ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സന്തോഷ വാര്‍ത്ത...!! മുളങ്ങ് സമരം വിജയിച്ചു..!!

           മുളങ്ങ് രാസമാലിന്യ വിരുദ്ധ സമരം വിജയിച്ചു.. പിന്തുണയറിയിച്ച ഏവര്‍ക്കും നന്ദി.. സമരത്തിന് പിന്തുണയറിയിച്ച് സംസാരിക്കുന്ന ലേഖകന്‍                   പ്രിയ പ്രകൃതി - പരിസ്ഥിതി സ്നേഹികളായ സുമനസ്സുകളെ , നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി . തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് പ്രദേശത്ത് ജനങ്ങളുടെ ജീവനു ഹാനികരമായി , പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടു രാസമാലിന്യം പുറന്തള്ളിക്കൊണ്ടു പ്രവര്‍ത്തിച്ചിരുന്ന സൗപര്‍ണ്ണിക അലൂമിനിയം ഫാക്ടറി എന്ന വ്യവസായഭീമന്‍ സമരസമിതിയുടെ സഹനസമരത്തിനുമുന്നില്‍ അടിയറവു പറഞ്ഞ വിവരം ഏവരെയും സസന്തോഷം അറിയിക്കട്ടെ . 44 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവിലാണ് രാസമാലിന്യം വമിപ്പിക്കുന്ന വ്യവസായഭീകരനെ മുട്ടുകുത്തിക്കാന്‍ മുളങ്ങു പൗരസമിതിക്ക് സാധിച്ചത് . ദുരന്തത്തിനിടയിലും ചോരാത്ത സമരവീര്യം രാസമാലിന്യഫാക്ടറിക്കെതിരായ സമരം നടന്നുവരുന്നതിനിടയിലാണ് പ്രദേശത്ത് കേരളത്തെ നടുക്കിയ ...

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേ...

രാസമാലിന്യത്തില്‍മുങ്ങി മുളങ്ങ് ഗ്രാമം ശ്വാസംമുട്ടിപ്പിടയുന്നു

മുളങ്ങ് ഗ്രാമം സമരച്ചൂടിലാണ് മുളങ്ങ് നിവാസികള്‍ പ്രകടനം നടത്തുന്നു തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍മരണപ്പോരാട്ടത്തിലാണ് . ഗുരുതരമായൊരു അത്യാഹിതത്തിനുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കേണ്ടിവരികയാണ് ഈ ജനത . ഉറക്കെ നിലവിളിക്കുകയല്ലാതെ മറ്റൊന്നിനുമാവില്ലെന്നതുപോലൊരു നിസ്സഹായാവസ്ഥയിലാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും . അനുഭവിക്കുന്ന ഘോരമായ രാസമാലിന്യാഘാതത്തെ ചെറുക്കാന്‍ മാര്ഗ്ഗമില്ലാത്ത അബലജനത എന്തുചെയ്യും ? ഈയൊരു നിസ്സഹയായാവസ്ഥയില്‍ നിന്നാണ് മുളങ്ങില്‍ ഗ്രാമജനത തങ്ങളുടെ ജീവന്‍ ഹനിക്കുന്ന രാസമാലിന്യം പുറന്തള്ളുന്ന ഫാക്ടറിക്കെതിരെ മരണംവരെ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുന്നത് . ഈ ലേഖനമെഴുതുന്ന ദിവസം നിരാഹാരസമരം 23 ദിവസമാണ് . ഈ ഗ്രാമത്തിലെ മുഴുവന്‍ ജനതയുടെയും ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് അതിമാരകമായ രാസമാലിന്യങ്ങള്‍ പുറന്തള്ളുന്ന അലൂമിനിയം ഫാക്ടറി , നിയമത്തെയും നീതിയെയും വെല്ലുവിളിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ പ്രവര്‍ത്തിക്കുന്നു . പേരിനൊരു പഞ്ചായത്തു ലൈസന്‍സുപോലും ഈ ഫാക്ടറിക്കില്ലെന്നതാണ് ആശ്ചര്യകരം . രാജ്യത്തെ നിയമസംവിധാ...

കാതിക്കുടത്ത് ഞങ്ങള്‍ കണ്ടത്....

കാതിക്കുടത്ത് ഞങ്ങള്‍ കണ്ടത് ... ചേര്‍പ്പ് എഴുത്തുകൂട്ടം പ്രതിനിധികള്‍ കാതിക്കുടം നിറ്റാജലാറ്റിന്‍ സമരഭൂമി സന്ദര്‍ശിച്ചപ്പോള്‍... കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ പ്രധാന ഗേറ്റ് ചേര്‍പ്പ് എഴുത്തുകൂട്ടം കമ്പനി പരിസരത്ത് സ്ഥാപിച്ച ബാനര്‍ പോലീസ് തല്ലിത്തകര്‍ത്ത സമരപ്പന്തലിനുപകരം പുതിയത് നിര്‍മ്മിക്കുന്നു. കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി ചേര്‍പ്പ് എഴുത്തുകൂട്ടം പ്രവര്‍ത്തകരോട് സമരസമിതി ചെയര്‍മാന്‍ പ്രേംകുമാര്‍ സംസാരിക്കുന്നു. പോസീസ് അതിക്രമത്തില്‍ തകര്‍ക്കപ്പെട്ട സമരപ്പന്തല്‍ സമരത്തിന് ഐക്യദാര്‍ഢ്യം സമരസമിതി കണ്‍വീനര്‍ അനില്‍കുമാര്‍ ക സമരാന്തരീക്ഷം കനത്തുനില്‍ക്കുന്ന കാതിക്കുടത്ത് ഞങ്ങളെത്തുമ്പോള്‍ സമയം മൂന്നുമണിയായിരുന്നു . വാഹനം പാര്‍ക്ക് ചെയ്ത് സമരപ്പന്തല്‍ അന്വേഷിച്ചുചെന്ന ഞങ്ങളെ എതിരേറ്റത് യുദ്ധം കഴിഞ്ഞതുപോലെ തോന്നിക്കുന്ന വാരിവലിച്ചെറിയപ്പെട്ട സമരപ്പന്തലിന്റെ ഓലകളും , മുളകളും മറ്റവശിഷ്ടങ്ങളും . പോലീസ് നരനായാട്ടിനിടയില്‍ അടിച്ചുതകര്‍ക്കപ്പെട്ടവ .. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെവിടാതെ തല്ലിച്ചതച്ച പോലീസ...

പ്രോമിത്യൂസ്

കഴുത്തില്‍ കുരുക്കുകള്‍ വീണിടും മുമ്പേ ശതം ശാഖികള്‍ ഛേദംചെയ്തു നഗ്നനായ് നിര്‍ത്തീനിന്നെ . അംഗഛേദ്യത്തിന്‍ മുറി - വായയില്‍നിന്നും നിണം നേര്‍ത്തചാലുകള്‍ തീര്‍ത്തു ഒഴുകിപ്പരക്കുന്നു . നീതന്നോരക്ഷരത്താല്‍ , നീ തന്നോരഗ്നിയാലും ജഗത്തിന്‍ ഗര്‍വ്വശൈലം താണ്ടി രമിപ്പോര്‍ ഞങ്ങള്‍ . കീഴ്ക്കാം തൂക്കാം ശിലാ - ഭിത്തിയില്‍‌ പിടഞ്ഞൊരാ നിന്‍കരള്‍ കാര്‍ന്നു കാര്‍ന്നു കഴുകന്‍ ഭുജിച്ചപോല്‍ , പ്രാണപീഡയാല്‍ തളര്‍ - ന്നാധിയാല്‍ ദൂരെമാറി , മൃത്യുതന്നഞ്ജിപോലും അകന്നു കഴിയുന്ന , നിന്നുടലനുവാരം മഴുതന്‍ മൂര്‍ച്ചയാലെ മടികൂടാതെ ഞങ്ങള്‍ പിളര്‍ക്കാന്‍ ശ്രമിക്കുന്നു . ഏകമാം പ്രഹരത്താല്‍ പ്രാണനും പറിയുന്ന മനുഷ്യപ്രാണികള്‍തന്‍ ഭാഗ്യത്തിന്‍‌ വിഭിന്നമായ് , ദേവശ്രേഷ്ഠനാം തവ പ്രാണനാശം പോലും സാവധാനത്തിന്‍ ശപ്ത പ്രകര്‍‌ഷണത്താലല്ലോ . കടയ്ക്കല്‍ ദുര്‍ദര്‍ശന യന്ത്രത്താല്‍ മുറിപറ്റി കഴുത്തില്‍ കുരുക്കിട്ട കയറിന്‍ ദിശനോക്കി മല്‍ദേഹം നിപതിക്കെ , മറ്റാര്‍ക്കും മുറിയാതെ, ശ്രദ്ധ...

വിശുദ്ധപശു

രാജ്യതലസ്ഥാനത്തെരുവത്രെ ! ഹാ ! കഷ്ടം ചീഞ്ഞുനാറുന്നു ! രാജസേവകര്‍ , കൊട്ടാരപാലകര്‍ ഹാലിളകിപ്പാഞ്ഞുതിരയുന്നു ...! കൊട്ടാരക്കെട്ടിന്റെ മുക്കിലും മൂലേലും അന്തപ്പുരത്തിന്റെ മഞ്ചലിലും , സിംഹാസനത്തിലും ദര്‍ബാര്‍ഹാളിലും രാജാധിരാജന്റെ ചേലയിലും , കൊട്ടാരം പൂന്തോട്ട വാതില്‍ക്കലും പിന്നെ മഹാമന്ത്രിതന്‍ ഗേഹത്തിലും , സര്‍വ്വ സൈന്യാധിപക്കൂടാരത്തിലും സര്‍വ്വസൈന്യ സന്നാഹത്തിലും , കൊട്ടാരക്കെട്ടിന്റെ പൂര്‍വ്വദിക്കിലെ മഹാരാജപാതയിലും , പാതയ്ക്കിരുവശം കെട്ടിയുയര്‍ത്തിയ മഹാപ്രഭുമന്തിരങ്ങളിലും , രാജകൊട്ടാരക്കുളപ്പുരയിലും കുളത്തിലെ പായല്‍ വെള്ളത്തിലും , പാനജലത്തിലും പാന്ധാവിലും പിന്നെ പട്ടണപ്രാന്തപ്രദേശത്തിലും , എന്തോ ചീഞ്ഞുനാറുന്നൂ , നാറ്റത്തിന്‍ ഹേതുവറിയുന്നീലാ ! എല്ലാരും മൂക്കു പൊത്തിനടക്കുന്നു , വാതുറന്നൊന്നും പറയുന്നീലാ ! മഹാരാജന്റെ മച്ചൂനര്‍ തമ്പ്രാക്കള്‍ സിംഹാസനത്തില്‍ കണ്ണുള്ളവര്‍ , ചെങ്കോലും സ്വപ്നം കണ്ടുനടപ്പവര്‍ ചെഞ്ചേല ചുറ്റി നടക്കുന്നവര്‍ , നാട്ടുപ്രാന്തത്തില്‍ നിവസിപ...