ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
ഏറ്റവുമധികം ഭ്രമിപ്പിച്ചിട്ടുള്ള എഴുത്തുകാരന്‍.
ഖസാക്കിനേക്കാളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് മധുരം ഗായതിയായിരുന്നു.
ഖസാക്കിനേക്കാളും മുമ്പുവായിച്ചതും മധുരംഗായതി തന്നെ.
ആല്‍മരത്തിന്റെയും, സുകന്യയുടെയും പ്രണയം ആത്മീയാനുഭൂതിയായി മനസ്സില്‍ നോവുകള്‍ തീര്‍ത്ത കാലമായിരുന്നു കൂടുതല്‍ ഗൗരവമുള്ള വായനകളിലേക്കു തുളഞ്ഞുകയറാന്‍ പ്രേരിപ്പിച്ചത്.
 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും , ഉത്തരത്തിലുമൊക്കെ തൂങ്ങിയാടാറുണ്ട് . അപ്പോഴൊക്കെ കുട്ടികള്‍ പേടിച്ചും അല്ലാതെയും കൂക്കിവിളിച്ചു് ഓടാറുണ്ട് . പക്ഷെ രാമന്‍മാഷ് കവിതചൊല്ലുമ്പോള്‍ ഇനി ചേരവന്നാല്‍ത്തന്നെയും കുട്ടികള്‍ വീര്‍പ്പടക്കിയിരിക്കുകയേയുള്ളൂ . അത്രക്കിഷ്ടമായിരുന്നു കുട്ടികള്‍ക്ക് മാഷിനെ . കണക്കില്‍ വട്ടപ്പൂ

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും മൂലയിലും ഉഴറി നടന്നു. ഒടുവില്‍ അവ, കാലുകള്‍ ഉള്‍വലിഞ്ഞ് ചിറകുകള്‍ മുളച്ച് നീല കര്‍ട്ടനിട്ടലങ്കരിച്ചിരുന്ന ജനലിലൂടെ പറന്നകന്ന് പഞ്ഞി

പുസ്തകപ്രകാശനം

എന്റെ ആദ്യ കഥാസമാഹാരമായ "ജാലകങ്ങള്‍" പ്രശസ്ത നിരൂപകനും, സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് സീനിയര്‍ ജേണലിസ്റ്റ് കെ.പി. ആന്റണിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്തും, ബാലസാഹിത്യകാരനുമായ ഭരതന്‍ പല്ലിശ്ശേരി, പി.ഐ.സോമനാഥന്‍(മാനേജര്‍, സി.എന്‍.എന്‍.സ്കൂള്‍സ്),എഴുത്തുകാരായ രാമചന്ദ്രന്‍ വല്ലച്ചിറ, ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, സുരേഷ്ബാബു ഞെരുവിശ്ശേരി, ജോണ്‍സണ്‍ ചിറമ്മല്‍ തുടങ്ങിയവര്‍ സമീപം.