ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒര് മയക്കാല ബൈന്നേരം

മിറ്റത്ത് 
കീയ്യണ്ടേ.. കീയ്യണ്ടേ..
ബെള്ളാ.. ബെള്ളാ..
മയപ്പാറ്റല് കൊണ്ടാ
കുമ്പോത്തം പിടിക്കും..
ചിമിട്ടിന് പറഞ്ഞാത്തിരിയൂല്ലാ..
ഞ്ഞ്യൊന്നങ്ങട്ട് പിടിച്ചാളേ..
മയിമ്പിന് സൊല്ലേണ്ടാക്കല്ലേ..
മളേ.. മളേ..
ഞാനൊന്ന്
കുന്ന്മ്മലെ പീട്യേപ്പോയി ബെരട്ടെ..
ഞ്ഞ്യാ ഞെക്ക് ബെളക്കും, കൊട്യൂം
ഇങ്ങട്ടെട്ത്താണീ..

അഭിപ്രായങ്ങള്‍

  1. മഴേള്ള ബൈന്നേരം ബെളക്കും, കൊട്യൂം എത്തോണ്ട് പീട്യേപ്പോകണ്ട ബല്ല കാര്യോം ഉണ്ടാര്‍ന്നാ ....ഹഹ കൊള്ളാം നന്നായിട്ടുണ്ട് ....ഇനിയും എഴുതുക ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മഴേള്ള ബൈന്നേരം ബെളക്കും, കൊട്യൂം എത്തോണ്ട് പീട്യേപ്പോകണ്ട ബല്ല കാര്യോം ഉണ്ടാര്‍ന്നാ ....ഹഹ കൊള്ളാം നന്നായിട്ടുണ്ട് ....ഇനിയും എഴുതുക ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. മ്മ്ള് പറേണതൊക്കെ ഇങ്ന്യണന്നറീമ്പ്ഴാ.......
    ഒര്ഒര്......................................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. വടക്കൻ നാട്ട് ഭാഷയുടെ ചേല് കൊള്ളാംട്ടാ‍ാ ഭായ്

    മറുപടിഇല്ലാതാക്കൂ
  6. ആറു മലയാളിക്ക് നൂറു മലയാളം
    നൂറും സുഖസുന്ദരം

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...

പരിണാമം

                             കാ ലത്തിന്റെ അദൃശ്യമായ നാവ് നക്കിത്തോര്‍ത്തിയിട്ടെന്നവണ്ണം പാറയുടെ അരികും മൂലയുമൊക്കെ മിനുസപ്പെട്ടിരുന്നു . അതിന്റെ പള്ളയില്‍ വേനലിന്റെ പൊള്ളിച്ചയില്‍ കരിഞ്ഞുപോയ സഹജസസ്യങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടെന്നവണ്ണം ഒരു പര്‍പ്പടകപ്പുല്ലിന്റെ തണ്ട് മാത്രം കരുത്തോടെ പറ്റിപ്പിടിച്ച് കയറാന്‍ തുടങ്ങിയിരുന്നു . മൃതകല്‍പ്പങ്ങളുടെ സ്മാരകം പോലെ അത് ഈ പ്രദേശത്ത് തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ടെത്രകാലമായിക്കാണുമെന്ന് ഇതെവരെ ആരും ചിന്തിച്ചിരിക്കാനിടയില്ല . ക്ഷേത്രചരിത്രത്തിലും , ദേശചരിത്രത്തിലും യഥാക്രമം പാറയുടെ മുകളില്‍ തപസ്സുചെയ്ത മുനീശ്വരനെക്കുറിച്ചും , പാറയില്‍ ഉടുമുണ്ടഴിച്ചുവച്ച് ആറ്റില്‍ കുളിക്കാന്‍പോയ ചൈനീസ് സഞ്ചാരിയെക്കുറിച്ചുമൊക്കെ പരാമര്‍ശങ്ങളുണ്ട് . അപ്പോള്‍ കാലമുണ്ടായ കാലം മുതല്‍ക്കേ , അല്ലെങ്കില്‍ ചരിത്രാതീതകാലം മുതല്‍ക്കേ അതുണ്ടായിരിക്കണം .          ...

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...