ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .
വായനകുറിപ്പ് (ചക്കരപ്പാടം)            ____________________________ പ്രശസ്ത കഥാകൃത്തും ശ്രീ ശ്രീജിത്ത്‌ മൂത്തേടത് എഴുതിയ ചക്കരപ്പാടം എന്ന കുട്ടികളുടെ നോവലാണ് ഞാൻ വായിച്ചത്. പ്രകൃതിയെ സ്നേഹിക്കുന്ന കുട്ടികളുടെ കഥയാണ് ഇത് പ്രകൃതിയെ നശിപ്പിക്കാൻ പോകുന്ന ദുഷ്ടന്മാരായ മനുഷ്യർക്കെതിരെ പോരാടുന്ന കഥ. ഈ കഥയിൽ സാരംഗ് മുഹമ്മദ്‌ സീന സുഹറ തുടങ്ങിയ ഒരു പറ്റം കുട്ടികളും അധ്യാപകരും ചേർന്ന് പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നു.അവർ സംഘടന രൂപീകരിക്കുന്നു. ഇന്ന് നാം നേരിടുന്ന വലിയ ഭീഷണിയാണ് വരൾച്ച.മനുഷ്യർ തന്നെയാണ് അതിന് കാരണം. മരങ്ങൾ മുറിച്ച് കെട്ടിടങ്ങൾ പണിയുന്നു. നാം വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നു. പാടങ്ങളും കുളങ്ങളും നികത്തുമ്പോൾ വെള്ളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കുന്നില്ല. ഈ കഥയിൽ പാടങ്ങളും തോടുകളും നികത്തി കമ്പനി പണിയാൻ ശ്രമിക്കുന്നു. അതിനായി പാവപ്പെട്ട മനുഷ്യരെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുന്നു. ചതുപ്പും പാടവും തോടും അതുൾപ്പെടുന്ന തണ്ണീർത്തടവും വേറൊരിടത്ത് കൊണ്ടുപോയി നിർമ്മിച്ചെടുക്കാൻ കമ്പനിക്ക് സാധിക്കുമോ എന്ന ഈ കഥയിലെ കഥാ...
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി ...

വയലാർ അവാർഡിനെ വികലമാക്കരുത്

Sunday 6 October 2019 1:50 am IST മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന് 2012ല്‍ വയലാര്‍ അവാര്‍ഡ് നല്‍കിയപ്പോള്‍ ആ വാര്‍ത്ത ഏറെ ചര്‍ച്ചയ്ക്ക് പാത്രമായിരുന്നു. അക്കിത്തത്തിന് ഇപ്പോഴാണോ അവാര്‍ഡ് നല്‍കുന്നത് എന്നായിരുന്നു ചോദ്യം. 1977ല്‍ നല്‍കിത്തുടങ്ങിയ വയലാര്‍ അവാര്‍ഡ്, മറ്റ് പലര്‍ക്കും അതിനുമുമ്പ് നല്‍കിയിട്ടും മഹാകവി അക്കിത്തത്തെത്തേടി പുരസ്‌കാരം വരാന്‍ എന്തേയിത്ര വൈകിയെന്ന് പലരും സന്ദേഹിച്ചു. അവാര്‍ഡ് നിര്‍ണ്ണയത്തിലെ അപാകങ്ങളും സ്വജനപക്ഷപാതവും രാഷ്ട്രീയവുമൊക്കെ അന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. വയലാര്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ ഞാന്‍ അദ്ദേഹത്തിന്റെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ടെന്നും അതിനെ അവാര്‍ഡിനെക്കാള്‍ വിലമതിക്കുന്നുവെന്നും മഹാകവി സരസമായി വിവാദങ്ങളോട് പ്രതികരിച്ചു. 2001ല്‍ എം.വി. ദേവന്റെ ദേവസ്പന്ദനം അവാര്‍ഡ് നേടിയപ്പോള്‍ ദേവന്‍ സാഹിത്യകാരനല്ലല്ലോ, ചിത്രകാരനല്ലേയെന്ന വിവാദവുമുണ്ടായിട്ടുണ്ട്. എഴുത്തുകാരനെ നോക്കിയിട്ടല്ല, കൃതിയെ നോക്കിയിട്ടാണ് അവാര്‍ഡ് നല്‍കുന്നത് എന്നായിരുന്നു അന്ന് വിശദീകരണം നല്‍കപ്പെട്ടത്. ദേവസ്പന്ദനം മികച്ചൊരു സാഹിത്യഗ്രന്ഥമാണെന്നതില്‍ വായിച്ചവര്‍ക്കാര്‍ക്...
ഖാണ്ഡവം ശ്രീജിത്ത് മൂത്തേടത്ത്‌ Sep 27, 2019, 12:52 am IST ഖാണ്ഡവ വനത്തിനു മുകളില്‍ പാണ്ഡുപുത്രന്‍ സൃഷ്ടിച്ച ശരക്കുടയ്ക്കുകീഴെ അഗ്നിദേവന്‍ അട്ടഹസിച്ചു. ഹേ.. ഇന്ദ്രാ! നീ എവിടെയാണ്! നിന്റെ മകനെക്കൊണ്ടുതന്നെ ഞാന്‍ നിന്നെ പ്രതിരോധിച്ചിരിക്കുന്നു. കാണൂ. ആനന്ദിക്കൂ. ഹ.. ഹ.. ഹ.. അഗ്നിയുടെ അട്ടഹാസം കേട്ട് കാട് നടുങ്ങി. ഖാണ്ഡവത്തിനുള്‍ത്താരകളിലെ മൃഗങ്ങളും, ഉരഗങ്ങളും, ചെറുജീവികളും ഞെട്ടി വിറച്ചു. ഇത്രനാളും യാതൊരു പോറലുമേല്‍ക്കാതെ സംരക്ഷിച്ചിരുന്ന അമ്മവനത്തിന് ആപത്തു വരാന്‍ പോവുകുന്നു! അമ്മയെ സംരക്ഷിക്കാന്‍ മഴയുടെ ദേവനുമാത്രമേ സാധിക്കൂ. മഴദേവനും തടഞ്ഞുനിര്‍ത്തപ്പെട്ടിരിക്കയാണ്. സംഹാരരുദ്രന്റെ പ്രച്ഛന്നവേഷമിട്ട് അഗ്നിയലറുന്നു. നിരാലംബരായ ജീവികള്‍ പരസ്പരം കെട്ടിപ്പിടിച്ച് കേണു. മൃത്യു മുന്നില്‍ നിന്നും നൃത്തമാടുമ്പോള്‍ നമുക്കൊന്നും ചെയ്യാനില്ല. ഇതായിരിക്കാം നമ്മുടെ വിധി. അതിനു കീഴടങ്ങുക തന്നെ. പക്ഷെ എന്റെ സങ്കടമതല്ല. ഇത്രയും നാള്‍ മറ്റെന്തപകടം വന്നു ഭവിച്ചാലും നമ്മെ പോറ്റാന്‍ ഈ കാടുണ്ടായിരുന്നു. ഇവിടുത്തെ തെളിനീരരുവിയുണ്ടായിരുന്നു. അതിന്റെ തീരത്തെ എണ്ണിയാലൊടു...

രതിപുഷ്പതിലകം (അദ്ധ്യായം ഒന്ന്)

  ഹിമദളലത ഉദ്യാന മധ്യത്തിലെ ശില്പത്തിൽ നിന്നും ധാരയായൊഴുകുന്ന അമൃതജലത്തിൽ നനഞ്ഞ്, പുഞ്ചിരിച്ച് മന്ദമാരുതനിൽ തലയാട്ടുകയാണ് ഹിമദളപുഷ്പങ്ങൾ. സ്വർഗ്ഗലോകാധിപനായ ദേവേന്ദ്രൻ ഹിമാലയതാഴ്വരയിലെ കൗളഗോത്രാധിപനായ വീരേശദൈത്യനുമായി നടത്തിയ ദശവത്സരയുദ്ധത്തിൽ വിജയശ്രീലാളിതനായതിനെത്തുടർന്ന് കൗളരുടെ ആരാധനാമൂർത്തിയും, ക്ഷിപ്രപ്രസാദിയുമായ മഹാകാളി പ്രത്യക്ഷീഭവിച്ച് സമ്മാനിച്ചതായിരുന്നു ഈ ദിവ്യവല്ലരി. യുദ്ധാനന്തരം കൗളദേശത്തെ  തോൽപ്പിച്ച് അജയ്യനായിത്തീർന്ന ദേവേന്ദ്രൻ സ്വർഗ്ഗലോകത്ത് അതിഗംഭീരമായൊരു സദ്യനടത്തി. അസുരരും ആ ആഘോഷത്തിൽ ക്ഷണിക്കപ്പെട്ടിരുന്നു. ആയിരത്താണ്ടുകൾ ഹിമപാളികൾക്കിടയിലുറഞ്ഞു പരുവംവന്ന അതിവിശിഷ്ട മദ്യശേഖരങ്ങളും ദേവാംഗനമാരുടെ തളിർമേനിയും തങ്ങൾക്കുകൂടെ കരഗതമാകുന്ന അപൂർവ്വാവസങ്ങളിലൊന്നായിരുന്നു അസുരൻമാർക്ക് ആ ക്ഷണം. മദ്യപിച്ചുൻമത്തരായ ദേവാസുരഗണങ്ങൾക്കു മുന്നിൽ സ്വർഗ്ഗലോകത്തിന്റെ മുഴുവൻ പ്രൗഢിയും കാട്ടും വിധത്തിൽ നൃത്തം ചെയ്യാൻ ഇന്ദ്രനന്ന് ഉർവ്വശിയോട് ഉത്തരവിട്ടു. സ്വർഗ്ഗീയമേനിയഴക് പ്രദർശിപ്പിച്ച് ചുവടുകൾ വെച്ച ഉർവ്വശിയിൽ നിന്നും കണ്ണെടുക്കാൻ ദൈത്യഗുരുവായ ശുക്രാചാര്യർക്കുപോലും സ...

രതിപുഷ്പതിലകം (ആമുഖം)

സ്വർഗ്ഗപ്രവേശം പണ്ട് പണ്ട് പാടലീപുത്രം ഭരിച്ച മഹാനായ ചക്രവർത്തിയായിരുന്നു വിക്രമാദിത്യൻ. സർവ്വ കലകളിലും, സംഗീതത്തിലും, സാഹിത്യത്തിലും നിപുണനായിരുന്നു അദ്ദേഹം. ഉജ്ജയിനിയിൽ അദ്ദേഹം പണിത കൊട്ടാര നഗരത്തിൽ കലാ സാഹിത്യ പഠനത്തിനും അവതരണത്തിനും പോഷണത്തിനുമായുള്ള മണിമന്ദിരങ്ങളുണ്ടായിരുന്നു. കാളിദാസനും വരരുചിയും ഘടകർപ്പരനും ശങ്കുവും വേതാളഭട്ടനും വരാഹമിഹിരനുമുൾപ്പെടുന്ന നവരത്നങ്ങൾ ഈ മണിമന്ദിരങ്ങളെ അലങ്കരിച്ചിരുന്നു. വിക്രമാദിത്യ മഹാരാജാവിന്റെ കീർത്തിയും കലാ സാഹിത്യ നിപുണതയും ത്രൈലോക്യങ്ങളിലും പുകൾപെറ്റതായിരുന്നു. ഒരു ദിവസം സ്വർഗ്ഗത്തിലെ ദേവസദസ്സിൽ ഒരു തർക്കമുണ്ടായി. രംഭയാണോ ഉർവ്വശിയാണോ ഏറ്റവും മികച്ച നർത്തകി എന്നതായിരുന്നു തർക്കം. ഇന്ദ്ര സന്നിധിയിലെത്തിയിട്ടും തർക്കം തീർന്നില്ല. ദേവൻമാർ കൂടിയാലോചിച്ച് ഒരു തീരുമാനമെടുത്തു. ഭൂമിയിലെ പാടലീപുത്രത്തിൽ നിന്നും കലാസാഹിത്യ നിപുണനായ വിക്രമാദിത്യ ചക്രവർത്തിയെ വിധിനിർണ്ണയത്തിനായി ക്ഷണിച്ചു വരുത്തുക. ദേവേന്ദ്രനാൽ ക്ഷണിക്കപ്പെട്ട വിക്രമാദിത്യരാജാവ് തങ്കത്തേരിൽ സ്വർഗ്ഗത്തിലെത്തി. പ്രത്യേകമണിമന്ദിരത്തിൽ അപ്സരസുന്ദരിമാരാൽ പരിചരിക്കപ്പെട്ട് വിക്രമ...

റാ..റാ..റാസ്പുടിൻ...

              പണ്ട്.. വളരെ പണ്ട്.. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ, റഷ്യ ഭരിച്ചിരുന്നത് സാർ നിക്കോളാസ് രണ്ടാമൻ എന്ന രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമന്റെ മകനായ നിക്കോളാസ് ശക്തനും ആഡംബരപ്രിയനുമായിരുന്നു. തന്റെ ഇരുപത്തിയാറാം വയസിൽ ഹെസ്സെയിലെ രാജകുമാരിയായിരുന്ന അതിസുന്ദരിയായ അലിക്സാണ്ട്ര ഫിയോദോർവിനയുമായുള്ള നിക്കോളാസിന്റെ വിവാഹത്തിന്റെ അതേ വർഷമാണ് അതായത് 1894 നവംബർ ഒന്നിനാണ് നിക്കോളാസ് റഷ്യയുടെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടത്. സിംഹാസനാരോഹണശേഷം നവംബർ 24ന് ആയിരുന്നു വിവാഹം. ധിക്കാരിയും, ചെറുപ്പത്തിന്റെ തിളപ്പിൽ യുദ്ധക്കൊതിയനുമായിരുന്ന നിക്കോളാസ് പട്ടിണിയിൽ പെട്ടുഴലുന്ന സ്വന്തം പ്രജകളുടെ രോദനം കണക്കിലെടുക്കാതെ അയൽ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെട്ടു. തുടർച്ചയായ വിജയങ്ങളിൽ അമിതമായി ആഹ്ലാദിച്ച രാജാവ് 1905ൽ ജപ്പാനുമായുള്ള യുദ്ധത്തിൽ പരാജയം രുചിച്ചു. ഒരു ചെറുരാജ്യമായ ജപ്പാനോടുപോലും പരാജയപ്പെടാൻ പാകത്തിൽ റഷ്യ സൈനികമായും സാമ്പത്തികമായും തകർന്നിരുന്നു. നിക്കോളാസിന്റെ യുദ്ധക്കൊതിയിലും ദുർഭരണത്തിലും രോഷം പൂണ്ട ജനത വിപ്ലവം നയിച്ചെങ്കിലും അടി...
വെയിൽ വരും പോകു- മതുപോലെ, മഴയും പ്രളയവും. വേണം നമുക്ക് വേരുകളാഴ്ത്തണം  മണ്ണിതിൽ നന്മകൾ നിറയ്ക്കുക, പ്രതീക്ഷകൾ പുഞ്ചിരിക്കട്ടെ..

മര ഗീത

വെയിൽ  പടികയറി വരുന്നതു കണ്ട് പേടിച്ച്, വീർപ്പടക്കി, ഇലചുരുട്ടി, വാടിനിന്ന  കുഞ്ഞു ചെടിയോട് മരം പറഞ്ഞു. നിവർന്നു നിൽക്കെടാ.. ഒന്നുമില്ലേൽ നീയെന്റെ വംശത്തിൽ പിറന്നവനല്ലേ.. നമ്മളൊന്ന് നിവർന്നു നിന്നാൽ ഒരു വെയിലും പേടിപ്പിക്കാൻ വരില്ല. നിന്റെ ചോട്ടിൽ തണലു കാത്തു കിടക്കുന്നോരെയെങ്കിലും നീ ഓർക്ക്. മരോപദേശം ശ്രവിച്ച്, ആത്മാഭിമാനിതനായി, വെയിൽ ഭൂമി ഉഭയോർ മദ്ധ്യേ - ചെടി ഇലകൾ വിരിച്ച് തണലു പടർത്തി നിവർന്നു നിന്നപ്പോൾ, ചുവട്ടിലെ പുഴുക്കളും, ഉറുമ്പുകളും പ്രാണികളും ആശ്വാസച്ചിരി ചിരിച്ചു. മണ്ണ്  എവിടുന്നൊക്കെയോ സംഭരിച്ച ജലം വേരുകൾക്ക് ചുരത്തിക്കൊടുത്തു.

കാമിനിമൂലം....

   സാമ്യമകന്നോരുദ്യാനമദ്ധ്യേ വിഷണ്ണരായിരിക്കയാണ് സുന്ദനും ഉപസുന്ദനും. ഭ്രമരങ്ങൾ മൂളിപ്പറക്കുന്ന അനുപമ പുഷ്പവനിക മനുഷ്യരായി പിറന്നവരൊക്കെ ഭ്രമിച്ചുപോകുന്ന കിളികൂജനങ്ങളാൽ മുഖരിതമായിരുന്നു. അല്പമകലെയായി പുഷ്പവാടിയിലെ പൊയ്കയ്ക്കരികിലിരിക്കയാണ് തിലോത്തമ.  സുന്ദാ, അനുജാ, നമ്മൾ എത്രത്തോളം അടുത്തവരായിരുന്നെന്നോർക്കുന്നുവോ? ലോകത്തൊരു ശക്തിക്കും നമ്മെ വേർപിരിക്കാനാവില്ലെന്ന് നമ്മൾ അഹങ്കരിച്ചിരുന്നു. ഇപ്പോൾ എവിടെനിന്നോ വന്ന ആരോ ഒരുവൾക്കു വേണ്ടിയാണ് നമ്മൾ യുദ്ധം ചെയ്യുന്നത്.  ജ്യേഷ്ഠനായ ഉപസുന്ദന്റെ വാക്കുകൾ സുന്ദനെ അവരുടെ കുട്ടിക്കാലത്തേക്കു കൊണ്ടുപോയി. ഗ്രാമം വരൾച്ചയിലായിരുന്നു. രാജ്യത്തെ ഭരണാധികാരിയുടെ അനുചിതമായ മൂഢപ്രവൃത്തിയാൽ കഴിഞ്ഞ വർഷകാലത്ത് ലഭിച്ച അമിതവർഷത്തെത്തുടർന്ന് ജലസംഭരണികൾ തുറന്നു വിട്ടിരുന്നു. നാടുമുഴുവൻ പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു. മണ്ണിലേക്കൂർന്നിറങ്ങി ഭൂഗർഭജലമായി വേനലിൽ ദാഹമകറ്റേണ്ടിയിരുന്ന ജലമാണ് സമുദ്രത്തിലേക്കൊഴുക്കിക്കളഞ്ഞത്. പ്രളയസമയത്ത് തങ്ങൾ ഒത്തൊരുമിച്ച് എത്രപേരുടെ ജീവൻ രക്ഷിച്ചു! എത്രപേർക്ക് ആശ്വാസം പകർന്നു! സമുദ്രതീരത്തുനിന്നും സുഹൃത...

ഒരു വയനാടൻ അപാരത...

മുളങ്കാടുകളുടെ തളിർപ്പുകളിൽ അടക്കിപ്പിടിച്ച തണുപ്പ്. സ്വന്തം നാടിന്റെ കാവലാളായി ദൈവം നിയോഗിച്ച പശ്ചിമഘട്ടത്തിന്റെ അതുല്യ മനോഹാരിത. അനാദിയായ പ്രപഞ്ചത്തിന്റെ നിഗൂഢതയൊട്ടും ചോർന്നുപോകാത്ത മരതക മലനിരകൾ. വീരപഴശ്ശി കേരളവർമ്മത്തമ്പുരാന് ആംഗലേയപ്പടയ്ക്കുനേരെ ഗറില്ല യുദ്ധമുറകൾ ഉപദേശിച്ചുകൊടുത്ത കുറിച്യപ്പടയാളികളുടെ നാട്. ആ നാട്ടിലേക്കെഴുന്നള്ളിയിരിക്കയാണ് ആധുനിക ഭാരതത്തിലെ ഗണ്ഡി രാജവംശത്തിലെ ഇളമുറത്തമ്പുരാട്ടി. അധോലോക ചക്രവർത്തിയായ വദ്രത്തമ്പുരാന്റെ പട്ട മഹിഷി. സഹ ഉദരന്റെ പാർലമെന്റ് മോഹപൂർത്തിക്കായി ഓല സമർപ്പിക്കുന്ന പുണ്യസംഭവത്തിന് സാക്ഷ്യം വഹിക്കാനാണ് മഹിഷിയുടെ എഴുന്നള്ളത്ത്. ഓല സമർപ്പണവും, ജയഭേരികളും, പ്രജാദർശനവും കഴിഞ്ഞ് തമ്പുരാട്ടി പള്ളിയുറക്കത്തിനായി സർക്കാർ വക അതിഥിമുറിയിലേക്കെത്തി. വദ്രത്തമ്പുരാന് അധോലോകത്തെന്തോ നേരമ്പോക്കുകളുണ്ടായിരുന്നതിനാൽ തമ്പുരാട്ടിക്ക് കൂട്ടു കിടക്കാനാരുമില്ലായിരുന്നു. അധോലോകത്തമ്പുരാൻ തന്നെ വേണമെന്ന നിർബ്ബന്ധമൊന്നുമില്ലായിരുന്നെങ്കിലും തമ്പുരാട്ടിക്ക് നവോത്ഥാനദിനങ്ങളായിരുന്നതു കൊണ്ടാണ് കൂട്ടുകിടപ്പിനാരും വേണ്ടെന്നു നിശ്ചയിച്ചതെന്നൊരു പാണൻ പാട്ടുണ്ട്....
എഴുത്തുകാരന്റെ രാഷ്ട്രീയം Monday 19 February 2018 2:30 am IST ടി.പി. ചന്ദ്രശേഖരന്‍ വധം പോലെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍പ്പോലും സിപിഎമ്മിനെ ന്യായീകരിക്കാന്‍ ചാവേറിനെപ്പോലെ പൊരുതിയിരുന്ന ആളാണ് അശോകന്‍ ചരുവില്‍ എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടിനെ ആരും വിലവയ്ക്കാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. പാര്‍ട്ടിയുടെ കൊള്ളരുതായ്മകളെ മടിയില്ലാതെ ന്യായീകരിക്കുവാന്‍ തയ്യാറാകുന്ന എഴുത്തുകാരന്‍ ഏതുതരത്തിലുള്ള ആശയമായിരിക്കും വായനക്കാര്‍ക്കു നല്‍കുന്നുണ്ടാവുക? എഴുത്തുകാരന്‍ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിയുന്നവനായിരിക്കണം. ലോക പ്രശസ്ത കവിയും നൊബേല്‍ സമ്മാനജേതാവുമായ പാബ്ലോ നെരൂദ ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. ഇതേപോലെ എഴുത്തുകാരില്‍ പലരും അവരുടെ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ കാണിച്ചിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍നിന്നും എടുത്തുകാണിക്കാവുന്നതേയുള്ളൂ. മലയാളത്തിന്റെ പ്രിയ സഞ്ചാരസാഹിത്യകാരനും, നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് ഒരു രാഷ്ട്രീയകക്ഷിക്കുവേണ്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും, പാര്‍ലമെന...
മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു...