്പെട്ടു..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  14. ചുരുക്കി ഒതുക്കി നല്ല അവതരണം.
    കുറേയധികം "ജാലകങ്ങൾ" ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു.

    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  15. നല്ല അവതരണം.
    അഭിനന്ദനങ്ങള്‍.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  16. നന്മയിലേക്കുള്ള ജാലകങ്ങള്‍ തുറക്കട്ടെ.... നന്നായി പറഞ്ഞു ....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. എന്റമ്മോ... എന്തോരം ജാലകങ്ങളാണ്... ഈ ജാലകങ്ങളാണ് ആളെ ബെടക്കാക്കുന്നത് ...

    നല്ല കഥയിലെക്കൊരു ജാലകം തുറന്നു തന്ന ഇരിപ്പിടത്തിനു നന്ദി...
    നല്ല കഥക്ക് അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  18. തുറക്കുമ്പോൾ ജാലകങ്ങൾ അടക്കാൻ മറക്കരുത്. :)

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...